കുറുവ സംഘ നേതാവ് സന്തോഷും 40 കള്ളൻമാരും; ഓപ്പറേഷൻ കാമാക്ഷിപുരം: സിനിമയെ വെല്ലുന്ന കഥ
കോട്ടയം ∙ ആലപ്പുഴയിൽ മോഷണം നടത്തി പിടിയിലായ കുറുവ സംഘ നേതാവ് സന്തോഷ് ഒരാഴ്ച മുൻപ് പാലാ സ്റ്റേഷനിലെത്തി ഒപ്പിട്ടയാൾ. മോഷണ കേസിൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിട്ട് മടങ്ങി ആലപ്പുഴയിലെത്തി മോഷണം നടത്തിയ തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽതെരുവിൽ സന്തോഷ് ശെൽവം (25) ആണ് പൊലീസിനെ ഞെട്ടിച്ചത്.

കോട്ടയം ∙ ആലപ്പുഴയിൽ മോഷണം നടത്തി പിടിയിലായ കുറുവ സംഘ നേതാവ് സന്തോഷ് ഒരാഴ്ച മുൻപ് പാലാ സ്റ്റേഷനിലെത്തി ഒപ്പിട്ടയാൾ. മോഷണ കേസിൽ ജാമ്യവ്യവസ്ഥ പ്രകാരം ഒപ്പിട്ട് മടങ്ങി ആലപ്പുഴയിലെത്തി മോഷണം നടത്തിയ തമിഴ്നാട് തേനി കാമാക്ഷിപുരം ചന്ദനമാരിയമ്മൻ കോവിൽതെരുവിൽ സന്തോഷ് ശെൽവം (25) ആണ് പൊലീസിനെ ഞെട്ടിച്ചത്. ഒന്നരമാസം മുൻപാണ് പാലാ പൊലീസ് റജിസ്റ്റർ ചെയ്ത മോഷണക്കേസിൽ സന്തോഷിനു ജാമ്യം ലഭിച്ചത്. 2023ൽ പൈകയിലെ വീടുകളിൽ കവർച്ച നടത്തിയ കേസിൽ 2024 ജൂണിലാണ് സന്തോഷ് പിടിയിലായത് സ്റ്റേഷനിൽ ആഴ്ചയിലൊന്നു ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം നൽകിയത്. ഓരോ ആഴ്ചയും കൃത്യമായി ഒപ്പിടാൻ വന്നിരുന്ന സന്തോഷാണ് മറ്റൊരു മോഷണക്കേസിൽ ആലപ്പുഴയിൽ പിടിയിലായത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ സന്തോഷിന്റെയും കൂട്ടാളികളുടെയും ജാമ്യം റദ്ദാക്കാൻ പൊലീസ് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ അപേക്ഷ നൽകും.
സന്തോഷും 40 കള്ളൻമാരും
സന്തോഷ് കോട്ടയം പൊലീസിന്റെ പിടിയിലായത് വല്ലാത്തൊരു കഥയാണ്. സന്തോഷിനെ പിടികൂടാനെത്തിയപ്പോൾ ഒരു ഗ്രാമത്തിൽ താമസിക്കുന്ന 40 കള്ളൻമാരുടെ വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്. ഇവരുടെ ഡേറ്റ ബാങ്ക് തയാറാക്കി. ഇവരും പൊലീസ് നിരീക്ഷണത്തിലാണ്. പാലാ, രാമപുരം, ചങ്ങനാശേരി, പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധികളിൽ 2023 മേയ്, ജൂൺ മാസങ്ങളിൽ നടന്ന മോഷണങ്ങൾക്കു പിന്നിൽ കുറുവ സംഘമെന്ന് ജില്ലാ പൊലീസിന്റെ സ്പെഷൽ സ്ക്വാഡാണ് കണ്ടെത്തിയത്. മോഷണ സംഘത്തെ പിടികൂടാൻ ചിന്നമന്നൂരിലെ കാമാക്ഷിപുരം ഗ്രാമത്തിൽ എത്തിയപ്പോഴാണ് സംഘം ചില്ലറക്കാരല്ലെന്നു മനസ്സിലാക്കിയത്. പൊലീസ് നീക്കം മനസ്സിലാക്കാൻ മോഷ്ടാക്കളുടെ വീടിനു ചുറ്റും സിസിടിവി. പൊലീസെത്തുന്നതു മൊബൈലിൽ മോഷണ സംഘത്തിനു കാണാവുന്ന വിധത്തിലാണ് ക്രമീകരണം. ജൂൺ നാലു മുതൽ 9 വരെ പൊലീസ് സംഘം ചിന്നമന്നൂരിൽ ക്യാംപ് ചെയ്ത് ഗ്രാമത്തെക്കുറിച്ച് വിശദമായി പഠിച്ചു. മുൻ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് രൂപം നൽകിയ സംഘത്തിൽ സിഐമാരായ കെ.ഉണ്ണിക്കൃഷ്ണൻ, ജോബിൻ ആന്റണി എന്നിവരുമുണ്ടായിരുന്നു.
