കോഴിക്കോട് ∙ മാസം നാലു പിന്നിട്ടു. അധികൃതരുടെ ഉറപ്പിൽ വിശ്വസിച്ച കുടുംബങ്ങൾ ഇപ്പോഴും വീട്ടിൽ നിന്നു റോഡിലേക്കിറങ്ങാൻ 'ദുരിതക്കോണി' കയറണം. ദേശീയപാത 6 വരിയായി വികസനം ദ്രുതഗതിയിൽ നടക്കുമ്പോഴും പാച്ചാക്കിൽ ദേശീയപാതക്കരുകിലെ 8 കുടുംബങ്ങളാണ് വഴി അടഞ്ഞു കോണി കയറി പുറം ലോകത്തെത്തുന്നത്. ദേശീയപാതയിൽ സർവീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ മാസം നാലു പിന്നിട്ടു, അധികൃതരുടെ ഉറപ്പിൽ വിശ്വസിച്ച കുടുംബങ്ങൾ ഇപ്പോഴും വീട്ടിൽ നിന്നു റോഡിലേക്കിറങ്ങാൻ 'ദുരിതക്കോണി' കയറണം. ദേശീയപാത 6 വരിയായി വികസനം ദ്രുതഗതിയിൽ നടക്കുമ്പോഴും പാച്ചാക്കിൽ ദേശീയപാതക്കരുകിലെ 8 കുടുംബങ്ങളാണ് വഴി അടഞ്ഞു കോണി കയറി പുറം ലോകത്തെത്തുന്നത്. ദേശീയപാതയിൽ സർവീസ് റോഡ് നിർമാണത്തിനു മുൻപ് ആ ഭാഗത്തെ 8 വീട്ടുകാർക്കു നാലു ചക്രവാഹനം വീട്ടിലെത്തുന്ന വഴി ഉണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കിയപ്പോൾ വഴി അടച്ചു ദേശീയപാത അധികൃതർ സർവീസ് റോഡിനായി മണ്ണിട്ടു ഉയർത്തി. ഇതോടെ എട്ടു വീട്ടുകാരുടെ വഴി അടഞ്ഞു.

സംഭവത്തിൽ വീട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നു എ.കെ.രാഘവൻ എംപി ബന്ധപ്പെട്ടു ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. സർവീസ് റോഡും ഓടയും പൂർത്തിയായാൽ പുതിയ വഴി നൽകുമെന്നു ദേശീയപാത അധികൃതർ അറിയിച്ചു. തുടർന്നു താലൂക്ക് സർവേ വിഭാഗം സർവേ നടത്തി വഴി അളന്നു പോയെങ്കിലും പിന്നീട് ആരും എത്തിയില്ലെന്നാണു വീട്ടുകാർ പറയുന്നത്. പലരും ജോലിക്കും കുട്ടികൾ സ്കൂളിലും പോകേണ്ടതിനാൽ ഇവർ ഇരുമ്പു കോണി നിർമിച്ചു മൂന്നര മീറ്റർ ഉയരമുള്ള റോഡിൽ കയറുകയാണ്.

ADVERTISEMENT

എട്ടു വീട്ടുകാർക്കുള്ള വഴിയുമായി ബന്ധപ്പെട്ട നടപടി തുടരുന്നുണ്ടെന്നു ദേശീയപാത നിർമാണ കരാർ ഏറ്റെടുത്ത കമ്പനി ഉദ്യോഗസ്ഥർ പറഞ്ഞു. സർവേ ഉദ്യോഗസ്ഥർ സ്ഥലം അളന്നു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതു എൻഎച്ച്എഐ അനുമതിക്കായി കേന്ദ്രത്തിനു അയച്ചിട്ടുണ്ട്. അടുത്ത ദിവസം നിർമാണ അനുമതി ലഭിക്കും. വഴി നിർമാണം ഉടനെ ആരംഭിക്കുമെന്നു അവർ അറിയിച്ചു.