കോഴിക്കോട്∙ വീടിനുള്ളിൽ കേൾക്കുന്ന മുഴക്കത്തിന്റെ കാരണമറിയാതെ വീട്ടുകാർ ആശങ്കയിൽ. പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണു രണ്ടാഴ്ചയായി ഠും, ഠും എന്ന മട്ടിൽ മുഴക്കം കേൾക്കുന്നത്. മുൻപു രാത്രി മാത്രമാണു ശബ്ദം കേട്ടിരുന്നതെങ്കിൽ 2 ദിവസവമായി പകലും കേൾക്കാൻ തുടങ്ങി. വിദഗ്ധസംഘം ഇന്നലെ വീട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ വീടിനുള്ളിൽ കേൾക്കുന്ന മുഴക്കത്തിന്റെ കാരണമറിയാതെ വീട്ടുകാർ ആശങ്കയിൽ. പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണു രണ്ടാഴ്ചയായി ഠും, ഠും എന്ന മട്ടിൽ മുഴക്കം കേൾക്കുന്നത്. മുൻപു രാത്രി മാത്രമാണു ശബ്ദം കേട്ടിരുന്നതെങ്കിൽ 2 ദിവസവമായി പകലും കേൾക്കാൻ തുടങ്ങി. വിദഗ്ധസംഘം ഇന്നലെ വീട്ടിൽ പരിശോധന നടത്തി. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി പല തവണയായി മുഴക്കം കേട്ടു. 

ഡൈനിങ് ഹാളിൽ പാത്രത്തിൽ നിറച്ചു വച്ച വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു. വീടിനു താഴെ നിൽക്കുമ്പോൾ മുകളിൽ നിന്നും മുകളിൽ നിൽക്കുമ്പോൾ താഴെ നിന്നും കേൾക്കുന്ന തരത്തിലാണു ശബ്ദം. ജില്ലാ ജിയോളജിസ്റ്റ് എം.രാഘവൻ, ജില്ലാ മണ്ണു സംരക്ഷണ ഓഫിസർ ടി.പി.ആയിഷ, അസി. ജിയോളജിസ്റ്റ് കെ.കെ.വിജയ, അഗ്നിരക്ഷാസേന വെള്ളിമാടുകുന്ന് സ്റ്റേഷൻ ഓഫിസർ കെ.പി.ബാബുരാജ് എന്നിവരാണ് ഇന്നലെ പരിശോധന നടത്തിയത്. 

ADVERTISEMENT

വെള്ളിയാഴ്ച വൈകിട്ട് നാലോടെ പലതവണയായി ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടുകാർ വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെ അറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ  രാത്രി ഏഴരയോടെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ശബ്ദം കേട്ടിരുന്നു. തുടർന്ന് വിദഗ്ധ പരിശോധന ആവശ്യമാണെന്നു കലക്ടർക്കു റിപ്പോർട്ട് നൽകി. ഇതു പ്രകാരമാണ് ഇന്നലെ ഉദ്യോഗസ്ഥ സംഘം എത്തിയത്. 5 വർഷം മുൻപാണ്  നിർമിച്ച വീട്ടിൽ 6 മാസം മുൻപാണ് മുകൾ നിലയിൽ മുറികളെടുത്തത്. 

English Summary: Unusual sounds inside the house; Households worried