കോഴിക്കോട് തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം
കൊയിലാണ്ടി ∙ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച മണ്ഡലം കമ്മിറ്റി 1001 വൃക്ഷത്തൈകൾ നട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വൃക്ഷത്തൈ നടീലും വിതരണവും
കൊയിലാണ്ടി ∙ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച മണ്ഡലം കമ്മിറ്റി 1001 വൃക്ഷത്തൈകൾ നട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വൃക്ഷത്തൈ നടീലും വിതരണവും
കൊയിലാണ്ടി ∙ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച മണ്ഡലം കമ്മിറ്റി 1001 വൃക്ഷത്തൈകൾ നട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വൃക്ഷത്തൈ നടീലും വിതരണവും
കൊയിലാണ്ടി ∙ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് യുവമോർച്ച മണ്ഡലം കമ്മിറ്റി 1001 വൃക്ഷത്തൈകൾ നട്ടു. യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ.പ്രഫുൽ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വൃക്ഷത്തൈ നടീലും വിതരണവും പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി.പ്രസീത അധ്യക്ഷത വഹിച്ചു.
∙ ഫാർമേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നെല്ല്യാടി റോഡിൽ മേലടി ബ്ലോക്ക് അംഗം സുനിത ബാബു ഓർമ മരം നട്ടു. കെ.എം.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
∙ ബ്ലൂമിങ് ആർട്സിന്റെ ആഭിമുഖ്യത്തിൽ സുന്ദർലാൽ ബഹുഗുണ സ്മൃതി വൃക്ഷം പരിസ്ഥിതി പ്രവർത്തകനും പക്ഷി നിരീക്ഷകനുമായ സത്യൻ മേപ്പയൂർ തൈ നട്ടു. പ്രസിഡന്റ് പി.കെ.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
∙ പഞ്ചായത്ത് അഞ്ചാം വാർഡിൽ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ രാജീവ് ഗാന്ധി സ്മൃതി വൃക്ഷം പഞ്ചായത്ത് മെംബർ ശ്രീനിലയം വിജയൻ നട്ടു. പാമ്പാട്ട് സുധാകരൻ അധ്യക്ഷത വഹിച്ചു.
കീഴരിയൂർ∙ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി വീട്ടു മുറ്റത്ത് വൃക്ഷത്തൈകൾ നട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആദർശ് അശോക് അധ്യക്ഷത വഹിച്ചു.
∙ വള്ളത്തോൾ ഗ്രന്ഥാലയം സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടി –നാട്ടുപച്ച– കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല ഉദ്ഘാടനം ചെയ്തു. ചൈത്രം സതീരത്നം അധ്യക്ഷത വഹിച്ചു.
ഉള്ളിയേരി ∙ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തിൽ വീടുകളിലും പൊതുസ്ഥലങ്ങളിലും വൃക്ഷത്തൈകൾ നട്ടു. കോൺഗ്രസ് ജില്ലാ കമ്മിറ്റി ട്രഷറർ ടി.ഗണേശ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ.സുരേഷ് അധ്യക്ഷത വഹിച്ചു.
നടുവണ്ണൂർ ∙ ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ കെ.എം. സച്ചിൻ ദേവ് എംഎൽഎയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ഉള്ളിയേരി പഞ്ചായത്ത് ബസ് സ്റ്റാൻഡ്, കോട്ടൂർ പഞ്ചായത്തിൽ തൃക്കുറ്റിശ്ശേരി എന്നിവിടങ്ങളിലായിരുന്നു ശുചീകരണം
മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടുവണ്ണൂരിൽ പൊതു ഇടങ്ങൾ ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.സി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ∙ വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിന്റെ മണ്ഡലംതല ഉദ്ഘാടനം കോക്കല്ലൂരിൽ കെ.എം.സച്ചിൻദേവ് എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.പി.പ്രേമ അധ്യക്ഷത വഹിച്ചു.
∙ സിപിഎം നടത്തുന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ഏരിയാതല ഉദ്ഘാടനം ജില്ലാ സെക്രട്ടേറിയറ്റംഗം എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ കുറുമ്പൊയിൽ അധ്യക്ഷത വഹിച്ചു.
∙ സഹകരണ വകുപ്പിന്റെ താമരശ്ശേരി താലൂക്ക്തല പരിസ്ഥിതി ദിനാചരണം പനങ്ങാട് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.വി.ദാമോദരൻ അധ്യക്ഷത വഹിച്ചു.
∙ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തലയാട് പടിക്കൽവയൽ– കട്ടിപ്പാറ റോഡിന്റെ വശങ്ങൾ യൂത്ത് ലീഗ് പ്രവർത്തകർ ശുചീകരിച്ചു. പി.എം.നൗഫൽ, വി.കെ.സി.റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
∙ വയലട വനസംരക്ഷണ സമിതിയുടെ പരിസ്ഥിതി ദിനാചരണം കക്കയം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി.രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റംല ഹമീദ് അധ്യക്ഷത വഹിച്ചു.
∙ സർവോദയം ട്രസ്റ്റിന്റെ പരിസ്ഥിതി ദിനാചരണം ബിജു കക്കയം ഉദ്ഘാടനം ചെയ്തു. കെ.പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
∙ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി യൂണിറ്റ് തലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ഉദ്ഘാടനം ചെയ്തു. സുജിത്ത് പറമ്പിൽ അധ്യക്ഷത വഹിച്ചു.
∙ മഹിളാ മോർച്ച പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വൃക്ഷത്തൈകൾ നട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി ഉദ്ഘാടനം ചെയ്തു.
ചക്കിട്ടപാറ ∙ ഹരിതം സഹകരണം പദ്ധതിയിൽ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ വൃക്ഷത്തൈ നടീൽ ബാങ്ക് പ്രസിഡന്റ് പി.പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി.സുരാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
പെരുവണ്ണാമൂഴി വന്യജീവി പരിപാലന കേന്ദ്രത്തിൽ പഞ്ചായത്ത് മെംബർ കെ.എ.ജോസുകുട്ടി തൈ നട്ടു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിൽ ഏഴാം വാർഡിൽ വൃക്ഷത്തൈ നടീൽ മെംബർ രാജേഷ് തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് കൺവീനർ അഗസ്റ്റിൻ കൊമ്മറ്റത്തിൽ അധ്യക്ഷത വഹിച്ചു.
നരിനട സബ് സെന്ററിൽ വൃക്ഷത്തൈ നടീൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. നരിനട അങ്ങാടിയിൽ തൈ നടീൽ നിഖിൽ നരിനട ഉദ്ഘാടനം ചെയ്തു. ഷിനോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
ഡിവൈഎഫ്ഐ ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ തൈ നടീൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.എം.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. വി.പി.വിപിൻദാസ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ മുതുകാട് മേഖലാ കമ്മിറ്റിയുടെ വൃക്ഷത്തൈ നടീൽ പി.സി.സുരാജൻ ഉദ്ഘാടനം ചെയ്തു.
കോമത്തുപാറയിൽ റോഡരികിലെ വൃക്ഷത്തൈ നടീൽ മെംബർ ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. വി.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ ചക്കിട്ടപാറ സൗത്ത് യൂണിറ്റ് തൈ നടീൽ കെ.ആദിത്യ ഉദ്ഘാടനം ചെയ്തു. ചക്കിട്ടപാറ സന്തോഷ് ലൈബ്രറിയുടെ പരിപാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഇ.എം.ശ്രീജിത്ത് തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം, ഒയിസ്ക പേരാമ്പ്ര ചാപ്റ്ററുമായി സഹകരിച്ച് കെവികെയിൽ വൃക്ഷത്തൈ നട്ട് പെരുവണ്ണാമൂഴി എസ്ഐ പി.വി.പ്രശോഭ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ചാപ്റ്റർ ഒയിസ്ക പ്രസിഡന്റ് എ.കെ.മുരളീധരൻ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ∙ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലം പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. ഫലവൃക്ഷത്തൈ വിതരണവും നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. അഗ്രികള്‍ചറല്‍ ഡപ്യൂട്ടി ഡയറക്ടർ ശശി പൊന്നണ മുഖ്യപ്രഭാഷണം നടത്തി.
പന്തിരിക്കര കോഓപ്പറേറ്റീവ് റൂറൽ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് എൻ.പി.വിജയൻ ഹരിതം സഹകരണ പദ്ധതി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേരള എൻജിഒ അസോസിയേഷൻ പേരാമ്പ്ര ബ്രാഞ്ച് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് സി.സമീർ ഉദ്ഘാടനം ചെയ്തു. ഇ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
ചെങ്ങോടു മലയിൽ കെഎസ്‌യു കോട്ടൂർ മണ്ഡലം കമ്മിറ്റി വൃക്ഷത്തൈ നട്ടു. അർജുൻ പൂനത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വിഷ്ണു അണിയോത്ത് അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി പ്രവർത്തകനും പക്ഷി നിരീക്ഷകനുമായ ഡോ. അബ്ദുല്ല പാലേരിയെ കർഷക മോർച്ച പ്രവർത്തകർ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.കെ.രജീഷ് പൊന്നാടയണിയിച്ചു. തറമ്മൽ രാഗേഷ് അധ്യക്ഷത വഹിച്ചു. കല്ലോട് വയങ്ങോട്ടുമ്മൽ പരദേവതാ ക്ഷേത്ര കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്ത് മെംബർ അർജുൻ കറ്റയാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.രാജേഷ് അധ്യക്ഷത വഹിച്ചു.
അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. ഇ.കെ.അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഹംസ മൗലവി അധ്യക്ഷത വഹിച്ചു.
ലോക് താന്ത്രിക് ജനതാദൾ നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. കിസാൻ ജനത സംസ്ഥാന ജനറൽ സെക്രട്ടറി വൽസൻ എടക്കോടൻ ഉദ്ഘാടനം ചെയ്തു. കെ.എം.കുഞ്ഞിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
വാളൂർ കോവിലകം പരദേവതാ ക്ഷേത്ര കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് സുരേഷ് വാളൂർ ഉദ്ഘാടനം ചെയ്തു. വള്ളിൽ രാജേഷ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് പന്തിരിക്കര ശാഖ കമ്മിറ്റി പരിസ്ഥിതി ദിനം ആചരിച്ചു. കെ.ടി.ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി.നിസാര്‍ അധ്യക്ഷത വഹിച്ചു.
ചെറിയ കുമ്പളം അഗ്രിക്കൾചറല്‍ വെൽഫെയർ സൊസൈറ്റി പരിസ്ഥിതി ദിനം ആചരിച്ചു. പ്രസിഡന്റ് എൻ.പി.വിജയൻ ഉദ്ഘാടനം ചെയ്തു. എ.കെ.സന്തോഷ് അധ്യക്ഷത വഹിച്ചു.
പയ്യോളി∙ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മേലടി ബ്ലോക്ക് പഞ്ചായത്ത് സമുച്ചയത്തിൽ പ്രസിഡന്റ് കെ. പി. ഗോപാലൻ നായർ വൃക്ഷത്തൈ നട്ടു. വൈസ് പ്രസിഡന്റ് പി. പ്രസന്ന അധ്യക്ഷത വഹിച്ചു.
തിക്കോടി∙ പഞ്ചായത്ത് സമുച്ചയത്തിൽ പ്രസിഡന്റ് ജമീല സമദ് വൃക്ഷത്തൈ നട്ടു. വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു.
പയ്യോളി∙ സഹകരണ ബാങ്ക് പരിസരത്ത് പ്രസിഡന്റ് പുനത്തിൽ ഗോപാലൻ വൃക്ഷത്തൈ നട്ടു.
തുറയൂർ∙ ഇരിങ്ങത്ത് വനിത സഹകരണ സംഘം പരിസരത്ത് സംഘം പ്രസിഡന്റ് ശ്യാമ ഓടയിൽ വൃക്ഷത്തൈ നട്ടു.
കൂരാച്ചുണ്ട് ∙ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് പോളി കാരക്കട തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു.
ജനമൈത്രി പൊലീസ്, അമീൻ റെസ്ക്യു ടീമുമായി സഹകരിച്ച് സ്റ്റേഷൻ പരിസരത്ത് ഫലവൃക്ഷത്തൈ നടീൽ എസ്ഐ പി.ഡി.റോയിച്ചൻ ഉദ്ഘാടനം ചെയ്തു. വി.എം.ബഷീർ അമീൻ അധ്യക്ഷത വഹിച്ചു. കേളോത്തുവയൽ അങ്ങാടി പൂച്ചെടികൾ നട്ട് മനോഹരമാക്കുന്ന പദ്ധതി മെംബർ സണ്ണി പുതിയകുന്നേൽ ഉദ്ഘാടനം ചെയ്തു.
പെരുവണ്ണാമൂഴി സബ് ഡിവിഷൻ ജലസേചന വകുപ്പിന്റെ വൃക്ഷത്തൈ നടീൽ കല്ലാനോട് തോണിക്കടവിൽ അസി.എക്സിക്യൂട്ടീവ് എൻജിനീയർ സി.എച്ച്.ഹബി ഉദ്ഘാടനം ചെയ്തു. അസി.എൻജിനീയർ കെ.ഫൈസൽ അധ്യക്ഷത വഹിച്ചു.
പേരാമ്പ്ര ∙ പരിസ്ഥിതി ദിനത്തിൽ എഐഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റി സുന്ദർ ലാൽ ബഹുഗുണയുടെ ഓർമയ്ക്കായി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഓർമ മരങ്ങൾ നട്ടു. ആൽബിൻ ബാബുരാജ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.ആദർശ് അധ്യക്ഷത വഹിച്ചു.
വെള്ളിയൂർ പ്രിയദർശിനി ചാരിറ്റബിൾ കൂട്ടായ്മ പരിസ്ഥിതി ദിനത്തിൽ ഒരു വീട് ഒരു കാട് പദ്ധതി തുടങ്ങി. ആർ.പി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇ.ടി.ഹമീദ് അധ്യക്ഷത വഹിച്ചു.
