വാട്ടർ കൂളറിൽ ചോർച്ച; നായ്ക്കൾക്കു കോളായി
വടകര ∙ തെരുവുനായ്ക്കൾ വെള്ളം കുടിച്ച പൈപ്പിൽ നിന്നു തന്നെ യാത്രക്കാർക്കും വെള്ളം. റെയിൽവേ സ്റ്റേഷനിലെ കൂളറിലാണ് ഈ പ്രശ്നം. 4 വർഷം മുൻപ് സത്യസായി സേവാ സമിതി സംഭാവന ചെയ്തതാണു കൂളർ. കൂളറിലെ പൈപ്പ് ഉയരത്തിൽ വയ്ക്കാത്തതു കൊണ്ട്, ലീക്കുള്ള പൈപ്പിലെ വെള്ളം നായ്ക്കളും നുകരും. പൈപ്പ് വായയുടെ

വടകര ∙ തെരുവുനായ്ക്കൾ വെള്ളം കുടിച്ച പൈപ്പിൽ നിന്നു തന്നെ യാത്രക്കാർക്കും വെള്ളം. റെയിൽവേ സ്റ്റേഷനിലെ കൂളറിലാണ് ഈ പ്രശ്നം. 4 വർഷം മുൻപ് സത്യസായി സേവാ സമിതി സംഭാവന ചെയ്തതാണു കൂളർ.
കൂളറിലെ പൈപ്പ് ഉയരത്തിൽ വയ്ക്കാത്തതു കൊണ്ട്, ലീക്കുള്ള പൈപ്പിലെ വെള്ളം നായ്ക്കളും നുകരും. പൈപ്പ് വായയുടെ ഉള്ളിലാക്കിയാണ് നായ്ക്കളുടെ വെള്ളം കുടി.
സ്റ്റേഷനിലെ പതിവു കാഴ്ചയായതു കൊണ്ട് പലരും കൂളറിൽ നിന്നു വെള്ളം എടുക്കുന്നില്ല. അറിയാത്തവർ കുപ്പിയിലും ഗ്ലാസിലും വെള്ളം എടുത്തു കുടിക്കും.
കൂളറിന് സ്റ്റാൻഡ് പണിത് ഉയരത്തിൽ സ്ഥാപിച്ചാൽ പ്രശ്നപരിഹരമാകും. എന്നാൽ, പലരും പല തവണ പരാതിപ്പെട്ടിട്ടും റെയിൽവേ അധികൃതർ നടപടിയെടുത്തിട്ടില്ല.