കോഴിക്കോട് ജില്ലയിൽ ഇന്ന് (17-05-2023); അറിയാൻ, ഓർക്കാൻ
ഗതാഗതം നിരോധിച്ചു തിരുവള്ളൂർ ∙ ചിറമുക്ക് ഹെൽത്ത് സെന്റർ–പെരുഞ്ചേരിക്കടവ് റോഡിന്റെ പാർശ്വഭിത്തിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരും വരെയും തിരുവള്ളൂർ സായ് സ്ക്വയർ–കപ്പള്ളിതാഴ റോഡ് ടാറിങ് ആരംഭിക്കുന്നതിനാൽ ഇന്നു മുതലും ഗതാഗതം നിരോധിച്ചു. അധ്യാപക ഒഴിവ് വടകര ∙ തോടന്നൂർ

ഗതാഗതം നിരോധിച്ചു:തിരുവള്ളൂർ ∙ ചിറമുക്ക് ഹെൽത്ത് സെന്റർ–പെരുഞ്ചേരിക്കടവ് റോഡിന്റെ പാർശ്വഭിത്തിയുടെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരും വരെയും തിരുവള്ളൂർ സായ് സ്ക്വയർ–കപ്പള്ളിതാഴ റോഡ് ടാറിങ് ആരംഭിക്കുന്നതിനാൽ ഇന്നു മുതലും ഗതാഗതം നിരോധിച്ചു.
അധ്യാപക ഒഴിവ്
വടകര ∙ തോടന്നൂർ ഉപജില്ലയിലെ കീഴൽ യുപി സ്കൂളിൽ എൽപിഎസ്ടി, യുപി എസ്ടി (സോഷ്യൽ സയൻസ്, മലയാളം), അറബിക് എൽപി അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷ 25 വരെ നൽകാം.
പുറമേരി ∙ കെആർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം എച്ച്എസ്എസ്ടി ഹിസ്റ്ററി, മാത്‌സ് അധ്യാപക കൂടിക്കാഴ്ച 22ന് രാവിലെ 10നും 12നും. 0496 2552421.
ഡേറ്റ എൻട്രി
വേളം∙ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തി ഡേറ്റ എൻട്രി ചെയ്യുന്നതിന് യോഗ്യതയുള്ളവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 19ന് ഒരുമണിക്ക്.
തുല്യതാ കോഴ്സ്
നാദാപുരം∙ സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നു നടത്തുന്ന 4, 7, 10, 11 തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.9846558202.
ജലവിതരണം മുടങ്ങും
രാമനാട്ടുകര ∙ കൊണ്ടോട്ടിയിൽ റോഡ് പ്രവൃത്തിയുടെ ഭാഗമായി പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാൽ ചീക്കോട് കുടിവെള്ള പദ്ധതിയുടെ വിതരണ പ്രദേശങ്ങളായ കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭകളിലും വാഴയൂർ, ചെറുകാവ്, ചേലേമ്പ്ര, വാഴക്കാട്, പുളിക്കൽ, പള്ളിക്കൽ പഞ്ചായത്തുകളിലും 18 മുതൽ 20 വരെ ജലവിതരണം തടസ്സപ്പെടും.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ രാവിലെ 7 മുതൽ 3 വരെ മുട്ടുങ്ങൽ പരിധിയിൽ പെരുവലവയൽ, കുരിയാടി, മേത്തലങ്ങാടി, മുട്ടുങ്ങൽപ്പാറ, ഗോസായി കുന്ന്. 7.15 – 3.30: ആയഞ്ചേരി കുറ്റ്യാടിപ്പൊയിൽ, പൊക്കാറത്ത്, വാടിയിൽകുന്ന്, വാളാഞ്ഞി കോളനി, അറപ്പീടിക, കണ്ടോട്ടി, മാങ്ങോട്ട്, കോട്ടപ്പാറ മല, അഞ്ചുമുറി എന്നീ ഭാഗങ്ങളിൽ ഭാഗികം. 8 – 5: കൂമ്പാറ പൂവാറൻതോട്, കല്ലമ്പല്ല്, മേടപ്പാറ, തിരുവമ്പാടി അത്തിപ്പാറ, തുമ്പച്ചാൽ. 8 – 2: ഉണ്ണികുളം കത്തിയണക്കാൻ പാറ, മുല്ലോളിപ്പാറ. 8 – 3: കോവൂർ വൃന്ദാവൻ കോളനിയും പരിസരവും. 8 – 10: കോവൂർ ചേവായൂർ റജിസ്ട്രാർ ഓഫിസും പരിസരവും. 8.30 – 1: പൊറ്റമ്മൽ കാച്ചിലാട്ട്, പനക്കൽകാവ്, തൂവശ്ശേരി, കൈതപ്പാടം ഭാഗം. 8.30 – 5.30: ബാലുശ്ശേരി തോരാട് ഭാഗം. 9 – 2: ചേളന്നൂർ കുമാരസ്വാമി, പുളി ബസാർ, വൈലോറ. 9 – 4: മാങ്കാവ് മണൽതാഴം ഭാഗം.9 – 5: മൂടാടി നെല്ല്യാടി, കൊടക്കാട്ടുമുറി, സിഡ്ക്കോ, മുചുകുന്ന് കോളജ് പരിസരം, മേപ്പയൂർ കൊഴുക്കല്ലൂർ, തിരുമംഗലത്ത് താഴ, മാമ്പുയിൽ, നരക്കോട്, കുറങ്ങോട്ടു താഴ.