കോട്ടയം ജില്ലയിൽ ഇന്ന് (17-12-2024); അറിയാൻ, ഓർക്കാൻ
ഇന്ന് ∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത. പേവിഷപ്രതിരോധകുത്തിവയ്പ് ക്യാംപ് കടുത്തുരുത്തി ∙ കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പഞ്ചായത്തും മൃഗാശുപത്രിയും ചേർന്നു നടത്തുന്ന വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപ് ഇന്നും നാളെയും മറ്റന്നാളും പഞ്ചായത്തിലെ

ഇന്ന്
∙ സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ നേരിയ മഴയ്ക്കു സാധ്യത.
പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപ്
കടുത്തുരുത്തി ∙ കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പഞ്ചായത്തും മൃഗാശുപത്രിയും ചേർന്നു നടത്തുന്ന വളർത്തുനായ്ക്കൾക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ക്യാംപ് ഇന്നും നാളെയും മറ്റന്നാളും പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടത്തും. എല്ലാ വളർത്തു നായ്ക്കൾക്കും കുത്തിവയ്പ് എടുത്ത് മൃഗാശുപത്രിയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റും പഞ്ചായത്തിൽ നിന്നുള്ള ലൈസൻസും വാങ്ങണമെന്നു വെറ്ററിനറി സർജൻ അറിയിച്ചു.
അസിസ്റ്റന്റ് ഡയറക്ടർ കരാർ നിയമനം
കോട്ടയം ∙ എംജി സർവകലാശാലയിലെ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യുക്കേഷനിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിൽ ഒരൊഴിവിൽ (ഇ/ബി/റ്റി) കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യുജിസി യോഗ്യതയുള്ളവരെയാണു പരിഗണിക്കുന്നത്. പ്രായപരിധി: 50. ഇമെയിൽ: ada7@mgu.ac.in
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ എംടെക് നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളളർ നാളെ 12നു വകുപ്പ് ഓഫിസിൽ (റൂം നമ്പർ 302, കൺവർജൻസ് അക്കാദമി കോംപ്ലക്സ്) എത്തണം. വിശദവിവരങ്ങൾക്ക്: https://snsnt.mgu.ac.in/, 9995108534, 9188606223.
വൈദ്യുതി മുടക്കം
അതിരമ്പുഴ ∙ വെസ്കോ ഐസിഎച്ച്, അമ്മഞ്ചേരി, സിജെഎസ് ആർക്കേഡ്, മന്ന റസിഡൻസി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെ വൈദ്യുതി മുടങ്ങും.
മീനടം ∙ കങ്ങഴക്കുന്ന്, പമ്പൂകവല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെയും പുളിക്കിപ്പടവ്, പ്രിൻസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
നാട്ടകം ∙ കണ്ണൻകര, മണിപ്പുഴ മേൽപാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ എംഒസി കോളനി, മന്ദിരം കോളനി, ആനത്താനം, ട്രൈൻ വില്ല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 10 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
പള്ളം ∙ ഓട്ടക്കാഞ്ഞിരം, ചോഴിയക്കാട്, ഭ്രാന്തൻതറ, കിഴക്കേതിൽ സ്റ്റീൽ, എസ്എൻ കോളജ്, കുരുമുളക് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഗതാഗത നിരോധനം
ഒറവയ്ക്കൽ ∙ ഒറവയ്ക്കൽ– കൂരാലി റോഡിൽ ആനിക്കാട് മുതൽ പള്ളിക്കത്തോട് വരെയുള്ള ഭാഗത്തു ടാറിങ് നടക്കുന്നതിനാൽ ഇന്നു മുതൽ 24 വരെ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. കൂരാലി, പാലാ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പള്ളിക്കത്തോട്ടു നിന്നു ചെങ്ങളം വഴി കൂരാലിക്കു പോകണം.
അധ്യാപകനിയമനം
അരീപ്പറമ്പ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് നാളെ രാവിലെ 11ന് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം എത്തണം.
മുണ്ടക്കയം ∙ സെന്റ് ആന്റണീസ് ഹൈസ്കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകന്റെ താൽക്കാലിക ഒഴിവ്. വിവരങ്ങൾക്ക്– 9446368546.
അധ്യാപക ഒഴിവ്
വയലാ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്‌ടി ജൂനിയർ സുവോളജി ഗെസ്റ്റ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19നു 11ന് അഭിമുഖത്തിനു ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
രാമപുരം ∙ മാർ ആഗസ്തിനോസ് കോളജിൽ എംഎസ്ഡബ്ല്യു (കമ്യൂണിറ്റി ഡവലപ്മെന്റ്) വിഷയത്തിൽ അധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ കോളജ് ഓഫിസിലോ principal@mac.edu.in എന്ന ഇമെയിലിലോ 23നു മുൻപായി ബയോഡേറ്റ നൽകണം. ഫോൺ: 82812 57911.
ഗെസ്റ്റ് അധ്യാപക ഒഴിവ്
വയലാ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്‌ടി ജൂനിയർ സുവോളജി ഗെസ്റ്റ് അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 19നു 11ന് അഭിമുഖത്തിനു ഹാജരാകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
ചെറുധാന്യക്കൃഷി ചെയ്യാൻ സഹായം
കുറവിലങ്ങാട് ∙ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ചെറുധാന്യക്കൃഷിയെ (മില്ലറ്റ്) പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭാഗമായി ചെറുധാന്യക്കൃഷി ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി വിത്തും സെന്റിന് 80 രൂപ ധനസഹായവും നൽകും. താൽപര്യമുള്ളവർ കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫിസർ ആഷ്‌ലി മാത്യൂസ് അറിയിച്ചു.വീട്ടുവളപ്പിൽ മില്ലറ്റ് കൃഷി കുറഞ്ഞ അളവിൽ ചെയ്യുന്നതിന് അട്ടപ്പാടി മില്ലറ്റ് ഗ്രാമത്തിൽ നിന്നു ലഭ്യമാക്കിയ ചെറുധാന്യ വിത്ത് ഇന്നു 10 മുതൽ കൃഷിഭവനിൽ നിന്നു സൗജന്യമായി വിതരണം ചെയ്യും.
