കോട്ടയത്ത് ഡിസം. 10 വരെ പൊലിഞ്ഞത് 243 ജീവനുകൾ; മരിച്ചവരിൽ 65% പേരും 16- 28 പ്രായക്കാർ
കോട്ടയം ∙ ജില്ലയിൽ ഈ വർഷം അപകടത്തിൽ മരിച്ചവരിൽ 65% പേരും 16നും 28നും ഇടയിൽ പ്രായമുള്ളവർ. ജില്ലയിൽ ഈ വർഷം നടന്ന ആകെ അപകടങ്ങളിൽ 55 ശതമാനത്തിലും പെട്ടിരിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരും. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്.ജില്ലയിൽ ഈ വർഷം ഡിസംബർ 10 വരെ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 243

കോട്ടയം ∙ ജില്ലയിൽ ഈ വർഷം അപകടത്തിൽ മരിച്ചവരിൽ 65% പേരും 16നും 28നും ഇടയിൽ പ്രായമുള്ളവർ. ജില്ലയിൽ ഈ വർഷം നടന്ന ആകെ അപകടങ്ങളിൽ 55 ശതമാനത്തിലും പെട്ടിരിക്കുന്നത് ഇരുചക്രവാഹന യാത്രക്കാരും. ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്. ജില്ലയിൽ ഈ വർഷം ഡിസംബർ 10 വരെ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 243 ജീവനുകൾ. ഇന്നലെ വരെ 3316 വാഹനപകടങ്ങളാണു ജില്ലയിൽ നടന്നത്. ഒട്ടേറെ മരണങ്ങൾക്കു കാരണം ഡ്രൈവർമാരുടെ അശ്രദ്ധയെന്നാണു പൊലീസ് റെക്കോർഡുകൾ. 55 കാൽനടക്കാരുടെ ജീവനും ഈ വർഷം നഷ്ടമായി.
ജില്ലയിലെ അപകട സ്പോട്ടുകളും കാരണങ്ങളും
പുതുവേലി വൈക്കം കവല
∙ എംസി റോഡിൽ പുതുവേലി വൈക്കം കവലയിൽ ഈ വർഷമുണ്ടായത് 50 അപകടങ്ങൾ. അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറാണ് അപകടത്തിനു കാരണം. ഡിവൈഡറിൽ ഇടിച്ചു കയറിയാണ് അപകടം സംഭവിക്കുന്നത്. ഏതാനും മാസം മുൻപു നാറ്റ്പാക് സംഘം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായിട്ടില്ല. രാത്രി കൂത്താട്ടുകുളം ഭാഗത്തു നിന്നു വരുന്ന വാഹനക്കാർക്കു ഡിവൈഡർ കാണില്ല. സൂചനാ സംവിധാനങ്ങളും ഇല്ല. ഡിവൈഡർ ഭാഗത്തു സൗരോർജ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കത്താറില്ല. രണ്ടര വർഷം മുൻപു പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഡിവൈഡർ പൊളിച്ചുനീക്കണമെന്ന ആവശ്യം ജനപ്രതിനിധികൾ ഉന്നയിച്ചെങ്കിലും ഉദ്യോഗസ്ഥർ അനുകൂല തീരുമാനമെടുത്തില്ല. ഡിവൈഡറിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുമെന്നു പറഞ്ഞെങ്കിലും അതുമുണ്ടായില്ല.
മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ
∙ വാഴൂർ – ചങ്ങനാശേരി റോഡിൽ മാന്തുരുത്തി കുരിശുപള്ളി ജംക്‌ഷൻ. വർഷം ഇതുവരെ നടന്നത് 16 അപകടങ്ങൾ. റോഡ് അമിതമായി മിനുസപ്പെടുത്തിയതാണ് അപകടകാരണം. മഴക്കാലത്താണ് ഏറ്റവും അധികം അപകടം നടക്കുന്നത്.
പുളിന്തറ വളവ്
∙ കോട്ടയം – എറണാകുളം റോഡിലെ കുറുപ്പന്തറ പുളിന്തറ വളവിൽ ഈ വർഷമുണ്ടായത് 35 അപകടങ്ങൾ. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണം. 20 വർഷമായി വളവു നിവർക്കാൻ ശ്രമവും വാഗ്ദാനവും നടക്കുന്നു. ഇതുവരെ ഒന്നും പ്രാവർത്തികമായിട്ടില്ല.
101 കവല മുതൽ കാരിത്താസ് ജംക്‌ഷൻ വരെ
∙ ഏറ്റുമാനൂർ– കോട്ടയം എംസി റോഡിൽ 101 കവല മുതൽ കാരിത്താസ് ജംക്‌ഷൻ വരെയുള്ള ഭാഗം. ഒട്ടേറെ അപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. 3 പേർ ഇവിടെ അപകടത്തിൽ മരിച്ചു. അമിതവേഗവും വളവുകളുമാണ് അപകടങ്ങൾക്കു കാരണം.
പട്ടിത്താനം മുതൽ പാറക്കണ്ടം വരെ
∙ മണർകാട്– പട്ടിത്താനം ബൈപാസ് റോഡിൽ പട്ടിത്താനം മുതൽ പാറക്കണ്ടം വരെയുള്ള ഭാഗം സ്ഥിരം അപകടമേഖല. ഈ വർഷം 2 ജീവനുകളാണ് ഇവിടെ നഷ്ടമായത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണം.
തവളക്കുഴി ജംക്‌ഷൻ
∙ കോട്ടയം – എറണാകുളം റോഡിൽ ഏറ്റുമാനൂർ തവളക്കുഴി ജംക്‌ഷൻ. സ്ഥിരം അപകടമേഖലയായ ഇവിടെ ഈ വർഷം 2 പേർ അപകടത്തിൽ മരിച്ചു. 3 സ്ഥലങ്ങളിൽ നിന്നുള്ള വാഹനങ്ങൾ സംഗമിക്കുന്ന സ്ഥലമാണ്. വാഹനത്തിരക്കും അശ്രദ്ധയുമാണ് അപകടത്തിനു കാരണം.
എംസി റോഡിൽ ചങ്ങനാശേരി ഭാഗം
∙ സ്ഥിരം അപകടമേഖല. ഈ വർഷം ഇതുവരെ 6 മരണം. അമിതവേഗവും അശ്രദ്ധയും മിക്കപ്പോഴും ഇവിടെ അപകടത്തിനു കാരണമാകുന്നു.
ചേന്നംപള്ളി
∙ ദേശീയപാതയിൽ പാമ്പാടിക്കു സമീപം ചേന്നംപള്ളി സ്ഥിരം അപകടമേഖല. ശബരിമല സീസൺ തുടങ്ങിയതിനു ശേഷം മാത്രം 3 അപകടങ്ങൾ. അപകടകരമായ 3 വളവുകളാണ് ഇവിടെ വില്ലൻ. വളവു നിവർക്കുന്നതിനോ മുന്നറിയിപ്പു ബോർഡ് സ്ഥാപിക്കുന്നതിനോ നടപടി സ്വീകരിച്ചിട്ടില്ല.
അട്ടിവളവ്
∙ ശബരിമല പാതയിൽ കണമല അട്ടിവളവ്. തീർഥാടന കാലത്താണ് അപകടങ്ങൾ കൂടുന്നത്. സീസൺ തുടങ്ങിയതിനു ശേഷം മാത്രം 2 അപകടമുണ്ടായി. അപകടം ഇല്ലാതാക്കുന്നതിന് അധികൃതർ ഇതുവരെ ശാസ്ത്രീയ നടപടി സ്വീകരിച്ചിട്ടില്ല.