കോട്ടയം ജില്ലയിൽ ഇന്ന് (30-11-2024); അറിയാൻ, ഓർക്കാൻ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്. ∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക്. ∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത. ∙ എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്. ∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക്. ∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത. ∙ എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്. ∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക്. ∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത. ∙ എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്.
∙ കേരള തീരത്ത് കാറ്റും കടൽക്ഷോഭവും; മീൻപിടിത്തത്തിനു വിലക്ക്.
∙ ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യത.
∙ എലിക്കുളം ഭഗവതിക്ഷേത്രം: മുപ്പതാംകളം ഉത്സവം കളംകാഴ്ച – 6.30, വിളക്കിനെഴുന്നള്ളിപ്പ്, എതിരേൽപ്, കളംപാട്ട് – 7.00.
∙ കുറിച്ചി എണ്ണയ്ക്കാച്ചിറ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് ദേവാലയം: കുർബാന–8.00, വാഹന വെഞ്ചരിപ്പ്–9.30, ജപമാല, നൊവേന, സമൂഹബലി, പ്രദക്ഷിണം–3.30.
∙ കാണക്കാരി സിഎസ്ഐ സെന്റ് ലൂക്കോസ് പള്ളി: കൺവൻഷനും ആദ്യ ഫലപ്പെരുന്നാളും പ്രദക്ഷിണം, ആരാധന, സംസർഗ ശുശ്രൂഷ മുഖ്യ കാർമികർ വികാരി ഫാ. ജോർജ് പി.ഉമ്മൻ, ഫാ. ജേക്കബ് ജോൺസൺ– 7.30.
∙ കട്ടച്ചിറ സെന്റ് സേവ്യേഴ്സ് ചർച്ച്: വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുനാൾ ദിവ്യകാരുണ്യ ദിനാചരണം സായാഹ്ന പ്രാർഥന- കാർമികർ വെട്ടിമുകൾ പള്ളി വികാരി ഫാ. ബിജോ അരിഞ്ഞാണിയിൽ, ഫാ. ബോണി കല്ലുവെട്ടുകുഴിയിൽ 5.00
∙ ഏറ്റുമാനൂർ ജെസിഐ ഓഡിറ്റോറിയം: ജെസിഐ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം. മന്ത്രി വി.എൻ.വാസവൻ, പ്രസിഡന്റ് ബി.ജയചന്ദ്രൻ-6.00.
∙ ഏറ്റുമാനൂർ അസ്റ്റോറിയ അന്നപൂർണ ഓഡിറ്റോറിയം: എക്സ് അബുദാബി യാക്കോബായ സംഗമം–10.00.
∙ കോടിമത ലയൺസ് ക്ലബ് ലേക്ക് സിറ്റി ഹാൾ: ജെസിഐ കോട്ടയം ഭാരവാഹികളുടെ സ്ഥാനാരോഹണം, പ്രവർത്തനങ്ങളുടെ ഉദ്ഘാടനം. മന്ത്രി വി.എൻ.വാസവൻ–7.30.
