കേരളത്തെ കേന്ദ്രം പൂർണമായി അവഗണിക്കുന്നു: മുഖ്യമന്ത്രി കോഴിക്കോട്∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിദേശ സഹായം സ്വീകരിച്ചയാൾ പ്രധാനമന്ത്രിയായപ്പോൾ കേരളത്തിനു വിദേശസഹായം നിഷേധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

കേരളത്തെ കേന്ദ്രം പൂർണമായി അവഗണിക്കുന്നു: മുഖ്യമന്ത്രി കോഴിക്കോട്∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിദേശ സഹായം സ്വീകരിച്ചയാൾ പ്രധാനമന്ത്രിയായപ്പോൾ കേരളത്തിനു വിദേശസഹായം നിഷേധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ കേന്ദ്രം പൂർണമായി അവഗണിക്കുന്നു: മുഖ്യമന്ത്രി കോഴിക്കോട്∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിദേശ സഹായം സ്വീകരിച്ചയാൾ പ്രധാനമന്ത്രിയായപ്പോൾ കേരളത്തിനു വിദേശസഹായം നിഷേധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തെ കേന്ദ്രം പൂർണമായി അവഗണിക്കുന്നു: മുഖ്യമന്ത്രി
കോഴിക്കോട്∙ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ വിദേശ സഹായം സ്വീകരിച്ചയാൾ പ്രധാനമന്ത്രിയായപ്പോൾ കേരളത്തിനു വിദേശസഹായം നിഷേധിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.     കൊയിലാണ്ടി മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയകാലത്ത് കേന്ദ്രസർക്കാർ കേരളത്തെ സഹായിച്ചില്ലെന്നു മാത്രമല്ല,  അർഹമായത് നിഷേധിക്കുകയും ചെയ്തു. വിവിധ വിദേശരാജ്യങ്ങൾ സഹായവുമായി മുന്നോട്ടുവന്നപ്പോഴാണ് രാജ്യം ഒരു സഹായവും സ്വീകരിക്കില്ലെന്നു കേന്ദ്രം പറഞ്ഞത്. അന്ധമായ എൽഡിഎഫ് വിരോധം കാരണം പ്രതിപക്ഷം കേന്ദ്രനീക്കങ്ങളെ വിമർശിക്കാൻ തയാറാവുന്നില്ല. 

കോഴിക്കോട് നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
ADVERTISEMENT

സംഘപരിവാർ ആജന്മശത്രുവായി കാണുന്ന എൽഡിഎഫ് സർക്കാരാണ് കേരളത്തിലുള്ളത്. കേരളത്തെ പൂർണമായും അവഗണിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായിരുന്നു. 

നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നവകേരള സദസ്സ് ആരംഭിക്കുന്നതിനു മുൻപ് മഴ പെയ്തപ്പോൾ. ചിത്രം: മനോരമ

മന്ത്രിമാരായ ആന്റണി രാജു, കെ.എൻ.ബാലഗോപാൽ, ആർ.ബിന്ദു, കൊയിലാണ്ടി മണ്ഡലം നവകേരള സദസ്സ് നോഡൽ ഓഫിസർ എൻ.എം.ഷീജ, കൊയിലാണ്ടി തഹസിൽദാർ സി.പി.മണി തുടങ്ങിയവർ പ്രസംഗിച്ചു.

നന്മണ്ടയിൽ നവകേരള സദസ്സിനു മുന്നോടിയായി നടന്ന സംഗീത വിരുന്നിൽ ഗായകൻ നിഷാദ് കോഴിക്കോടിനൊപ്പം മന്ത്രി എ.കെ.ശശീന്ദ്രൻ പാടുന്നു. ചിത്രം: മനോരമ

പാട്ടുംപാടി മന്ത്രി
ഹിന്ദിപ്പാട്ടുകൾ ആടിപ്പാടി മന്ത്രി എ.കെ.ശശീന്ദ്രൻ സ്വന്തം മണ്ഡലത്തിലെ അണികളുടെ കയ്യടികൾ ഏറ്റുവാങ്ങി. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ വേദിയിൽ എലത്തൂർ മണ്ഡലം നവകേരളസദസ്സിന്റെ വേദിയിലാണ് ശശീന്ദ്രൻ മൈക്കു കയ്യിലെടുത്തത്.

മുഖ്യമന്ത്രി വരുന്നതിനു മുൻപ് വേദിയിൽ ചലച്ചിത്ര പിന്നണിഗായകൻ നിഷാദ് കോഴിക്കോടാണ് സംഗീതപരിപാടി അവതരിപ്പിച്ചത്. വേദിയിലെ പിൻനിരയിൽ എളമരം കരീം എംപിയും മന്ത്രി എ.കെ.ശശീന്ദ്രനും മാത്രമാണുണ്ടായിരുന്നത്. മുഹമ്മദ് റഫിയുടെ ഒരു പാട്ട് പാടാമോ എന്ന് ശശീന്ദ്രൻ നിഷാദിനോടു ചോദിച്ചു. ‘‘ ജോ വാദാ കിയാ വോ നിഭാനാ പടേഗാ..’’ എന്ന പാട്ട് നിഷാദ് പാടിത്തുടങ്ങിയപ്പോൾ മന്ത്രി എഴുന്നേറ്റ് അടുത്തെത്തി. നിഷാദിനൊപ്പം മൂളാൻ തുടങ്ങി.

