കോഴിക്കോട് ∙ കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിനു വൻ മുന്നേറ്റം. പതിവിൽ നിന്നും വ്യത്യസ്തമായി 5 ജനറൽ സീറ്റുകളിൽ കെഎസ്‌യു വിജയിച്ചു. 5 ജനറൽ സീറ്റുകളിൽ എസ്എഫ്ഐ ‌സ്ഥാനാ‍ർഥികളും വിജയിച്ചു. 4 പതിറ്റാണ്ടായി എസ്എഫ്ഐ ആണ് യൂണിയൻ ഭരിച്ചിരുന്നത്. കഴിഞ്ഞ തവണ യൂണിയൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ കാരപ്പറമ്പ് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിനു വൻ മുന്നേറ്റം. പതിവിൽ നിന്നും വ്യത്യസ്തമായി 5 ജനറൽ സീറ്റുകളിൽ കെഎസ്‌യു വിജയിച്ചു. 5 ജനറൽ സീറ്റുകളിൽ എസ്എഫ്ഐ ‌സ്ഥാനാ‍ർഥികളും വിജയിച്ചു. 4 പതിറ്റാണ്ടായി എസ്എഫ്ഐ ആണ് യൂണിയൻ ഭരിച്ചിരുന്നത്. 

കഴിഞ്ഞ തവണ യൂണിയൻ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന വേളയിൽ എസ്എഫ്ഐക്കാരുടെ പത്രിക തള്ളിയത് ബഹളത്തിനു കാരണമായിരുന്നു. കോളജ് അധികൃതർ തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കുകയും തുടർന്ന് കെഎസ്‌യു ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. കോടതി നി‌ർദേശപ്രകാരമാണ് തിരഞ്ഞെടുപ്പു നടന്നത്. 

ADVERTISEMENT

ജനറൽ സീറ്റുകളിൽ അഞ്ചു സീറ്റും പിടിച്ചെടുത്ത കെഎസ്‌യു ആകെയുള്ള 16 സീറ്റുകളിൽ 8 സീറ്റിലും തിളക്കമാർന്ന വിജയം നേടിയതായി കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ് പറഞ്ഞു. എന്നാൽ എക്സിക്യൂട്ടീവിലേക്കുള്ള കൂടുതൽ സീറ്റുകളിൽ എസ്എഫ്ഐക്കാണ് വിജയമെന്നാണ് എസ്എഫ്ഐക്കാരുടെ വാദം. 

ജനറൽ സെക്രട്ടറി, വൈസ് ചെയർപഴ്സൻ (1), മാഗസിൻ എഡിറ്റർ, സ്പോർട്സ് സെക്രട്ടറി, യുയുസി (യുജി) എന്നീ സീറ്റുകളിലാണ് കെഎസ്‌യു സ്ഥാനാർഥികൾ വിജയിച്ചത്. ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ (2), ജോയിന്റ് സെക്രട്ടറി, ആർട്സ് സെക്രട്ടറി, യുയുസി (പിജി) എന്നീ സീറ്റുകളിലാണ് എസ്എഫ്ഐ വിജയിച്ചത്.

ADVERTISEMENT

ഭാരവാഹികൾ. നസ്‌വ ബിൻദി നാസർ (ചെയർ), പി.മുബഷിറ, അശ്വതി സതീശൻ (വൈ. ചെയർ), എം.മിഥുൻ (ജന. സെക്ര), ജസീം അലി (ജോ. സെക്ര), റിഷാൻ എം.ഷിറാസ് (ആർട്സ് സെക്ര), പി.അബ്ദുൽ ബാസിത് (സ്പോർട്സ് സെക്ര), സി.സി.അതുല്യ (മാഗസിൻ എഡിറ്റർ), അർച്ചന സക്കറിയ, ആബിത് (യുയുസി).

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT