ഇനിയും ഓട്ടം തുടരും; തളരുന്ന മനസ്സുകളെ താങ്ങി, പരിഭവം തീർത്ത് ഡിഇഒ സീന
തലയോലപ്പറമ്പ് ∙ പരിമിതികളിൽ തളരാതെ വേദികളിലെ പരിഭവങ്ങൾ തീർത്ത് കടുത്തുരുത്തി ഡിഇഒ എ.സി.സീന. അംഗപരിമിതയായ സീനയ്ക്കു കലോത്സവത്തിൽ ട്രഷറർ ചുമതലയാണ്. എന്നാൽ വേദികളിലെ തർക്കങ്ങളിൽ ഫലപ്രദമായി ഇടപെടുകയാണു സീന. ട്രഷററുടെ ജോലികൾ അവസാന ദിവസമേയുള്ളൂ. അതുകൊണ്ട് പോകാൻ പറ്റുന്ന വേദികളിൽ എല്ലാം എത്തുന്നുണ്ട് –

തലയോലപ്പറമ്പ് ∙ പരിമിതികളിൽ തളരാതെ വേദികളിലെ പരിഭവങ്ങൾ തീർത്ത് കടുത്തുരുത്തി ഡിഇഒ എ.സി.സീന. അംഗപരിമിതയായ സീനയ്ക്കു കലോത്സവത്തിൽ ട്രഷറർ ചുമതലയാണ്. എന്നാൽ വേദികളിലെ തർക്കങ്ങളിൽ ഫലപ്രദമായി ഇടപെടുകയാണു സീന. ട്രഷററുടെ ജോലികൾ അവസാന ദിവസമേയുള്ളൂ. അതുകൊണ്ട് പോകാൻ പറ്റുന്ന വേദികളിൽ എല്ലാം എത്തുന്നുണ്ട് – സീന പറയുന്നു. ഇന്നലെ കുച്ചിപ്പുഡി വേദിയിൽ തർക്കം ഉണ്ടായപ്പോൾ ആദ്യം എത്തിയതു സീനയാണ്.
പരാതിക്കാരുടെ വാക്കുകൾ ക്ഷമയോടെ കേൾക്കുകയും വിധികർത്താക്കൾക്കു നിർദേശം നൽകുകയും ചെയ്തു. ഭർത്താവ് ജേക്കബിനൊപ്പം കാറിലാണു വേദികളിൽ എത്തുന്നത്. തുടർന്ന് സ്വയം ചലിപ്പിക്കാൻ കഴിയുന്ന വീൽചെയറിൽ വേദികളിലൂടെ സഞ്ചരിക്കും. ‘സമാധാനപരമായി കലോത്സവം അവസാനിക്കണം അതിനായി ഇനിയും ഓട്ടം തുടരും’– സീനയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം.