എലത്തൂരിൽ നിന്നു വരും നല്ല വാർത്ത
ഗ്രാമീണ മണ്ഡലമായ എലത്തൂരിനെ വികസിത നാടാക്കാൻ നടത്തിയ ശ്രമങ്ങൾ ഓർമിച്ചാണ് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ വോട്ടു ചോദിക്കുന്നത്. മണ്ഡലത്തിന്റെ അതിർത്തിയായ കക്കോടി മുതൽ ഓരോ നേട്ടങ്ങളും എണ്ണിയെണ്ണിപ്പറയും. കക്കോടിപ്പാലം, ആശുപത്രി, ചേളന്നൂർ റജിസ്റ്റർ
ഗ്രാമീണ മണ്ഡലമായ എലത്തൂരിനെ വികസിത നാടാക്കാൻ നടത്തിയ ശ്രമങ്ങൾ ഓർമിച്ചാണ് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ വോട്ടു ചോദിക്കുന്നത്. മണ്ഡലത്തിന്റെ അതിർത്തിയായ കക്കോടി മുതൽ ഓരോ നേട്ടങ്ങളും എണ്ണിയെണ്ണിപ്പറയും. കക്കോടിപ്പാലം, ആശുപത്രി, ചേളന്നൂർ റജിസ്റ്റർ
ഗ്രാമീണ മണ്ഡലമായ എലത്തൂരിനെ വികസിത നാടാക്കാൻ നടത്തിയ ശ്രമങ്ങൾ ഓർമിച്ചാണ് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ വോട്ടു ചോദിക്കുന്നത്. മണ്ഡലത്തിന്റെ അതിർത്തിയായ കക്കോടി മുതൽ ഓരോ നേട്ടങ്ങളും എണ്ണിയെണ്ണിപ്പറയും. കക്കോടിപ്പാലം, ആശുപത്രി, ചേളന്നൂർ റജിസ്റ്റർ
നല്ല സമയം നോക്കി ശശീന്ദ്രൻ
ഗ്രാമീണ മണ്ഡലമായ എലത്തൂരിനെ വികസിത നാടാക്കാൻ നടത്തിയ ശ്രമങ്ങൾ ഓർമിച്ചാണ് എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ വോട്ടു ചോദിക്കുന്നത്. മണ്ഡലത്തിന്റെ അതിർത്തിയായ കക്കോടി മുതൽ ഓരോ നേട്ടങ്ങളും എണ്ണിയെണ്ണിപ്പറയും. കക്കോടിപ്പാലം, ആശുപത്രി, ചേളന്നൂർ റജിസ്റ്റർ ഓഫിസ്, ആയുർവേദ ആശുപത്രി, കാക്കൂർ പഞ്ചായത്ത് ഓഫിസ്, നൻമണ്ട വില്ലേജ് ഓഫിസ് തുടങ്ങി കോരപ്പുഴ പാലം വരെ. 5 വർഷത്തിനിടെ 258 ഗ്രാമീണ റോഡുകൾ നവീകരിച്ചു. 69 സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂമുണ്ടാക്കി. ഇടതുഭരണത്തിന്റെ നേട്ടം ലഭിക്കാത്ത ഒരു വാർഡ് പോലും മണ്ഡലത്തിലില്ലെന്ന് ശശീന്ദ്രൻ. കക്കോടി കുരുവട്ടൂർ പഞ്ചായത്തുകളിലായിരുന്നു ഇന്നലെ വാഹനപര്യടനം. എൽഡിഎഫിന് തുടർഭരണം ലഭിക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിച്ചാണ് സ്ഥാനാർഥിയുടെ പ്രസംഗം.
‘സർക്കാർ തുടങ്ങിവച്ച ഒട്ടേറെ വികസനപദ്ധതികൾ പൂർത്തീകരിക്കേണ്ടതുണ്ട്. ലൈഫ് പദ്ധതിയിൽ ഒന്നര ലക്ഷം വീടുകൾ കൂടി പൂർത്തിയാക്കണം. കിഫ്ബി വഴി 65000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. തുടർഭരണമില്ലെങ്കിൽ ലൈഫും കിഫ്ബിയും ഉണ്ടാകില്ലേയെന്ന ആശങ്കയുണ്ട്’. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങൾക്കൊപ്പം എലത്തൂരിലെ വികസനവും അക്കമിട്ടു നിരത്തിയാണു പ്രസംഗം.