കോവിഡ് ബാധിച്ച് മരിച്ച പൊതു പ്രവർത്തകൻ സിജി ജോസഫിന്റെ ഓർമയ്ക്കായി വീട്ടുവളപ്പിൽ ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഓർമ മരം നട്ടു. കോവിഡ് നോഡൽ ഓഫിസർ പി.ശ്രീകൃഷ്ണ അധ്യക്ഷത വഹിച്ചു.
ചേനോളിയിലെ നമ്മുടെ ചേനോളി കൂട്ടായ്മ പരിസ്ഥിതി ദിനം ആചരിച്ചു. ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.സജീവ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി.എൻ.നൗഫൽ അധ്യക്ഷത വഹിച്ചു.
കിഴക്കൻ പേരാമ്പ്ര എ.പി.ജെ ജനകീയ കൂട്ടായ്മ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണവും പ്രസംഗ മത്സരവും നടത്തി. പരിസ്ഥിതി പ്രവർത്തകൻ വർഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആവള മഠത്തിൽ മുക്ക് യുവത ആർട്സ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം മേപ്പയൂർ എസ്ഐ പി.കുട്ടിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.
നൊച്ചാട് പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ചിത്രകാരൻ അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. വി.എൻ.നൗഫൽ അധ്യക്ഷത വഹിച്ചു.
സ്മരണിക
കൊയിലാണ്ടി ∙ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ പച്ചത്തുരുത്ത് നവകേരള സ്മരണിക കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒരു എംഎൽഎയുടെ മണ്ഡലത്തിൽ ഒരു പച്ചത്തുരുത്ത് എന്ന രീതിയിലാണ് സ്മരണിക ഒരുങ്ങുന്നത്.
ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനമാതൃകകൾ സൃഷ്ടിച്ചെടുത്ത് സംരക്ഷിക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൊയിലാണ്ടി ആർഎസ്എംഎസ്എൻഡിപി കോളജിന്റെ 50 സെന്റിലാണ് പച്ചത്തുരുത്ത് നടപ്പാക്കുന്നത്. നഗരസഭാധ്യക്ഷ കെ.പി.സുധ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി വെബിനാർ
കൊയിലാണ്ടി∙ താലൂക്ക് ലീഗൽ സർവീസസ് അതോറിറ്റി നടത്തിയ പരിസ്ഥിതിദിന വെബിനാർ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജി എ.എം.അഷ്റഫ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ശ്രീജ ജനാർദനൻ, വി.ധനേഷ്, മുൻസിഫ് പി.എം.ആമിനക്കുട്ടി, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ചന്ദ്രൻ, അഡ്വ.എൻ.അജീഷ്, എജിപി പ്രശാന്ത്, പ്രഫ.സാർവിജോസഫ് എന്നിവർ പ്രസംഗിച്ചു.
നടുവണ്ണൂർ ∙ ലോക പരിസ്ഥിതി ദിനത്തിൽ രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റി ഔഷധ സസ്യങ്ങൾ നട്ടു. വീട്ടു വളപ്പിൽ ആര്യവേപ്പ് നട്ടു സംസ്ഥാന സെക്രട്ടറി ചോലക്കര മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി∙ കിനാലൂർ സ്പോർട്സ് പ്രൊമോട്ടേഴ്സ് കോഓപ്പറേറ്റീവ് മൾട്ടി പർപ്പസ് സൊസൈറ്റി ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ പുളിമരത്തൈകൾ നട്ടു. ഡോ.പി.ടി.ഉഷ ഉദ്ഘാടനം ചെയ്തു.
ഉള്ളിയേരി ∙ ഉള്ളിയേരി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് സുന്ദർലാൽ ബഹുഗുണയുടെ നാമത്തിൽ ലൈബ്രറി പ്രസിഡന്റ് മേലേടത്ത് രവീന്ദ്രൻ ഓർമ മരം നട്ടു.
വീരേന്ദ്രകുമാർ സ്മൃതി വൃക്ഷത്തൈ
നടുവണ്ണൂർ ∙ എൽജെഡി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ എം.പി. വീരേന്ദ്രകുമാർ സ്മൃതി വൃക്ഷത്തൈ നടീൽ ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ നിർവഹിച്ചു. അഷ്റഫ് വള്ളോട്ട് അധ്യക്ഷത വഹിച്ചു.
മേപ്പയൂർ ∙ എം.പി.വീരേന്ദ്രകുമാർ സ്മൃതി വൃക്ഷം നട്ടുപിടിപ്പിക്കലിന്റെ ഭാഗമായി എൽജെഡി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിൽ വൃക്ഷത്തൈകൾ നട്ടു. കൊഴുക്കല്ലൂർ സമത സെന്ററിൽ ജില്ലാ ജനറൽ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ അധ്യക്ഷത വഹിച്ചു. തിരുമംഗലത്ത് താഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.ബാലനും കാരയാട്ട്താഴ ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ.നിഷിതയും നിർവഹിച്ചു.