ഓപ്പറേഷൻ കാമാക്ഷിപുരം
കോട്ടയത്തു നിന്നു ഡിപ്പാർട്മെന്റ് ബസിൽ കാമാക്ഷിപുരത്ത് എത്തിയ വലിയൊരു സംഘം പൊലീസുകാരാണ് ഗ്രാമത്തിലേക്ക് ഇരച്ചു കയറിയത്. സന്തോഷിനെയും വേലനെയും പിടികൂടി. പാലായിൽ മോഷണം നടത്താനുപയോഗിച്ച ബൈക്ക് സന്തോഷിന്റെ വീടിനുള്ളിൽ നിന്നു പിടിച്ചെടുത്തു. കവർച്ചകളിൽ വീടിന്റെ വാതിൽ പൊളിച്ചതെങ്ങനെയെന്ന് സ്വന്തം വീടിന്റെ വാതിൽ പൊളിച്ച് പൊലീസിനെ സന്തോഷ് കാണിച്ചു. മോഷ്ടാക്കളുടെ വീട്ടിലെ സ്ത്രീകളുടെ ഫോണും പൊലീസ് പരിശോധിച്ചിരുന്നു. പാലാ, പൊൻകുന്നം മേഖലകളിൽ നടന്ന മോഷണ വാർത്തയെക്കുറിച്ച് അറിയാൻ ഗൂഗിളിൽ തിരഞ്ഞതും പൊലീസ് കണ്ടെത്തി.
വേണം, മുൻകരുതൽ
∙അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുക.
∙പകലും രാത്രിയിലും കതകു പൂട്ടിയെന്ന് ഉറപ്പു വരുത്തുക.
∙എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുക.
∙വാതിലിന്റെ പിന്നിൽ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കും.
∙ജനൽ പാളികൾ രാത്രി അടച്ചിടുക.
∙അടുക്കളഭാഗത്തും വീടിന്റെ മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക.
∙കവർച്ചക്കാർക്ക് ഉപയോഗപ്രദമാകുന്ന ഉപകരണങ്ങൾ, ആയുധങ്ങൾ എന്നിവ വീടിനു പുറത്തു സൂക്ഷിക്കരുത്.
∙രാത്രി പുറത്തു ടാപ്പിൽ നിന്നു വെള്ളം പോകുന്ന ശബ്ദം കേട്ടാൽ പുറത്തിറങ്ങരുത്.
∙രാത്രി കൊച്ചു കുട്ടികളുടെ കരച്ചിൽ കേട്ടാലോ, ആരെങ്കിലും വാതിലിൽ മുട്ടിയാലോ ഉടൻ വാതിൽ തുറക്കരുത്. അയൽവാസികളെ വിവരം അറിയിക്കുക.
∙ പണവും സ്വർണവും വീട്ടിൽ സൂക്ഷിക്കാതിരിക്കുക.