തലക്കുളത്തൂർ പഞ്ചായത്തിലെ ഗൃഹസന്ദർശനങ്ങൾക്കു ശേഷമാണ് വാഹനപര്യടനം തുടങ്ങിയത്. ഉച്ചയ്ക്ക് കക്കോടിയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ തിരക്കിട്ട അവലോകന യോഗങ്ങൾ. എൻസിപി സംസ്ഥാന സെക്രട്ടറി എം. ആലിക്കോയയുടെ വീടാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. പാലാ സീറ്റ് വിവാദകാലത്ത് ശശീന്ദ്രനെതിരെ നിലയുറപ്പിച്ചിരുന്ന ആലിക്കോയ പ്രചാരണത്തിന്റെ മുൻനിരയിലുണ്ട്. യോഗത്തിനു ശേഷം കക്കോടി ടൗണിൽ സ്ഥാനാർഥി വോട്ടുതേടിയിറങ്ങി.
ചെരുപ്പുകടയ്ക്കു മുൻപിൽ നിന്ന് രണ്ടു പെൺകുട്ടികൾ സ്ഥാനാർഥിയെ കണ്ട് അടുത്തെത്തി. ചേളന്നൂർ മുല്ലോളി അശ്വതിയും കൂട്ടുകാരിയുമാണ്. അശ്വതിയുടെ കല്യാണമാണ് ഏപ്രിൽ അഞ്ചിന്. വരണമെന്ന് ക്ഷണം. ഏപ്രിൽ ആറിന് കുടുംബത്തെയും കൂട്ടി പോളിങ് ബൂത്തിലെത്തണമെന്നു ശശീന്ദ്രൻ തിരിച്ചും ക്ഷണിച്ചു. തൊട്ടടുത്ത് മക്കട സ്വദേശി റെജിയുടെ റിയൽ ടൈം എന്ന കട. അകത്തേക്കു കയറിയപ്പോൾ ചുമരിൽ നിരത്തിവച്ചിരിക്കുന്ന ക്ലോക്കുകൾ. ‘ഹാ നമ്മുടെ ചിഹ്നമാണല്ലോ’ എന്നു പറഞ്ഞു ക്ലോക്ക് ഒരെണ്ണം കയ്യിലെടുത്തു. സമയം എത്രയായി എന്നു പാളി നോക്കി. മന്ത്രിയുടേത് അല്ലെങ്കിലും നല്ല ബെസ്റ്റ് ടൈം അല്ലേ എന്നു കൂട്ടത്തിലൊരാളുടെ കമന്റ്.
നല്ല വണ്ടി കാത്ത് സുൽഫിക്കർ
ഇത്രയും വികസനമില്ലാത്തൊരു നാട് ഇതുവരെ കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് യുഡിഎഫ് സ്ഥാനാർഥി സുൽഫിക്കർ മയൂരി വോട്ടർമാരോടു സംസാരിച്ചു തുടങ്ങുന്നത്. ‘ഗതാഗത മന്ത്രിയുടെ നാട്ടിൽ ഒരു കെഎസ്ആർടിസി ബസ് സർവീസ് പോലുമില്ല. സാധാരണക്കാരനു കിടത്തിച്ചികിത്സയ്ക്ക് ഒരു സർക്കാർ ആശുപത്രിയില്ല. കഴിഞ്ഞ ദിവസം പുതിയാപ്പ ഹാർബറിൽ പോയി. പരാതികൾ മാത്രമേ അവർക്കു പറയാനുള്ളു. കോഴിക്കോട്– ബാലുശ്ശേരി റോഡിൽ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടോ? ഇത്രയും മോശം റോഡ് ഈ ജില്ലയിൽ വേറെയില്ല.’
തലക്കുളത്തൂർ, എലത്തൂർ മേഖലകളിലായിരുന്നു ഇന്നലത്തെ പര്യടനം. അന്നശ്ശേരിയിൽ സ്ഥാനാർഥിയെത്തുമ്പോൾ യൂത്ത് കോൺഗ്രസ് നേതാവ് റാഷിദ് നൻമണ്ടയുടെ പ്രസംഗം. കോൺഗ്രസ് നേതാവ് യു.വി.ദിനേശ് മണിയും പര്യടനത്തിന്റെ മുൻനിരയിലുണ്ട്. സീറ്റ് എൻസികെയ്ക്കു നൽകിയതിനെതിരെ വിമതനായി പത്രിക നൽകിയതു ദിനേശ് മണിയായിരുന്നു. യുഡിഎഫിലെ മുറിവുകളുണങ്ങിയെന്നു വ്യക്തം.
പ്രചാരണം വൈകിത്തുടങ്ങിയത് പ്രതികൂലമായി ബാധിക്കില്ല എന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ട് സ്ഥാനാർഥിയും പ്രവർത്തകരും.‘കൊഞ്ചം ലേറ്റ് ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേൻ’ എന്ന രജനീകാന്തിന്റെ ഡയലോഗ് ഇടയ്ക്കിടയ്ക്ക് എടുത്തു പറയുന്നു. ധോണിയും കോലിക്കുമെല്ലാം സെഞ്ചുറി അടിക്കാൻ 40–50 പന്ത് മതി. ചിലർക്ക് 150 പന്തു കിട്ടിയാലും മുട്ടിനിൽക്കും–പ്രചാരണ ദിവസങ്ങളുടെ എണ്ണം കുറഞ്ഞതൊന്നും വിജയത്തെ ബാധിക്കില്ലെന്നു പിന്നെയും ആവർത്തിക്കുന്നു സുൽഫിക്കർ. എംഎൽഎ ആയാൽ ലഭിക്കുന്ന വേതനം പാവപ്പെട്ടവരുടെ ചികിത്സയ്ക്കായി നൽകുമെന്നാണ് ഉറപ്പ്.
പ്രസംഗത്തിനു ശേഷം അന്നശ്ശേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ അയോധ്യയിൽ രാമൻകുട്ടി നായരുടെ വീട്ടിലേക്ക്. തലക്കുളത്തൂർ പഞ്ചായത്ത് അംഗമായ റസിയ തട്ടാരിയിൽ ആണ് വഴികാട്ടി. സ്പെഷൽ തപാൽ വോട്ട് കഴിഞ്ഞ ദിവസം ചെയ്തെന്നു രാമൻകുട്ടി നായർ. വോട്ടുറപ്പാണ്, അനുഗ്രഹമാണ് വേണ്ടതെന്നു സ്ഥാനാർഥി. പറപ്പാറയിലെ നിർദിഷ്ട മാലിന്യപ്ലാന്റിനുള്ള സ്ഥലത്തും പഞ്ചായത്ത് അംഗത്തിനൊപ്പമെത്തി. പ്രദേശവാസികളുടെ പരാതി കേട്ടു. സമരസമിതി ഭാരവാഹികളുമായി ചർച്ച നടത്തി. ചെങ്ങോട്ടുമല കോളനിയിലെ ദുരിതജീവിതം കാണാനും സ്ഥാനാർഥിയെത്തി. വിജയിച്ചുവന്നാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുമെന്നാണ് ഉറപ്പ്. രാവിലെ പട്ടർപാലത്തു നിന്ന് ആരംഭിച്ച പര്യടനം രാത്രി പുതിയാപ്പയിലെ കാത്തിരിപ്പ് ബസ് സ്റ്റോപ്പിലാണ് സമാപിച്ചത്. എലത്തൂരിലെ യുഡിഎഫിന്റെ കാത്തിരിപ്പൊന്നും വെറുതെയാവില്ലെന്നാണ് സ്ഥാനാർഥിയുടെ ഉറപ്പ്.
നല്ല ഉറവു തേടി ജയചന്ദ്രൻ
വോട്ടുചോദിച്ചെത്തുന്ന വഴികളിലെല്ലാം പഴയ വിദ്യാർഥികളുടെ സ്നേഹം വന്നു പൊതിയുന്നുണ്ട് എൻഡിഎ സ്ഥാനാർഥി ടി.പി. ജയചന്ദ്രനെ. മണ്ഡലത്തിൽ ഉൾപ്പെടുന്ന പാവണ്ടൂർ ഹൈസ്കൂളിലെ പഴയ ഗണിതശാസ്ത്ര അധ്യാപകനായ ജയചന്ദ്രൻ സ്ഥാനാർഥിയായി എത്തുമ്പോൾ കണക്കുകളൊന്നും പിഴയ്ക്കില്ലെന്ന ആത്മവിശ്വാസമുണ്ട് പാർട്ടിക്ക്. നൻമണ്ട, ചീക്കിലോട്, ചേളന്നൂർ, അമ്പലത്തുകുളങ്ങര എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പര്യടനം.
