ഫറോക്ക് ∙ നഗര മേഖലയിലെ എഴുത്തുലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 3 പേർ അറസ്റ്റിൽ. ഇവരിൽ നിന്നു 12,350 രൂപയും എഴുത്തു കടലാസുകളും 3 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം, ചക്കുംകടവ്, പെരുമണ്ണ, പന്തീരാങ്കാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറോക്ക് ∙ നഗര മേഖലയിലെ എഴുത്തുലോട്ടറി ചൂതാട്ട കേന്ദ്രങ്ങളിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 3 പേർ അറസ്റ്റിൽ. ഇവരിൽ നിന്നു 12,350 രൂപയും എഴുത്തു കടലാസുകളും 3 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം, ചക്കുംകടവ്, പെരുമണ്ണ, പന്തീരാങ്കാവ് എന്നിങ്ങനെ 9 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. 

മണ്ണൂർ വളവിൽ നിന്നു പെരിങ്ങോട്ടുതാഴം ഷാലുവിനെ(33) 2500 രൂപയുമായും നടുവട്ടത്ത് അരക്കിണർ വലിയപറമ്പ് വി.പി.നൗഷാദിനെ(48) 7500 രൂപയുമായും പെരുമണ്ണയിൽ തേഞ്ഞിപ്പലം പൂഴിക്കൊത്ത് അമൽ പ്രകാശിനെ(27) 2350 രൂപയുമായുമാണ് പിടികൂടിയത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. 

ADVERTISEMENT

സിറ്റി മേഖലയിൽ വ്യാപക തോതിൽ ഒറ്റ നമ്പർ ലോട്ടറി വിൽപനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും വിവിധ സ്റ്റേഷനിലെ പൊലീസ് ഇൻസ്പെക്ടർമാരും ചേർന്നാണ് റെയ്ഡ് നടത്തിയത്. ഇവരിൽ നിന്നു ലോട്ടറി വാങ്ങുന്നവരെയും പ്രദേശത്തെ മറ്റ് അനധികൃത എഴുത്തുലോട്ടറി ഏജന്റുമാരെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.റെയ്ഡ് തുടങ്ങിയ വിവരം അറിഞ്ഞ് പലരും ഒളിവിൽ പോയതായും വരും ദിവസങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.ഗവ.

ലോട്ടറി ഫലം ദുരുപയോഗം ചെയ്ത് വ്യാജ ലോട്ടറി വിൽപന നടത്തിയതിനു കേരള ലോട്ടറി റഗുലേഷൻ ആക്ട്, കേരള ഗെയിമിങ് ആക്ട് എന്നിവ പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്.ഇൻസ്പെക്ടർമാരായ ടി.എസ്.ശ്രീജിത്ത്, ജി.ബിജു കുമാർ, ബെന്നി ലാലു, ബിജു ആന്റണി, എസ്ഐമാരായ കെ.കിരൺ, എം.രവീന്ദ്രൻ, എസിപി സ്ക്വാഡ് എഎസ്ഐ പി.അരുൺ കുമാർ, സീനിയർ സിപിഒമാരായ പി.മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി.വിനോദ്, സിപിഒമാരായ സനീഷ് പന്തീരാങ്കാവ്, അഖിൽ ബാബു, പി.സുബീഷ് വേങ്ങേരി എന്നിവർ സംഘത്തിലുണ്ടായിരുന്നു.

English Summary:

A police raid on illegal lottery centers in Feroke resulted in three arrests and the seizure of cash, lottery slips, and mobile phones. The operation, targeting nine locations, aims to curb illegal gambling activities in the city.