∙ മണർകാട് ദേവീക്ഷേത്രം ∙ കളമെഴുത്തും പാട്ടും : 7.00
∙ കോത്തല ചെന്നാമറ്റം ഗ്രാമീണ വായനശാല : വനിതകൾക്കായി സൗജന്യ യോഗ പരിശീലന കോഴ്സ് - 10.00
∙ പാമ്പാടി സീനിയർ ഭവൻ : പൊതുയോഗവും ഹൃദ്രോഗ ബോധവൽക്കരണ ക്ലാസും - 3.00
∙ പാമ്പാടി റെഡ് ക്രോസ് ഹാൾ : ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് യോഗം – 4.30
വൈദ്യുതി മുടക്കം
തെക്കേത്തുകവല ∙ കൊട്ടയ്ക്കാട്ടുപടി, തെക്കേത്തുകവല, പടനിലം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 ഒൻപതു മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം ∙ വെള്ളിലാപ്പള്ളി പാലം ട്രാൻസ്‌ഫോമറിന്റെ പരിധിയിൽ ഇന്ന് 9 മുതൽ 5വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ എംഇഎസ് ജംക്‌ഷൻ, മാർക്കറ്റ്, മാന്നാർ, സെൻട്രൽ ജംക്‌ഷൻ, പൊലീസ് സ്റ്റേഷൻ, മെട്രോ റോഡ്, വടക്കേക്കര, ബിഎസ്എൻഎൽ ജംക്‌ഷൻ, റിംസ്, കടുവാമുഴി, റോട്ടറി ക്ലബ്, കോളജ് പടി, ആറാം മൈൽ, സെന്റ് ജോർജ് കോളജ്, വിക്ടറി, കൊണ്ടൂർ ക്രീപ്മിൽ, നടയ്ക്കൽ കൊട്ടുകാപ്പള്ളി, കുഴിവേലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ ചാത്തുണ്ണി പാറ, കെ ഡെന്റൽ, ജീവധാര, പാരാമൗണ്ട്, വെസ്കോ നോർവിച്ച്, മലങ്കര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുമരകം ∙ ഇടക്കരി, പണിക്കശ്ശേരി, കട്ടക്കുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ
അയർക്കുന്നം ∙ ഇല്ലിമൂല, പതിയ്ക്കപ്പടി, ഹെൽത്ത് സെന്റർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ∙ കെ.ജി.കോളജ്, കടവുംഭാഗം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ പള്ളിക്കുന്ന്, ജെയ്ക്കോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ അമ്പലക്കവല ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
ഗതാഗത നിയന്ത്രണം
പാലാ ∙ പാലയ്ക്കാട്ടുമല-പന്തൻമാവ്-കുടക്കച്ചിറ പാറമട-കുരീക്കൽ നിരപ്പ് റോഡിൽ പിഎംജിഎസ്‌വൈ പദ്ധതിയിൽ പുനരുദ്ധാരണ ജോലികൾ നടത്തുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
കേരളോത്സവത്തിന് ഇന്ന് തുടക്കം
വാഴപ്പള്ളി ∙ പഞ്ചായത്തിലെ കേരളോത്സവത്തിന് ഇന്ന് രാവിലെ 9നു തുടക്കമാകും. കലാമത്സരങ്ങൾ വാഴപ്പള്ളി കമ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാർ ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങൾ ചീരഞ്ചിറ ഗവ. യുപി സ്കൂൾ ഗ്രൗണ്ടിൽ വൈസ് പ്രസിഡന്റ് സഷിൻ തലക്കുളം ഉദ്ഘാടനം ചെയ്യും.
അനുസ്മരണം നാളെ
ചെങ്ങളം ∙ യാക്കോബായ സഭ വൈദിക ട്രസ്റ്റിയായിരുന്ന പി.പി.ജോസഫ് കോറെപ്പിസ്കോപ്പയുടെ 21–ാം അനുസ്മരണം നാളെ സെന്റ് തോമസ് യാക്കോബായ പള്ളിയിൽ നടക്കും. 6.45ന് പ്രഭാത പ്രാർഥന, 8ന് കുർബാന, 9.30ന് കബറിങ്കൽ ധൂപപ്രാർഥന, നേർച്ച വിളമ്പ്. അനുസ്മരണ സമ്മേളനത്തിൽ വികാരി ഫാ. കുര്യൻ ജോയി കല്ലുങ്കത്ര അധ്യക്ഷത വഹിക്കും. സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ അനുസ്മരണ പ്രഭാഷണം നടത്തും.
നാടൻ പന്തുകളി
വാകത്താനം ∙ വള്ളിക്കാട് സന്തോഷ് ക്ലബ് ലൈബ്രറിയുടെ നേതൃത്വത്തിൽ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ ഇന്ന് 3ന് ജറുസലം മൗണ്ട് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഒൻപതാമത് നാടൻ പന്തുകളി മത്സര പരമ്പരയിലെ സെമി ഫൈനൽ നടക്കും. കണ്ണഞ്ചിറ ടീം കുമാരനല്ലൂർ ടീമിനെ നേരിടും.