മുക്കം∙ മൂന്നരപ്പതിറ്റാണ്ടിനു ശേഷം മണാശ്ശേരി എംഎഎം കോളജിലെ 85–87 ബാച്ചിലെ തേർഡ് ഗ്രൂപ്പ് വിദ്യാർഥികളും അധ്യാപകരും പഴയ കലാലയ മുറ്റത്ത് സംഗമിച്ചു. കോളജിന്റെ അത്ഭുതപൂർവമായ വളർച്ചയിൽ പഴയ വിദ്യാർഥികൾ ആഹ്ലാദിച്ചു. മണാശ്ശേരി നെല്ലിക്കുന്നിലെ പഴയ ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് പകരം ആധുനിക സൗകര്യങ്ങളോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുക്കം∙ മൂന്നരപ്പതിറ്റാണ്ടിനു ശേഷം മണാശ്ശേരി എംഎഎം കോളജിലെ 85–87 ബാച്ചിലെ തേർഡ് ഗ്രൂപ്പ് വിദ്യാർഥികളും അധ്യാപകരും പഴയ കലാലയ മുറ്റത്ത് സംഗമിച്ചു. കോളജിന്റെ അത്ഭുതപൂർവമായ വളർച്ചയിൽ പഴയ വിദ്യാർഥികൾ ആഹ്ലാദിച്ചു. മണാശ്ശേരി നെല്ലിക്കുന്നിലെ പഴയ ശോച്യാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് പകരം ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങളും ലാബ്, ലൈബ്രറി,കംപ്യൂട്ടർ കോംപ്ലക്‌സുമെല്ലാം പഴയ വിദ്യാർഥികൾക്ക് ആവേശമായി.

35 വർഷങ്ങൾക്കു ശേഷം പഴയ വിദ്യാർഥികളെ കാണാനിടയായതിൽ അധ്യാപകർക്കും സന്തോഷം. പഴയ ഓർമ്മകൾ അയവിറക്കിയും പുതിയ കഥകൾ പറഞ്ഞും പാട്ടുപാടിയും സൊറപറഞ്ഞും ഒരു പകൽ ക്യാംപസിൽ ചെലവഴിച്ചു. കോളജ് കമ്മിറ്റി സിഇഒ വി.അബ്ദുല്ലക്കോയ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. കോളജ് യൂണിയൻ  മുൻ വൈസ് ചെയർപേഴ്സൻ ഷൈനി അഗസ്റ്റിൻ അധ്യക്ഷ വഹിച്ചു. പൂർവ അധ്യാപകരെ ആദരിച്ചു.

ADVERTISEMENT

മുൻ പ്രിൻസിപ്പൽ പ്രഫ.വി.എം.ഉസ്സൻ കുട്ടി, ചരിത്ര വിഭാഗം മുൻ മേധാവി പ്രഫ.ജി.ആർ.അനിൽ, കായിക വിഭാഗം മുൻ മേധാവി പ്രഫ.വി.ടി.തോമസ്, ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഇ.എ.റസാഖ്, ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി ജയശ്രീ സുജനപാൽ, പ്രഫ.ടി.യു.അലീമ, പ്രഫ.മേരി തോമസ്, മധുസൂദനൻ തിരുവാലൂർ ഇല്ലത്ത്, ഉമ്മർ വെള്ളലശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ വിദ്യാർഥിയും വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സക്കരിയയെ ആദരിച്ചു.