നാടൻ പന്തുകളി ടൂർണമെന്റ് ഇന്നു മുതൽ
പുതുപ്പള്ളി ∙ സിപിഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ചു കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ സഹകരണത്തോടെ ഇന്നു മുതൽ സെന്റ് ജോർജ് ഗവ. ഹൈസ്കൂൾ മൈതാനത്തു നാടൻ പന്തുകളി ടൂർണമെന്റ് നടക്കും. കെ.പി.തോമസ് ഉദ്ഘാടനം ചെയ്യും. മീനടം, തിരുവഞ്ചൂർ, അഞ്ചേരി, കുമാരനല്ലൂർ, പുതുപ്പള്ളി, കണ്ണഞ്ചിറ, കൊല്ലാട്, ചമ്പക്കര സെവൻസ് തുടങ്ങിയ ടീമുകൾ ഏറ്റുമുട്ടും. ദിവസവും ഉച്ചയ്ക്ക് 2.30 മുതൽ മത്സരം നടക്കും.
സ്പോട് അഡ്മിഷൻ
കോട്ടയം ∙ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ എംടെക് നാനോസയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ജനറൽ മെറിറ്റിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളളർ നാളെ 12നു വകുപ്പ് ഓഫിസിൽ (റൂം നമ്പർ 302, കൺവർജൻസ് അക്കാദമി കോംപ്ലക്സ്) എത്തണം. വിശദവിവരങ്ങൾക്ക്: https://snsnt.mgu.ac.in/, 9995108534, 9188606223.
ഫെസിലിറ്റേറ്റർ
വാഴൂർ ∙ ബ്ലോക്ക് കൃഷിശ്രീ സെന്ററിൽ ഫെസിലിറ്റേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ വിരമിച്ച കൃഷി ഉദ്യോഗസ്ഥരോ, കുറഞ്ഞത് അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ള അഗ്രികൾചറൽ എൻജിനീയറിങ്/ബിഎസ്‌സി അഗ്രികൾചർ/വിഎച്ച്എസ്ഇ/മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി, മൂന്നുവർഷം ജോലി പരിചയം ഉള്ള അഗ്രികൾചറൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. അപേക്ഷകർ 18 നു മുൻപ് ബയോഡേറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസ്, വാഴൂർ, ഇടയിരിക്കപ്പുഴ പിഒ-686541 എന്ന വിലാസത്തിൽ അയയ്ക്കണം. 20 നു 11 ന് ഇടയിരിക്കപ്പുഴ വാഴൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.
ത്രോബോൾ
കോട്ടയം ∙ ജില്ലാ മിനി ത്രോബോൾ ചാംപ്യൻഷിപ് 21നു കടപ്ലാമറ്റം മേരിമാതാ സ്കൂളിൽ നടക്കും. പ്ലെയർ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും 18നു മുൻപ് www.throwballkerala.com എന്ന വെബ്സൈറ്റ് മുഖേന പൂർത്തിയാക്കണം. ഓപ്പൺ സിലക്‌ഷൻ ഉണ്ടായിരിക്കില്ല. ഫോൺ: 94974 65690.
ലേലം ഇന്ന്
മണിമല ∙ ഹോളി മാഗി ഫൊറോന പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു താൽക്കാലിക വ്യാപാരത്തിനും, വിനോദ വിപണന മേളകൾ നടത്തുന്നതിനും പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലങ്ങൾ ഇന്ന് 11.30 നു ലേലം നടത്തും. കൂടുതൽ വിവരങ്ങൾക്ക് : 04828247126.
എൻഎസ്എസ് ക്യാംപ്
മുരിക്കുംവയൽ ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇയുടെ നേതൃത്വത്തിൽ 21 മുതൽ എൻഎസ്എസ് സപ്ത ദിന ക്യാംപ് നടത്തും. ഇതിനു മുന്നോടിയായി നടന്ന സ്വാഗത സംഘം രൂപീകരണം പ്രിൻസിപ്പൽ ഡോ.ഡി.ജെ.സതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി.സനിൽ
പരിശീലന ക്ലാസ്
ഈരാറ്റുപേട്ട ∙ ഫെയ്സ് പ്രസംഗ പരിശീലന ക്ലാസ് നഗരസഭ വൈസ് ചെയർമാൻ വി.എം.മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. വി.ടി.ഹബീബ് അധ്യക്ഷത വഹിച്ചു. പി.എം.മുഹ്സിൻ, ഷാഹുൽ ഹമീദ്, സക്കീർ താപി, കെ.പി.എ നടയ്ക്കൽ, കെ.എം.ഷബീർ, പി.പി.എം.നൗഷാദ്, പി.എസ്.റഫീഖ് , ഹാഷിം ലബ്ബ, പി.എസ്.സിറാജ് എന്നിവർ പ്രസംഗിച്ചു. അബിൻ സി.ഉബൈദ് ക്ലാസെടുത്തു.