വടകര∙ നഗരസഭയുടെ നിലവിലുള്ള മത്സ്യമാർക്കറ്റ് പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെ ബഹുനില മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കുന്നു. കെട്ടിട നിർമാണത്തിന് 13.30 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചു. 34,926.7 ചതുരശ്രയടിയിൽ ഫ്രീ ഫാബ് മാതൃകയിലാണ് നിർമാണം. നിലവിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙  നഗരസഭയുടെ നിലവിലുള്ള മത്സ്യമാർക്കറ്റ് പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടെ ബഹുനില മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് സ്ഥാപിക്കുന്നു. കെട്ടിട നിർമാണത്തിന് 13.30 കോടി രൂപയുടെ സാമ്പത്തിക അനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചു. 34,926.7 ചതുരശ്രയടിയിൽ ഫ്രീ ഫാബ് മാതൃകയിലാണ് നിർമാണം. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റലും പുതിയ കെട്ടിടത്തിന്റെ നിർമാണവും ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു പറഞ്ഞു.4 നിലകളിലായാണ് കെട്ടിടത്തിന്റെ മാതൃക രൂപകൽപന ചെയ്തിട്ടുള്ളത്. ബേസ്മെന്റിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. 

താഴത്തെ നിലയിൽ മത്സ്യം, മാംസം എന്നിവയുടെ വിൽപന സ്റ്റാളുകളും ഒന്നം നിലയിൽ വെജിറ്റബിൾ സ്റ്റാളുകളും സൂപ്പർമാർക്കറ്റും വരും. രണ്ടാം നിലയിൽ ചെറുതും വലുതുമായ 20 സ്റ്റാളുകളും അനുബന്ധ സൗകര്യങ്ങളായി 5 ട്രക്കുകൾ പാർക്ക് ചെയ്ത് ലോഡിങ്, അൺ ലോഡിങ് നടത്താനുള്ള സൗകര്യവും ലിഫ്റ്റും ഉണ്ടാകും. 

ADVERTISEMENT

മലിനജലം സുഗമമായി ഒഴുകാനുള്ള ഡ്രെയ്നേജും എല്ലാ നിലകളിലും  ഭിന്നശേഷി സൗഹൃദ ശുചിമുറികളും ഉണ്ടാകും. സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റുള്ള കെട്ടിടത്തിൽ പ്രതിദിനം 10,000 ലീറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള സൗകര്യം ഉണ്ടാകും. പ്രതിമാസ വരുമാനത്തിന്റെ മൂന്നിൽ ഒന്ന് 5% പലിശ സഹിതം തുക തിരിച്ചടയ്ക്കണം. കെട്ടിടത്തിന്റെ വിശദമായ ഡിപിആർ തയാറാക്കി.