കോഴിക്കോട്∙ ഞെളിയൻപറമ്പിൽ മാലിന്യത്തിൽ നിന്നു വാതകം ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് പ്രാഥമിക ചർച്ച നടത്തി കോർപറേഷൻ. ഗെയിൽ ലിമിറ്റഡുമായാണ് ചർച്ച നടത്തിയത്. വാതകം ഗെയിലിന്റെ വാതക പൈപ്പ് ലൈൻ വഴി ഗാർഹിക ഉപഭോക്താക്കൾക്ക് എത്തിക്കുന്നതാണ് പദ്ധതി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇതു നടപ്പാക്കിയിട്ടുണ്ടെന്നാണ് ഇവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഞെളിയൻപറമ്പിൽ മാലിന്യത്തിൽ നിന്നു വാതകം ഉൽപാദിപ്പിക്കുന്ന പദ്ധതിക്ക് പ്രാഥമിക ചർച്ച നടത്തി കോർപറേഷൻ. ഗെയിൽ ലിമിറ്റഡുമായാണ് ചർച്ച നടത്തിയത്. വാതകം ഗെയിലിന്റെ വാതക പൈപ്പ് ലൈൻ വഴി ഗാർഹിക ഉപഭോക്താക്കൾക്ക് എത്തിക്കുന്നതാണ് പദ്ധതി. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇതു നടപ്പാക്കിയിട്ടുണ്ടെന്നാണ് ഇവർ കോർപറേഷനെ അറിയിച്ചത്. എന്നാൽ പദ്ധതിയുടെ മുഴുവൻ വശങ്ങളും ചർച്ചചെയ്തു മാത്രമേ തീരുമാനമെടുക്കൂ എന്ന് കോർപറേഷൻ അധികൃതർ വ്യക്തമാക്കി.

ഞെളിയൻപറമ്പിലെ മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാനായി തയാറാക്കിയ പദ്ധതി എങ്ങുമെത്താതെ നിലച്ച അവസ്ഥയാണ്. മാലിന്യത്തിൽ നിന്നു വൈദ്യുതിയുണ്ടാക്കാൻ 250 കോടി രൂപയുടെ പ്ലാന്റ്, അതിനു മുന്നോടിയായി ഞെളിയൻപറമ്പിലെ സ്ഥലം സജ്ജമാക്കാൻ 7.50 കോടി രൂപയുടെ ബയോമൈനിങ് എന്നിവയാണു സോണ്ട ഇൻഫ്രാടെക് കമ്പനിയുമായി ഉണ്ടായിരുന്നത്. ഇത് രണ്ടും പൂർത്തിയാക്കാനായില്ല. 

ADVERTISEMENT

നിലം സജ്ജീകരിക്കുന്ന പദ്ധതി 90 ശതമാനവും പൂർത്തിയായെന്നാണ് കോർപറേഷൻ വിലയിരുത്തൽ. അതിനാൽ ഇതിന്റെ തുടർ പ്രവർത്തനമെന്ന നിലയിൽ എന്തു ചെയ്യണമെന്നു തീരുമാനിക്കാൻ ടെക്നിക്കൽ ക മ്മിറ്റിക്കു നിർദേശം നൽകും. തുടരാനാണു ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശ എങ്കിൽ പദ്ധതി തുടർന്നു കൊണ്ടു പോകും. അതേസമയം മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയിൽ ഒരു പ്രവർത്തനവും നടന്നിട്ടില്ല.

സംസ്ഥാന സർക്കാരിനു വേണ്ടി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ (കെഎസ്ഐഡിസി) മുഖേനയാണു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനായി ഞെളിയൻപറമ്പിലെ 12 ഏക്കർ ഭൂമി സംസ്ഥാന സർക്കാരിന്റെ പേരിൽ റജിസ്റ്റർ ചെയ്തു കൊടുത്തിരുന്നു. ഈ ഭൂമി തിരിച്ചു കിട്ടേണ്ടത് അടക്കമുള്ള നടപടിക്രമങ്ങൾ ബാക്കിയുണ്ട്. സോണ്ടയുമായുള്ള കരാർ സംബന്ധിച്ച് സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുത്താൽ മാത്രമേ കോർപറേഷന് ഈ കരാർ റദ്ദാക്കാൻ കഴിയൂ.

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local