പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ്; വഴിയൊരുക്കലുമായി ജനങ്ങൾ
ചക്കിട്ടപാറ ∙ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തിറങ്ങി. ചെമ്പനോട, വയനാട് കർമസമിതികളുടെ നേതൃത്വത്തിലാണ് ‘വഴി തുറക്കാൻ വഴിയൊരുക്കാം’ പരിപാടി പൂഴിത്തോട് മേഖലയിൽ നടത്തിയത്. ചെമ്പനോട, പൂഴിത്തോട്, പെരുവണ്ണാമൂഴി, പശുക്കടവ്, മരുതോങ്കര, പടിഞ്ഞാറത്തറ മേഖലകളിൽ

ചക്കിട്ടപാറ ∙ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ രംഗത്തിറങ്ങി. ചെമ്പനോട, വയനാട് കർമസമിതികളുടെ നേതൃത്വത്തിലാണ് ‘വഴി തുറക്കാൻ വഴിയൊരുക്കാം’ പരിപാടി പൂഴിത്തോട് മേഖലയിൽ നടത്തിയത്. ചെമ്പനോട, പൂഴിത്തോട്, പെരുവണ്ണാമൂഴി, പശുക്കടവ്, മരുതോങ്കര, പടിഞ്ഞാറത്തറ മേഖലകളിൽ നിന്നു നൂറുകണക്കിനു പേരാണു പ്രതിഷേധ സമരത്തിൽ പങ്കെടുക്കാനെത്തിയത്. വയനാട് ജില്ലയിൽ ജില്ലാ വികസന സമിതി തീരുമാനപ്രകാരം ബദൽ റോഡ് മേഖല വിവിധ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്ത സർവേ നടത്തി റിപ്പോർട്ട് സർക്കാരിനു നൽകിയിരുന്നു. എന്നാൽ കോഴിക്കോട് ജില്ലയിലെ കരിങ്കണ്ണി വരെയുള്ള മേഖല സർവേ നടത്താൻ മാസങ്ങളായി നടപടിയെടുക്കാത്തതിലാണു കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ബദൽ റോഡിന്റെ ഭാഗമായ ടാറിങ് അവസാനിക്കുന്ന പനക്കംകടവ് മുതൽ വനാതിർത്തിയായ കരിങ്കണ്ണി വരെയുള്ള 5 കിലോമീറ്ററോളം ദൂരത്തിലെ പാതയാണു കർമസമിതി പ്രവർത്തകർ വൃത്തിയാക്കിയത്.
പാതയോരത്തെ കാട് വെട്ടി മാറ്റി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലവിലെ റോഡ് വാഹന ഗതാഗതത്തിന് അനുയോജ്യമാക്കുന്ന പ്രവൃത്തിയാണു നടത്തിയത്. 70% പണി പൂർത്തീകരിച്ച ദൂരം കുറഞ്ഞ ഈ പാത രണ്ട് ജില്ലകളുടെ വികസന സാധ്യതയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളും ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടി നേതാക്കളും റോഡിനായി ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നാണ് ആവശ്യം ഉയരുന്നത്. 1994ൽ തറക്കല്ലിട്ട റോഡിന്റെ തുടർ പ്രവർത്തനങ്ങൾക്ക് പിന്നീട് വന്ന സർക്കാരുകൾ ശ്രമിച്ചില്ലെന്നാണു ആക്ഷേപം. കക്കയം, ബാണാസുരസാഗർ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പാതയുടെ തുടർപ്രവൃത്തി 150 കോടി ചെലവഴിച്ചാൽ പൂർത്തീകരിക്കാൻ സാധിക്കും. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമാവുകയും ചെയ്യും. മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോർജ് കളത്തൂർ ഉദ്ഘാടനം ചെയ്തു. ചെമ്പനോട കർമസമിതി ചെയർമാൻ ടോമി മണ്ണൂർ അധ്യക്ഷത വഹിച്ചു. വിഫാം ഫാർമേഴ്സ് ക്ലബ് സംസ്ഥാന ചെയർമാൻ ജോയി കണ്ണഞ്ചിറ മുഖ്യ പ്രഭാഷണം നടത്തി.
പൂഴിത്തോട് അമലോദ്ഭവ മാതാ പള്ളി വികാരി ഫാ.മാത്യു ചെറുവേലി, ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.ജോസഫ് കൂനാനിക്കൽ, വയനാട് കർമസമിതി കോഓർഡിനേറ്റർ കമൽ ജോസഫ്, വയനാട് കർമസമിതി ചെയർപഴ്സൻ ശകുന്തള ഷൺമുഖൻ, ചെമ്പനോട കർമസമിതി കൺവീനർ മാത്യു പേഴത്തിങ്കൽ, ഫാ.സെബാസ്റ്റ്യൻ പാറാത്തോട്ടം, മെംബർമാരായ ലൈസ ജോർജ്, ജിതേഷ് മുതുകാട്, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജൂബിൻ ബാലകൃഷ്ണൻ, ബാബു പുതുപ്പറമ്പിൽ, മനോജ് കുംബ്ലാനിക്കൽ, ജോബി ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. ബെന്നി പെരുവേലിൽ, സജി ഇല്ലിക്കൽ, സെമിലി സുനിൽ, മാത്യു കാക്കത്തുരുത്തേൽ, സണ്ണി ആയിത്തമറ്റം, ഷാജൻ ഈറ്റത്തോട്ടം, ബെന്നി നീണ്ടുകുന്നേൽ, പപ്പാച്ചി മണ്ണാറശ്ശേരി, ബാബു താമരശ്ശേരി, ആൽബിൻ കുംബ്ലാനിക്കൽ, സബിൽ ആണ്ടൂർ, സുനി പയ്യനാട്ട്, ജിക്കു ജിനീഷ് കല്ലുംപുറത്ത് എന്നിവർ നേതൃത്വം നൽകി.
ബദൽ പാത: ജനപ്രതിനിധികൾ രംഗത്തിറങ്ങണം
ചക്കിട്ടപാറ ∙ വയനാട്ടിലേക്ക് ചെലവ് കുറഞ്ഞ പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കാൻ ജനപ്രതിനിധികൾ രംഗത്തിറങ്ങണമെന്ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ.ജോർജ് കളത്തൂർ. പൂഴിത്തോട്ടിൽ കർമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വഴി ഒരുക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബദൽ റോഡിനു വേണ്ടി പൂഴിത്തോട്ടിലെ ജനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.