ഉറപ്പ് ! പാമ്പാടിയിലെ അഗ്നിരക്ഷാസേന കേന്ദ്രത്തിന് അടച്ചുറപ്പുള്ള കെട്ടിടം
പാമ്പാടി ∙ മലയാള മനോരമ വാർത്ത തുണച്ചു, ഇല്ലായ്‌മകളാൽ വീർപ്പുമുട്ടിയിരുന്ന പാമ്പാടിയിലെ അഗ്നിരക്ഷാസേന കേന്ദ്രത്തിന് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഉറപ്പിൽ അടച്ചുറപ്പുള്ള കെട്ടിടമൊരുങ്ങും.മലയാള മനോരമ വാർത്ത നൽകിയതിനെ തുടർന്നു ചാണ്ടി ഉമ്മൻ എംഎൽഎ അഗ്നിരക്ഷാസേന കേന്ദ്രം സന്ദർശിച്ചു. പുതിയ കെട്ടിടത്തിനു ഒരു

പാമ്പാടി ∙ മലയാള മനോരമ വാർത്ത തുണച്ചു, ഇല്ലായ്‌മകളാൽ വീർപ്പുമുട്ടിയിരുന്ന പാമ്പാടിയിലെ അഗ്നിരക്ഷാസേന കേന്ദ്രത്തിന് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഉറപ്പിൽ അടച്ചുറപ്പുള്ള കെട്ടിടമൊരുങ്ങും. മലയാള മനോരമ വാർത്ത നൽകിയതിനെ തുടർന്നു ചാണ്ടി ഉമ്മൻ എംഎൽഎ അഗ്നിരക്ഷാസേന കേന്ദ്രം സന്ദർശിച്ചു. പുതിയ കെട്ടിടത്തിനു ഒരു കോടി രൂപയും അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിനു എസ്‌റ്റിമേറ്റ് സമർപ്പിച്ചിട്ടും തുടർനടപടിയില്ലാതിരുക്കുമ്പോഴാണ് എംഎൽഎയുടെ ഇടപെടൽ.
19 വർഷങ്ങളായി പ്രവർത്തിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലെ ഏക അഗ്നിരക്ഷാസേന കേന്ദ്രമാണ് പാമ്പാടിയിലേത്. നല്ല ഒരു ഓഫിസ്, വിശ്രമ മുറികൾ, കട്ടിലുകൾ അനുബന്ധ സാധനങ്ങൾ ഇങ്ങനെ നീളുന്നു കേന്ദ്രത്തിലെ പരിമിതികൾ. ഭക്ഷണം കഴിക്കുന്നതും വിശ്രമിക്കുന്നതെല്ലാം വാഹനങ്ങൾ ഇടുന്ന ഗാരിജുമായി വേർതിരിക്കുന്ന 4 ഷീറ്റുകൾ കൊണ്ടുള്ള മറയിൽ. ഗാരിജ് സൗകര്യം ഉണ്ടെങ്കിലും മഴ പെയ്‌താൽ വാഹനങ്ങൾ നനയുന്ന സ്ഥിതി.
ശുചിമുറികളും നാലു വാഹനങ്ങളും ഓഫിസിനുള്ളിലെ സ്റ്റേഷൻ ഓഫിസറുടെ കസേരയുമാണ് ആകെയുള്ള ആഡംബരം. യുഡിഎഫ് നിയോജകമണ്ഡലം കൺവീനർ കുഞ്ഞ് പുതുശ്ശേരി, പഞ്ചായത്തംഗങ്ങളായ ഷേർലി തര്യൻ, സെബാസ്റ്റ്യൻ ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കുര്യൻ സഖറിയ, സെക്രട്ടറി ശിവ ബിജു എന്നിവർ എംഎൽഎക്കു ഒപ്പം ഉണ്ടായിരുന്നു.