വിലവർധനയിൽ വെന്ത് പച്ചക്കറി; കുടുംബബജറ്റ് താളം തെറ്റുന്നു
കോട്ടയം ∙ വെളുത്തുള്ളി മുതൽ ബീറ്റ്റൂട്ട് വരെ വിലവർധന. പച്ചക്കറി കഴിക്കുന്നവർക്കു രക്ഷയില്ല. കഴിഞ്ഞ മാസം 40 രൂപ വിലയുണ്ടായിരുന്ന ബീറ്റ്റൂട്ടിന് ഇന്നലെ കോട്ടയം മാർക്കറ്റിൽ വില 60 രൂപയാണ്.ശബരിമല സീസൺ ആരംഭിച്ചതോടെ കാരറ്റ്, സവാള, ഏത്തക്കായ, തേങ്ങ എന്നിവയ്ക്കും വിലക്കയറ്റം.അടുക്കളയിലെ പ്രധാനികളുടെ

കോട്ടയം ∙ വെളുത്തുള്ളി മുതൽ ബീറ്റ്റൂട്ട് വരെ വിലവർധന. പച്ചക്കറി കഴിക്കുന്നവർക്കു രക്ഷയില്ല. കഴിഞ്ഞ മാസം 40 രൂപ വിലയുണ്ടായിരുന്ന ബീറ്റ്റൂട്ടിന് ഇന്നലെ കോട്ടയം മാർക്കറ്റിൽ വില 60 രൂപയാണ്. ശബരിമല സീസൺ ആരംഭിച്ചതോടെ കാരറ്റ്, സവാള, ഏത്തക്കായ, തേങ്ങ എന്നിവയ്ക്കും വിലക്കയറ്റം. അടുക്കളയിലെ പ്രധാനികളുടെ വിലവർധന കുടുംബബജറ്റ് താളം തെറ്റിക്കുന്നു. പച്ചക്കറിക്കടകളിൽ മുൻപൊക്കെ സ്ഥിരം വിലവിവരപ്പട്ടിക ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്കൂളുകളിലെ ബ്ലാക്ക് ബോർഡ് പോലെയാണ്. ചോക്കു കൊണ്ട് എഴുതുന്നതു മായ്ച്ച് കൂടുന്ന വില അപ്പോൾ തന്നെ എഴുതാം.
തൂക്കം പാതിയാക്കി വിലപ്രദർശനം
∙ സാധാരണക്കാരൻ ഞെട്ടാതിരിക്കാൻ ഒരു കിലോയുടെ വില രേഖപ്പെടുത്തിയിരുന്നതിനു പകരം അരക്കിലോ എന്നാക്കി. ഒരു കിലോ വെളുത്തുള്ളിക്ക് 400, ഇഞ്ചി, മുരിങ്ങക്കായ– 120, കാരറ്റ്– 80 രൂപ എന്നിങ്ങനെയാണു വില. ചെറിയ സവാളയുടെ വില കിലോയ്ക്ക് 40 രൂപയും പുണെയിൽ നിന്നെത്തിക്കുന്ന വലുപ്പമുള്ള സവാളയുടെ വില 80 രൂപ. വിപണിയിലുള്ള കമ്പം ബീറ്റ്റൂട്ടിനാണ് 60 രൂപ. ഊട്ടി ബീറ്റ്റൂട്ട് ലഭിക്കുന്നത് 70–75 രൂപ നിരക്കിലാണ്.
ഇവിടെ എത്തുമ്പോൾ വീണ്ടും വില ഉയരും. അതുകൊണ്ട് എത്തിക്കുന്നില്ലെന്നു കച്ചവടക്കാർ പറയുന്നു. കഴിഞ്ഞ മാസം ബീറ്റ്റൂട്ട് വില 40, ഏത്തക്കായ 55, തേങ്ങ 55 എന്നിങ്ങനെയായിരുന്നു. എന്നാൽ ഇവയ്ക്കെല്ലാം ഒരു കിലോയുടെ വില കാണിക്കാതെ അരക്കിലോയുടെ വിലയാണു ബോർഡിൽ കാണിക്കുന്നത്.
ചാഞ്ചാടി ഞാലിപ്പൂവൻ
∙ ഞാലിപ്പൂവൻ ഒരു കിലോയ്ക്ക് കഴിഞ്ഞ മാസം 60 രൂപ വിലയുണ്ടായിരുന്നത് ഇപ്പോൾ 50 രൂപയിലെത്തി. കാബേജ്, വെണ്ട, തക്കാളി, കോവയ്ക്ക, ബീൻസ്, പയർ, മത്തങ്ങ, പടവലം എന്നിവ കോട്ടയം ചന്തയിൽ 40 രൂപ ക്ലബ്ബിലാണ്.
200 കടന്ന് ഗ്രീൻപീസ്
∙ കിലോഗ്രാമിന് 200 കടന്ന് ഗ്രീൻപീസ്. ഏതാനും മാസം മുൻപു വില 115–130 രൂപയായിരുന്നു. ഒരു മാസം മുൻപ് 150ൽ എത്തി. ഇന്നലെ കോട്ടയം മാർക്കറ്റിലെ വില 205 രൂപയാണ്. ഓസ്ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഗ്രീൻപീസിന്റെ കുറവാണു വില ഉയരുന്നതിനു കാരണമെന്നു കച്ചവടക്കാർ പറയുന്നു.