തീർഥാടനം ശുചിത്വപൂർണമാക്കാൻ നടപടികൾ; ശബരിമല പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ
എരുമേലി ∙ ശുചിത്വപൂർണ തീർഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്‌വസ്തുക്കളും അജൈവ വസ്തുക്കളും വഴിയിൽ തള്ളാതെ ഹരിത കർമസേനയ്ക്കു കൈമാറാനാണു ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചിരിക്കുന്നത്.ശബരിമല പാതയിൽ 12 സ്ഥലങ്ങളിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശബരിമല
എരുമേലി ∙ ശുചിത്വപൂർണ തീർഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്‌വസ്തുക്കളും അജൈവ വസ്തുക്കളും വഴിയിൽ തള്ളാതെ ഹരിത കർമസേനയ്ക്കു കൈമാറാനാണു ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചിരിക്കുന്നത്.ശബരിമല പാതയിൽ 12 സ്ഥലങ്ങളിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശബരിമല
എരുമേലി ∙ ശുചിത്വപൂർണ തീർഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്‌വസ്തുക്കളും അജൈവ വസ്തുക്കളും വഴിയിൽ തള്ളാതെ ഹരിത കർമസേനയ്ക്കു കൈമാറാനാണു ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചിരിക്കുന്നത്.ശബരിമല പാതയിൽ 12 സ്ഥലങ്ങളിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശബരിമല
എരുമേലി ∙ ശുചിത്വപൂർണ തീർഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ്‌വസ്തുക്കളും അജൈവ വസ്തുക്കളും വഴിയിൽ തള്ളാതെ ഹരിത കർമസേനയ്ക്കു കൈമാറാനാണു ഹരിത ചെക്പോസ്റ്റുകൾ ആരംഭിച്ചിരിക്കുന്നത്. ശബരിമല പാതയിൽ 12 സ്ഥലങ്ങളിൽ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ശബരിമല തീർഥാടനം സമാപിക്കുന്നതു വരെ ഇത്തരം സാധനങ്ങൾ ദിവസവും സംഭരിക്കും. കൃത്യമായ സംസ്കരണം ഉൾപ്പെടെ പുനരുപയോഗത്തിനു ശേഖരിക്കുന്നതിനാണു ഹരിത ചെക്പോസ്റ്റുകൾ പ്രവർത്തിക്കുക. ശബരിമല പാതയുടെ എരുമേലി പഞ്ചായത്തിലേക്കുള്ള പ്രവേശനഭാഗമായ കൊരട്ടി പാലം മുതൽ സെന്റ് തോമസ് സ്കൂൾ ജംക്‌ഷൻ വരെയും തീർഥാടകർ കുളിക്കുന്ന ഓരുങ്കൽക്കടവ്, പരമ്പരാഗത കാനനപാതയുടെ തുടക്കമായ ചരള- പേരൂർത്തോട് റോഡും ഇരുമ്പൂന്നിക്കര - കോയിക്കക്കാവ് റോഡും പ്രധാന ശബരിമല പാതയിലെ കരിങ്കല്ലുമ്മൂഴി മുതൽ കനകപ്പലം വരെയും മുക്കൂട്ടുതറ - തൂങ്കുഴിപ്പടി റോഡിലും മുക്കൂട്ടുതറ മുതൽ പാണപിലാവ് വരെയും പാണപിലാവ് - എരുത്വാപ്പുഴ - കണമല കടവ് റോഡിലും മൂക്കൻപെട്ടി മുതൽ കാളകെട്ടി വരെയുമാണ് 12 സ്ഥലങ്ങളിൽ ഹരിത ചെക്പോസ്റ്റുകളായി ഡ്യൂട്ടി പോയിന്റുകൾ പ്രവർത്തിക്കുക. തദ്ദേശഭരണ വകുപ്പ്, കോട്ടയം ജില്ലാ ശുചിത്വ മിഷൻ എന്നിവയുടെ മേൽനോട്ടത്തിൽ എരുമേലി പഞ്ചായത്തിന്റെ നേതൃത്വത്തിലാണു ചെക്പോസ്റ്റുകളുടെ പ്രവർത്തനം. ഇതിനു യൂസർ ഫീ ഈടാക്കില്ല. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം തങ്കമ്മ ജോർജ്കുട്ടി പ്രസംഗിച്ചു.
സേവനങ്ങളുമായി സംഘടനകൾ
എരുമേലി ∙ അന്നദാനവും തീർഥാടന സേവനങ്ങളുമായി ദേവസ്വം ബോർഡും ഭക്ത സംഘടനകളും രംഗത്ത്. ദേവസ്വം ബോർഡാണ് എരുമേലി ക്ഷേത്രത്തിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ ഭക്ഷണം പ്രധാനമായും നൽകുന്നത്.
