തിരുവണ്ണൂർ കോട്ടൺ മിൽ അഴിമതി: വിജിലൻസ് അന്വേഷിക്കണം
കോഴിക്കോട് ∙ തിരുവണ്ണൂർ കോട്ടൺ മില്ലിനു കഴിഞ്ഞ 7 വർഷം സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം ചെലവഴിച്ചതിനെക്കുറിച്ചും 6 കോടി രൂപ മുടക്കി വിദേശത്തുനിന്നു വാങ്ങിയ ഓട്ടോകോണർ യന്ത്രങ്ങളുടെ ഇടപാടുകളെക്കുറിച്ചും വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന് മലബാർ സ്പിന്നിങ് ആൻഡ്

കോഴിക്കോട് ∙ തിരുവണ്ണൂർ കോട്ടൺ മില്ലിനു കഴിഞ്ഞ 7 വർഷം സംസ്ഥാന സർക്കാർ നൽകിയ കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക സഹായം ചെലവഴിച്ചതിനെക്കുറിച്ചും 6 കോടി രൂപ മുടക്കി വിദേശത്തുനിന്നു വാങ്ങിയ ഓട്ടോകോണർ യന്ത്രങ്ങളുടെ ഇടപാടുകളെക്കുറിച്ചും വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷിക്കണമെന്ന് മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സ്ഥാപനത്തെ നാശത്തിലേക്കു നയിച്ച മില്ലിന്റെയും ടെക്സ്റ്റൈൽ കോർപറേഷന്റെയും ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണം. തൊഴിലുടമ അടയ്ക്കേണ്ടതും തൊഴിലാളികളുടെ വേതനത്തിൽ നിന്നു പിടിച്ചെടുത്തതുമായ പ്രോവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കാതെ 3 കോടി രൂപയിലധികം കുടിശികയാണ്. വിഷയത്തിൽ പിഎഫ് കമ്മിഷണർക്ക് പരാതി നൽകാനും യോഗം തീരുമാനിച്ചു. തൊഴിലാളികളുടെ വേതനം പോലും കുടിശികയാണ്. ഇഎസ്ഐ അടയ്ക്കുന്നില്ല. വൈദ്യുതി ചാർജ് കുടിശിക 14 കോടിയിലേക്ക് എത്തി. അസംസ്കൃത സാധനങ്ങൾ വാങ്ങിയ വകയിൽ 3 കോടി രൂപയാണു നൽകാനുള്ളത്.
മില്ലിലെ ലേ ഓഫ് പിൻവലിക്കുക, വേതന കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽസ് വർക്കേഴ്സ് യൂണിയൻ (ഐഎൻടിയുസി) മില്ലിനു മുന്നിൽ നടത്തിയ സമരം കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പി.പ്രമീഷ് അധ്യക്ഷത വഹിച്ചു. പി.അനിൽ കുമാർ, പി.സജീഷ്, പി.ടി.മനോജ്, സി.അജ്മൽ എന്നിവർ പ്രസംഗിച്ചു.