വികസനമുരടിപ്പിനെക്കുറിച്ചു തന്നെയാണ് ജയചന്ദ്രനും സംസാരിക്കുന്നത്. ‘‘ജില്ലയിലെ പ്രധാന റോഡുകളായ കോഴിക്കോട്–ബാലുശ്ശേരി, കോഴിക്കോട്–ഉള്ളിയേരി റോഡുകളുടെ ഏറ്റവും മോശം ഭാഗം എലത്തൂർ മണ്ഡലത്തിലാണ്. ചേളന്നൂർ, കക്കോടി പഞ്ചായത്തുകളിൽ ഇപ്പോഴും ശുദ്ധജലം എത്തിയിട്ടില്ല. ടാങ്കും വിതരണ പൈപ്പും സ്ഥാപിച്ചു, ടാങ്കിൽ വെള്ളവുമെത്തി. ടാങ്കിൽ നിന്ന് വിതരണ പൈപ്പിലേക്കുള്ള 1700 മീറ്റർ പൈപ്പ് സ്ഥാപിക്കാത്തതാണ് തടസ്സം. ചേളന്നൂർ –അംശം കച്ചേരി റോഡ് 15 മീറ്റർ വീതിയാക്കാനായി 3 വട്ടമാണ് തറക്കല്ലിട്ടത്. 15 വർഷമായിട്ടും പദ്ധതി നടപ്പായില്ലെന്നു മാത്രമല്ല, സ്ഥലമുടമകൾക്ക് സ്ഥലം വിൽക്കാനോ, വായ്പയെടുക്കാനോ വീട് വയ്ക്കാനോ സാധിക്കുന്നില്ല.’’ മാറ്റത്തിനു വേണ്ടിയാണ് ഓരോ വീട്ടിലും വോട്ടുചോദിക്കുന്നത്.
മാവിലക്കുന്ന് കോളനിയിൽ സ്ഥാനാർഥിയും സംഘവുമെത്തിയപ്പോൾ നട്ടുച്ച. പൊരിവെയിലത്ത് കുന്നിൻമുകളിലേക്ക് നടന്നുകയറണം. വാഹനമെത്തുന്ന വഴികളൊന്നുമില്ല ആ വീടുകളിലേക്ക്. ‘ കുടിവെള്ളം കിട്ടുന്നുണ്ടോ, വീട്ടിലെല്ലാവർക്കും ജോലിയുണ്ടോ’ എന്നെല്ലാമാണ് അന്വേഷണം. ഒടുവിലാണ് വോട്ടുചോദ്യം. പൈപ്പുവെള്ളം ഒന്നിടവിട്ട ദിവസങ്ങളിലാണ് വരുന്നതെന്ന് മാവിലക്കുന്നിൽ ആരോ പരാതി പറഞ്ഞു. ശുദ്ധജലം തന്നെയാണ് മാവിലക്കുന്നിലെ പ്രധാന പ്രശ്നം. അതിനു പരിഹാരമായാണ് മാധവനും കുടുംബവും വീട്ടുമുറ്റത്തൊരു കിണർ കുഴിക്കാൻ തീരുമാനിച്ചത്.
വീട്ടുകാർ തന്നെയാണ് കിണറുപണി. സ്ഥാനാർഥിയെത്തുമ്പോൾ ഗൃഹനാഥൻ അഞ്ചുകോൽ ആഴത്തിലാണ്. വോട്ടുചോദ്യം ആഴങ്ങളിൽ തട്ടി പ്രതിധ്വനിച്ചു. മാധവന്റെ മകൻ വിഷ്ണുവും ബന്ധുവായ ഗോപാലനുമാണ് ഉരുൾ തിരിച്ചു മണ്ണു വലിച്ചു മുകളിലെത്തിക്കുന്നത്. അൽപനേരം ഉരുൾ തിരിക്കാൻ സ്ഥാനാർഥിയും കൂടി. വെള്ളം കാണാൻ 9 കോൽ കൂടി കുഴിക്കണം. ഒരു കോൽ എന്നാൽ എത്ര പടവു വരുമെന്ന് ഒപ്പമുള്ളവർക്ക് ടി.പി.ജയചന്ദ്രന്റെ ക്ലാസ്. കണക്കും സ്ഥാനവുമെല്ലാം കൃത്യമാണ്. എലത്തൂരിലെ ഇനിയും പുറത്തു വരാത്ത പുതിയ ഉറവകളിലാണ് ബിജെപിയുടെ പ്രതീക്ഷ.