കോഴിക്കോട് ∙ കോർപറേഷനിൽ ശാശ്വത മാലിന്യ സംസ്കരണത്തിന് പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ‍ു(ബിപിസിഎൽ)മായി ചേർന്നുള്ള പദ്ധതി നടപ്പാക്കാൻ ധാരണയായി.മേയർ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ പ്രതിനിധി സംഘം മന്ത്രി എം.ബി.രാജേഷുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കോർപറേഷനിൽ ശാശ്വത മാലിന്യ സംസ്കരണത്തിന് പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ‍ു(ബിപിസിഎൽ)മായി ചേർന്നുള്ള പദ്ധതി നടപ്പാക്കാൻ ധാരണയായി. മേയർ ബീന ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ പ്രതിനിധി സംഘം മന്ത്രി എം.ബി.രാജേഷുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉറപ്പാക്കിയത്. ഞെളിയൻ പറമ്പിലെ സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാന്റ് കരാറും അതോടൊപ്പം ഉള്ള കോർപറേഷന്റെ കരാറും റദ്ദ് ചെയ്യാനുള്ള തീരുമാനം കൗൺസിൽ നേരത്തെ കൈക്കൊണ്ടിരുന്നു. ബിപിസിഎൽ അധികൃതരും കോർപറേഷനുമായി അടുത്ത ദിവസം പ്രത്യേക യോഗം ചേരും.

ഇപ്പോൾ ഞെളിയൻ പറമ്പിൽ നടന്നുവരുന്ന കോർപറേഷന്റെ നേതൃത്വത്തിലുള്ള ജൈവമാലിന്യ സംസ്കരണ വിൻഡ്രോ കംപോസ്റ്റ് പ്ലാന്റിന്റെ പദ്ധതിക്ക് പുറമേയാണ് ബിപിസിഎല്ലുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നത്.കോർപറേഷന്റെ മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങൾ കൂടി പരിഗണിക്കുന്നതിനും ധാരണയായി. സരോവരത്തെയും വെസ്റ്റ്ഹില്ലിലെയും സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ്  വേഗത്തിൽ ആരംഭിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയും  മന്ത്രി ഉറപ്പു നൽകി. കോർപറേഷൻ ഓഫിസിലെ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിന് ആവശ്യമായ നടപടി ഒരാഴ്ചയ്ക്കകം സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

ADVERTISEMENT

മെഡിക്കൽ കോളജ് ബസ് ടെർമിനൽ, പാർക്കിങ് പ്ലാസ തുടങ്ങിയ പദ്ധതികൾ ആരംഭിക്കുന്നതിന് ആവശ്യമായ സർക്കാർ തീരുമാനങ്ങൾ എത്രയും വേഗം ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കോർപറേഷൻ വികസനവുമായി ബന്ധപ്പെട്ട മറ്റു പ്രധാന പ്രശ്നങ്ങളും  ആവശ്യങ്ങളും പ്രത്യേകം ചർച്ച ചെയ്യുന്നതിന് വേണ്ടി ജനുവരി ആദ്യവാരം   മേയറും കോർപറേഷൻ ഉദ്യോഗസ്ഥരും മറ്റു പ്രധാനപ്പെട്ട വകുപ്പ് മേധാവികളും ഉൾപ്പെടെ പ്രത്യേകമായി  തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർക്കും. ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർമാൻമാരായ പി.ദിവാകരൻ, പി.സി.രാജൻ, പി.കെ.നാസർ, കോർപറേഷൻ അഡീഷനൽ സെക്രട്ടറി  ഷെറി എന്നിവരാണ് മേയർക്കു പുറമേ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

English Summary:

Kozhikode's waste management gets a boost with a new partnership with BPCL. The collaboration includes implementing a permanent waste management solution and addressing other crucial infrastructural needs for the city.