കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7 ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു പ്രവൃത്തി ആരംഭിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യൽറ്റി, പിഎംഎസ്എസ് വൈ ബ്ലോക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജിലെ 3 ആശുപത്രികളെയും ബന്ധിപ്പിക്കുന്ന ആകാശപ്പാത ഫെബ്രുവരി 7 ന് രാവിലെ 11ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഏപ്രിലിലായിരുന്നു പ്രവൃത്തി ആരംഭിച്ചത്. മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യൽറ്റി, പിഎംഎസ്എസ് വൈ ബ്ലോക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആകാശപ്പാത. പിഎംഎസ്എസ്‌വൈ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന അവസാനഘട്ട പ്രവൃത്തി പുരോഗമിക്കുകയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളജ് കഴിഞ്ഞാൽ രണ്ടാമതായി ആകാശപ്പാതയുള്ളത് കോഴിക്കോട് മെഡിക്കൽ കോളജിലാണ്. 2.25 കോടിക്കാണ് പിഡബ്ല്യുഡി കോൺട്രാക്ടർ കെ.വി.സന്തോഷ്‌കുമാർ കരാറെടുത്തത്. എന്നാൽ മുൻ കലക്ടർ സാംബശിവ റാവുവിന്റെയും പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രന്റെയും അഭ്യർഥന പ്രകാരം 2 കോടി രൂപയ്ക്ക് പ്രവൃത്തി നടത്താൻ സന്തോഷ് കുമാർ തയാറാകുകയായിരുന്നു.

ADVERTISEMENT

172 മീറ്റർ നീളത്തിലും 13 അടി വീതിയിലും 20 ഇരുമ്പു തൂണുകളിലായാണ് സ്റ്റീൽ സ്ട്രക്ചറിൽ പാത നിർമിച്ചിരിക്കുന്നത്. ഒരേ സമയം 2 ബാറ്ററി കാറുകൾക്ക് ഇരുവശത്തേക്കും പോകാൻ പറ്റും. കോഴിക്കോട് എൻഐടിയിലെ വിദഗ്ധരാണ് രൂപരേഖ തയാറാക്കിയത്. എൻഐടിയും മരാമത്ത് വകുപ്പും മറ്റും ചേർന്നുള്ള കമ്മിറ്റിയാണ് മേൽനോട്ടം വഹിക്കുന്നത്.

അലുംനൈ അസോസിയേഷൻ മികച്ച പങ്കാളിത്തം

ADVERTISEMENT

മുൻ മന്ത്രി ടി.പി.രാമകൃഷ്ണന്റെ ശ്രമഫലമായി ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ആകാശപ്പാതതയുടെ നിർമാണത്തിനായി ലഭിച്ചിരിന്നു. രണ്ടര കോടി രൂപ ചെലവു പ്രതീക്ഷിച്ച പദ്ധതിക്ക് കാലിക്കറ്റ് മെഡിക്കൽ കോളജ് അലുംനൈ അസോസിയേഷൻ 1.25 കോടി രൂപ സമാഹരിച്ചു നൽകിയതോടെയാണ് ഇതു നടപ്പാക്കാനായത്. മെഡിക്കൽ കോളജിന്റെ വികസനത്തിനായി നേരത്തെയും ഒട്ടേറെ പ്രവർത്തനം നടത്തിയ അലുംനൈ അസോസിയേഷന്റെ നല്ല പങ്കാളിത്തമാണ് ഇതിലുമുണ്ടായത്. സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നവർ ഉൾപ്പെടെ സ്വന്തം ആവശ്യമെന്ന പോലെയാണ് ഇതിനെ കണ്ടത്.