കോഴിക്കോട് ∙ യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോടിന്റെ തുടർ പരിപാടികൾക്കു ക്രിയാത്മക നിർദേശവുമായി സാമൂഹിക–സാംസ്കാരിക– വാണിജ്യ മേഖലയിൽ നിന്നുള്ള പ്രമുഖർ ഒത്തുകൂടി. കോർപറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ രാജ്യാന്തര സാഹിത്യോത്സവം സംഘടിപ്പിക്കണമെന്നും അത് നിലവിലുള്ളവയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ യുനെസ്കോയുടെ സാഹിത്യ നഗരം പദവി ലഭിച്ച കോഴിക്കോടിന്റെ തുടർ പരിപാടികൾക്കു  ക്രിയാത്മക നിർദേശവുമായി സാമൂഹിക–സാംസ്കാരിക– വാണിജ്യ മേഖലയിൽ നിന്നുള്ള പ്രമുഖർ ഒത്തുകൂടി. കോർപറേഷന്റെ  നേതൃത്വത്തിൽ നഗരത്തിൽ രാജ്യാന്തര സാഹിത്യോത്സവം സംഘടിപ്പിക്കണമെന്നും അത് നിലവിലുള്ളവയിൽ നിന്നു വ്യത്യസ്തമായിരിക്കണമെന്നും അഭിപ്രായം ഉയർന്നു. ടൂറിസത്തിലും നഗരത്തിന്റെ സാമ്പത്തിക വികസനത്തിലും ഊന്നിയുള്ളതായിരിക്കണമെന്നും നിർദേശം ഉയർന്നു. 

കോഴിക്കോട്ടെ സാഹിത്യകാരൻമാരുടെ വസതികൾ ബന്ധപ്പെടുത്തി ടൂർ സർക്യൂട്ട് ആരംഭിച്ചാൽ കോഴിക്കോട്ടെത്തുന്ന സ്കൂൾ വിദ്യാർഥികളെ എഴുത്തുകാരെയും അവരുടെ ജീവിതത്തെയും പരിചയപ്പെടുത്താനാകുമെന്നും അഭിപ്രായം വന്നു. നഗരത്തിൽ എഴുത്തുപുര ഒരുക്കി എഴുത്തുകാർക്ക് അവിടെ താമസിച്ച് രചനകൾ നടത്താനുള്ള സൗകര്യങ്ങൾ സജ്ജമാക്കുക, സംഗീതത്തെ സാഹിത്യവുമായി ബന്ധപ്പെടുത്തി പരിപാടികൾ സംഘടിപ്പിക്കുക, തെരുവു ഗായകരുടെ സംഘമുണ്ടാക്കി നഗരത്തിലെ പ്രധാന തെരുവുകളിൽ പരിപാടികൾ അവതരിപ്പിക്കാനുള്ള സൗകര്യം  ഉണ്ടാക്കുക തുടങ്ങിയ നിർദേശങ്ങളും ചർച്ചയിലുണ്ടായി. 

ADVERTISEMENT

കോർപറേഷൻ സംഘടിപ്പിച്ച പരിപാടിയിൽ എൻ.പി.ഹാഫിസ് മുഹമ്മദ് മോഡറേറ്ററായിരുന്നു. മേയർ ബീന ഫിലിപ്, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, എ.പ്രദീപ് കുമാർ, ഖദീജ മുംതാസ്, കെ.പി.സുധീര, വി.ടി.മുരളി, കെ.ചന്ദ്രൻ, ഐസക് ഈപ്പൻ, വിൽസൺ സാമുവൽ, മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.മെഹബൂബ്, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.