അയ്യപ്പസേവാ സമാജം അന്നദാനം
∙ എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു പിന്നിലെ കെട്ടിടത്തിലാണ് അയ്യപ്പസേവാ സമാജം സേവാകേന്ദ്രത്തിന്റെ പ്രവർത്തനം. തീർഥാടകർക്ക് ഇവിടെ നിന്നു മൂന്നു നേരവും അന്നദാനമുണ്ട്. തീർഥാടകർക്ക് ആവശ്യമായ മറ്റു സേവനങ്ങളും ഇവർ നൽകുന്നുണ്ട്.
ശബരിമലയിലെ അന്നദാനക്രമം അനുസരിച്ച് എരുമേലിയിലും
∙ ഇത്തവണ മുതൽ എരുമേലി ധർമശാസ്താ ക്ഷേത്രത്തിൽ ശബരിമലയിലെ ക്രമം അനുസരിച്ചാണ് അന്നദാനം. രാവിലെ ഉപ്പുമാവും കടലക്കറിയും ഉച്ചയ്ക്ക് പുലാവും വെജിറ്റബിൾ കറിയും രാത്രി കഞ്ഞിയും പയറുമാണു നൽകുക. കഴിഞ്ഞ വർഷം വരെ തീർഥാടകർക്ക് അന്നദാനമായി ഉച്ചയ്ക്ക് ഔഷധക്കഞ്ഞിയും വൈകിട്ട് അത്താഴക്കഞ്ഞിയും മാത്രമാണു നൽകിയിരുന്നത്. അപ്പോൾ ദിവസം 4000 പേർ വരെ ഭക്ഷണം കഴിച്ചിരുന്നു. ഇപ്പോൾ ഇതിന്റെ ഇരട്ടി തീർഥാടകർ എത്തുന്നുണ്ട്
അന്നദാനവുമായി സംഘടനകളും
∙ എരുമേലിയിൽ അയ്യപ്പസേവാ സംഘം, ശ്രീധർമശാസ്താ അന്നദാനം ട്രസ്റ്റ്, പ്ലാച്ചേരിയിൽ തിരുവിതാംകൂർ ഹിന്ദുധർമ പരിഷത്ത് എന്നിവരും വൈകാതെ അന്നദാനം ആരംഭിക്കും.
ചുക്കുകാപ്പി വിതരണം
∙ അഖില ഭാരത അയ്യപ്പ സേവാസംഘവും ജനമൈത്രി പൊലീസും ചേർന്ന് ഇളങ്ങുളം എസ്എൻഡിപി പിടിക്കൽ ശബരിമല തീർഥാടകർക്കായി ചുക്കുകാപ്പി വിതരണം ആരംഭിച്ചു. പൊൻകുന്നം പൊലീസ് സ്റ്റേഷനു മുന്നിലും ചുക്കുകാപ്പി വിതരണം തുടങ്ങിയിട്ടുണ്ട്.
വിഴിക്കത്തോട്ടും അന്നദാനം
∙ ശബരിമല അയ്യപ്പസേവാ സമാജം സേവാകേന്ദ്രം മണ്ഡലകാലത്തു വിഴിക്കത്തോട് വഴി കടന്നുപോകുന്ന തീർഥാടകർക്കായി സൗജന്യ അന്നദാനം ആരംഭിച്ചു. ഇതുവഴി കടന്നു പോകുന്ന തീർഥാടകർക്കു ദിവസവും 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി വരെ ഊണ് എന്നിവയാണു ക്രമീകരിച്ചിട്ടുള്ളത്.
ഇളങ്ങുളത്ത് വിരിപ്പന്തൽ
∙ ഇളങ്ങുളം ധർമശാസ്താ ദേവസ്വത്തിന്റെയും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെയും നേതൃത്വത്തിൽ തീർഥാടകർക്കു വിശ്രമിക്കാൻ വിരിപ്പന്തലും അന്നദാനവും ആരംഭിച്ചു. പാലാ - പൊൻകുന്നം റോഡിലൂടെ കടന്നുപോകുന്ന തീർഥാടകർക്ക് ദിവസവും 7 മുതൽ പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെ ഊണ് എന്നിവ വിതരണം ചെയ്യും. ചിറക്കടവ് മഹാദേവ ക്ഷേത്രത്തിലും മണക്കാട്ട് ഭദ്രാ ക്ഷേത്രത്തിലും തീർഥാടകർക്കു വിരി വയ്ക്കുന്നതിനും അന്നദാനത്തിനും സൗകര്യമുണ്ട്..