കോഴിക്കോട്ടു നിന്നൊരു ‘കണ്ണൂർ സ്ക്വാഡ്’; സിനിമയ്ക്കു മീതെ പൊലീസിന്റെ ക്ലൈമാക്സ്
കോഴിക്കോട്∙ 3000 കിലോമീറ്റർ ദൂരെയുള്ള ബംഗ്ലദേശ് അതിർത്തിഗ്രാമം, കൊടുംതണുപ്പ്, ഗ്രാമവാസികളാൽ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ആശങ്ക, അവർക്കിടയിൽ നിന്ന് സാഹസികമായി പ്രതിയെയും കൊണ്ടു കടക്കുന്ന കേരള പൊലീസ്... മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ കഥയല്ല. 70 പവൻ സ്വർണവുമായി കടന്നു കളഞ്ഞ ബംഗാൾ

കോഴിക്കോട്∙ 3000 കിലോമീറ്റർ ദൂരെയുള്ള ബംഗ്ലദേശ് അതിർത്തിഗ്രാമം, കൊടുംതണുപ്പ്, ഗ്രാമവാസികളാൽ ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കുമെന്ന ആശങ്ക, അവർക്കിടയിൽ നിന്ന് സാഹസികമായി പ്രതിയെയും കൊണ്ടു കടക്കുന്ന കേരള പൊലീസ്... മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിന്റെ കഥയല്ല.
70 പവൻ സ്വർണവുമായി കടന്നു കളഞ്ഞ ബംഗാൾ സ്വദേശിയുടെ കൂട്ടാളിയും രണ്ടാം പ്രതിയുമായ നസർമുല്ലയെ കോഴിക്കോട് ടൗൺ എസിപിയുടെ കീഴിലെ ക്രൈംസ്ക്വാഡ് പിടികൂടിയ അനുഭവമാണ്. എസിപി പി.ബിജുരാജിന്റെ ക്രൈംസ്ക്വാഡ് അംഗങ്ങളായ എസ്ഐ മുഹമ്മദ് സിയാദ്, സീനിയർ സിപിഒ എം.ഷാലു, സിപിഒ പി.ഹരീഷ് എന്നിവർ പ്രതിക്കായി ബസിലും ട്രെയിനിലുമായി 3000 കിലോമീറ്ററോളമാണു സഞ്ചരിച്ചത്.
സിനിമയേക്കാൾ കഷ്ടതകൾ നിറഞ്ഞ യാത്രയ്ക്കൊടുവിൽ ഇന്നലെ പ്രതിയെയും കൊണ്ട് പൊലീസ് തിരിച്ചെത്തി. രണ്ടാഴ്ച മുൻപാണ് ലിങ്ക് റോഡിലെ സ്വർണക്കടയിലെ ജീവനക്കാരനായിരുന്ന ഗാസുദ്ദീൻ(42) എന്ന ബംഗാൾ സ്വദേശി 70 പവൻ വരുന്ന സ്വർണവളകളുമായി കടന്നു കളഞ്ഞത്. മോഷണത്തിനും രക്ഷപ്പെടുന്നതിനും സഹായിച്ചത് വടകരയിൽ ജോലി ചെയ്യുന്ന, ഗാസുദ്ധീന്റെ ബന്ധു നസർമുല്ലയാണെന്നു കണ്ടെത്തി.
ഇരുവരും ചേർന്നു അന്നു തന്നെ ഗോവ വഴി കടന്നതായും ടൗൺ സിഐ ബൈജു കെ.പൗലോസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ഇതോടെയാണ് ഇവരെ തേടി കൊൽക്കത്തയിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ബംഗ്ലദേശ് അതിർത്തിയോടു ചേർന്നുള്ള ബർദ്മാനിലെ ഗ്രാമത്തിലെത്തിയത്. പ്രദേശത്തെ നന്ദൻഗഡ് പൊലീസ് സ്റ്റേഷനിൽ നിന്നു 2 പൊലീസുകാരും സഹായത്തിനെത്തിയിരുന്നു.
കഴിഞ്ഞ വെള്ളി രാത്രി 12 മണിയോടെ സംഘം ഗ്രാമത്തിലെത്തി നസർമുല്ലയെ പിടികൂടി. ബഹളം കേട്ടു ഗ്രാമവാസികൾ ഉണരുകയും പൊലീസിനെ തടയുകയും ചെയ്തു. ഭാഷാ പ്രശ്നം മൂലം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകും മുൻപ് പ്രതിയെയും കൊണ്ടു രക്ഷപ്പെടുകയായിരുന്നു. തിരിച്ച് ബസിലും ട്രെയിനിലുമായി ഇന്നലെയാണ് സംഘം തിരിച്ചെത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഗാസുദ്ധീൻ നാട്ടിൽ എത്തിയിട്ടില്ലെന്നാണു വിവരം. ഇനിയൊരു 3000 കിലോമീറ്റർ സഞ്ചരിച്ചിട്ടാണെങ്കിലും ഇയാളെ പിടികൂടുകയാണ് സ്ക്വാഡിന്റെ ലക്ഷ്യം.