ബാലുശ്ശേരിയിൽ നവകേരള സദസ്സ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോരമ
ADVERTISEMENT

തുടർന്ന് ‘‘ ചൗദവീൻ കാ ചാന്ദ് ഹോ ’’ പാടാൻ ആവശ്യപ്പെട്ടു. നിഷാദിന് പരിചിതമല്ലാത്ത വരികൾ മന്ത്രി ഒരുമിച്ചു പാടി. ‘‘ ക്യാ ഹുവാ തേരാ വാദാ’’ പാടിത്തുടങ്ങിയപ്പോഴേക്ക് കയ്യടികളുയർന്നു. ‘‘ ചുരാ ലിയാ ഹേ തുംനേ ’’ എന്ന പാട്ടിന്റെ പല്ലവിയും അനുപല്ലവിയും ഓർത്തെടുത്ത് മന്ത്രി ഒറ്റയ്ക്കു പാടുകയും ചെയ്തു.

ബാലുശ്ശേരിയിലെ നവകേരള സദസ്സ് കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മടങ്ങുന്ന ബസിനു സമീപം തടിച്ചു കൂടിയ ജനം.

മുഖ്യമന്ത്രി വന്നത് കാറിൽ; മടങ്ങിയതു ബസിൽ
നവകേരള സദസ്സിനു കാറിൽ വന്ന മുഖ്യമന്ത്രി മടങ്ങിയത് ബസിൽ. ബാലുശ്ശേരി മണ്ഡലത്തിലെ നവകേരള സദസ്സ് സംഘടിപ്പിച്ച ജിവിഎച്ച്എസ്എസ് ഗ്രൗണ്ടിലേക്ക് മുഖ്യമന്ത്രി എത്തിയത് ഒന്നാം നമ്പർ സ്റ്റേറ്റ് കാറിലായിരുന്നു. കൊയിലാണ്ടിയിലെ പരിപാടി കഴിഞ്ഞ് എത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ഉച്ചഭക്ഷണവും വിശ്രമവും കഴിഞ്ഞ് കാറുകളിലാണ് ബാലുശ്ശേരിയിലെ വേദിയിൽ എത്തിയത്.

ബാലുശ്ശേരിയിലെ നവകേരള സദസ്സ് വേദിയിലേക്ക് മുഖ്യമന്ത്രി എത്തുമ്പോഴുള്ള പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നു.

അപ്പോൾ ബസ് കാട്ടാമ്പള്ളിയിലെ കൺവൻഷൻ സെന്ററിലായിരുന്നു. മന്ത്രിമാർ ഓരോരുത്തരായി എത്തിയ കാറുകൾ ജനത്തിരക്കിനിടയിൽ നിർത്തിയിടാൻ അധികൃതർ പാടുപെട്ടു. 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ.

ബസ് ഒഴിവാക്കി മുഖ്യമന്ത്രി കാറിൽ എത്തിയത് ആളുകൾക്ക് കൗതുകമായി. ബസ് കാണാൻ കഴിയാത്തതിന്റെ നിരാശയും ചിലർ പങ്കുവച്ചു. മുഖ്യമന്ത്രി പ്രസംഗം തുടങ്ങി അരമണിക്കൂർ ആകുമ്പോഴേക്കും നവകേരള ബസ് വേദിക്കു സമീപം റോഡിൽ എത്തിച്ചു. അതോടെ ബസിന്റെ മുന്നിൽ നിന്ന് ഫോട്ടോ എടുക്കാൻ വൻ തിരക്കുണ്ടായി.

ADVERTISEMENT

പൊലീസ് പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെയാണ് ബസ് കൺവൻഷൻ സെന്ററിൽ നിന്നു ബാലുശ്ശേരിയിലേക്കു കൊണ്ടുവന്നത്. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ആർടിസി മെക്കാനിക്കൽ സംഘവും ബസിനെ അനുഗമിച്ചു.

റോഡരികിൽ നിർത്തിയ ബസിലേക്ക് ആദ്യം നടന്ന് എത്തിയത് മന്ത്രി സജി ചെറിയാനായിരുന്നു. മന്ത്രിമാരായ പി.രാജീവ്, കെ.ബാലഗോപാൽ, പി.പ്രസാദ്, പി.എ.മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ പിന്നാലെ എത്തി. മറ്റു മന്ത്രിമാർ കാറിൽ അടുത്ത വേദിയിലേക്ക് പോയിരുന്നു.

തിരികെ പോകുമ്പോൾ വേദിയിൽ നിന്ന് ഏതാനും മീറ്റർ അകലെ നിർത്തിയ ബസിനടുത്തേക്ക് കാറിലാണ് മുഖ്യമന്ത്രി എത്തിയത്. കാറിൽ നിന്നിറങ്ങി ബസിൽ കയറുമ്പോൾ മുഖ്യമന്ത്രി ചുറ്റിലും കൂടിയവരെ അഭിവാദ്യം ചെയ്തു. മുഖ്യമന്ത്രി കയറിയ ബസിനു പിന്നാലെ ഒന്നാം നമ്പർ സ്റ്റേറ്റ് കാറും പൊലീസിന്റേത് അല്ലാത്ത ഒട്ടേറെ വാഹനങ്ങളും അനുഗമിച്ചു.

ഇന്നു ജനസദസ്സ്കൊടുവള്ളിയിൽ
മുഖ്യമന്ത്രിയും 20 മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സ് ഇന്ന് കൊടുവള്ളിയിലെത്തും. കൊടുവള്ളി കെഎംഒ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ വേദിയിൽ ഉച്ചയ്ക്ക് 2.30നാണ് മണ്ഡലത്തിലെ നവകേരള സദസ്സ് ആരംഭിക്കുക. പതിനായിരത്തോളം പേരെ ഉൾക്കൊള്ളാനാകുന്ന പന്തലിൽ 5000-ത്തിലധികം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.

English Summary:

Chief Minister Vijayan Inaugurates 'New Kerala Sadas