ഒന്നല്ല, രണ്ടല്ല... 70 ഓട്ടോറിക്ഷകൾ; നിർമിക്കുന്നത് 40 വിദ്യാർഥികളും അധ്യാപകരും
കോഴിക്കോട് ∙ ഒന്നല്ല, രണ്ടല്ല... 70 ഓട്ടോറിക്ഷകൾ. കോർപറേഷന്റെ മാലിന്യ ശേഖരണത്തിനായുള്ള 70 ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിർമാണത്തിലാണു വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിലെ 40 വിദ്യാർഥികളും അധ്യാപകരും കമ്പനി പ്രതിനിധികളും. 2 ദിവസം മുൻപു തുടങ്ങിയ പ്രവൃത്തി പൂർത്തീകരിച്ച് 15ന് ഓട്ടോറിക്ഷകൾ കോർപറേഷനു

കോഴിക്കോട് ∙ ഒന്നല്ല, രണ്ടല്ല... 70 ഓട്ടോറിക്ഷകൾ. കോർപറേഷന്റെ മാലിന്യ ശേഖരണത്തിനായുള്ള 70 ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നിർമാണത്തിലാണു വെസ്റ്റ്ഹിൽ പോളിടെക്നിക് കോളജിലെ 40 വിദ്യാർഥികളും അധ്യാപകരും കമ്പനി പ്രതിനിധികളും. 2 ദിവസം മുൻപു തുടങ്ങിയ പ്രവൃത്തി പൂർത്തീകരിച്ച് 15ന് ഓട്ടോറിക്ഷകൾ കോർപറേഷനു കൈമാറാനുള്ള ശ്രമത്തിലാണു കോളജ് അധികൃതർ.
ഇതോടൊപ്പം കോളജിലെ ഒരു കൂട്ടം വിദ്യാർഥികൾക്ക് മികച്ച തൊഴിൽ സാധ്യതയുമാകും.ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ആവിഷ്കരിച്ച ‘ഇൻഡസ്ട്രി ഓൺ ക്യാംപസ്’ പദ്ധതിയുടെ ഭാഗമായാണ് ഓട്ടോറിക്ഷ നിർമാണം കോളജ് ഏറ്റെടുത്തത്. ‘
എക്സിയോൺ’ കമ്പനി നിർമിച്ച ഓട്ടോറിക്ഷയുടെ സ്പെയർ പാർട്സ് കോളജിൽ എത്തിച്ചു.കമ്പനി പ്രതിനിധികൾ നേരിട്ടെത്തി വിദ്യാർഥികൾക്കു പരിശീലനം നൽകി. ഈ ഭാഗങ്ങൾ യോജിപ്പിച്ച് ഓട്ടോറിക്ഷ പ്രവർത്തന സജ്ജമാക്കുന്ന ഉത്തരവാദിത്തമാണു കോളജും വിദ്യാർഥികളും ഏറ്റെടുത്തത്.ഇലക്ട്രിക് ഓട്ടോ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ വിദ്യാർഥികൾക്കു പഠിക്കാം എന്നതിനു പുറമേ, ഈ സംഘത്തിൽ നിന്ന് 20% പേരെയെങ്കിലും കമ്പനി ജോലിക്കായി തിരഞ്ഞെടുക്കുമെന്ന പ്രതീക്ഷ കോളജ് അധികൃതർ പങ്കു വയ്ക്കുന്നു.
വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡും നൽകുന്നുണ്ട്. രണ്ടും മൂന്നും വർഷ വിദ്യാർഥികളെയാണ് തിരഞ്ഞെടുത്തത്. പ്രിൻസിപ്പൽ പി.കെ.അബ്ദുൽ സലാം, കോഓർഡിനേറ്റർ ടി.സായൂജ്, വർക്‌ഷോപ്പ് സൂപ്രണ്ട് പി.പി.ബാബു രാജ് എന്നിവരുടെ നേതൃത്വത്തിലാണു പദ്ധതി പൂർത്തിയാക്കുന്നത്.