സ്ഥാനാർഥികൾ സജീവം; വടകരയിൽ പ്രചാരണം പൊടിപൂരം
കുറ്റ്യാടിയെ ഇളക്കിമറിച്ച് ഷാഫിയുടെ റോഡ് ഷോ കുറ്റ്യാടി∙ ടൗണിനെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. കുറ്റ്യാടി ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന് ആരംഭിച്ച ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിദ്യാർഥി യുവജന സംഘടനകളും കൈകോർത്തു. കേസ് കൊടുത്ത് തങ്ങളെ
കുറ്റ്യാടിയെ ഇളക്കിമറിച്ച് ഷാഫിയുടെ റോഡ് ഷോ കുറ്റ്യാടി∙ ടൗണിനെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. കുറ്റ്യാടി ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന് ആരംഭിച്ച ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിദ്യാർഥി യുവജന സംഘടനകളും കൈകോർത്തു. കേസ് കൊടുത്ത് തങ്ങളെ
കുറ്റ്യാടിയെ ഇളക്കിമറിച്ച് ഷാഫിയുടെ റോഡ് ഷോ കുറ്റ്യാടി∙ ടൗണിനെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. കുറ്റ്യാടി ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന് ആരംഭിച്ച ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിദ്യാർഥി യുവജന സംഘടനകളും കൈകോർത്തു. കേസ് കൊടുത്ത് തങ്ങളെ
കുറ്റ്യാടിയെ ഇളക്കിമറിച്ച് ഷാഫിയുടെ റോഡ് ഷോ
കുറ്റ്യാടി∙ ടൗണിനെ ഇളക്കിമറിച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ. കുറ്റ്യാടി ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന് ആരംഭിച്ച ജാഥയിൽ ആയിരങ്ങൾ അണിനിരന്നു. യുഡിഎഫ് പ്രവർത്തകർക്കൊപ്പം വിദ്യാർഥി യുവജന സംഘടനകളും കൈകോർത്തു. കേസ് കൊടുത്ത് തങ്ങളെ നിശബ്ദമാക്കിക്കളയാം എന്ന് ആരും വിചാരിക്കേണ്ടെന്നു ഷാഫി പറമ്പിൽ പ്രസംഗത്തിൽ പറഞ്ഞു. ചിത്രങ്ങൾ മോർഫ് ചെയ്തു എന്നൊക്കെ പറഞ്ഞ് ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞങ്ങൾ മോർഫ് ചെയ്യുന്ന ആളുകളല്ല. ആരെയും ആക്ഷേപിക്കുന്നവരും അല്ല. ചോദിക്കേണ്ട ചോദ്യങ്ങൾ എല്ലാം കൃത്യമായിത്തന്നെ ചോദിച്ചിരിക്കുമെന്നും ഷാഫി പറഞ്ഞു.
‘ഷാഫിക്കൊരു വോട്ട് ഞമ്മക്കൊരു കൂട്ട്’ പാട്ടുമായി കുറ്റ്യാടിക്കാർ
വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി ഗാനോപഹാരം സമർപ്പിച്ച് കുറ്റ്യാടിക്കാർ. വടകരയിൽ ഷാഫി ഇറങ്ങി എന്നു തുടങ്ങുന്ന ഗാനമാണ് ഫാരിസ് കുറ്റ്യാടി, ഗഫൂർ കുറ്റ്യാടി എന്നിവർ ചേർന്ന് ആലപിച്ചത്. രചന നൗഷാദ് തരിപ്പൊയിലും ആവിഷ്കാരം പോക്കർ കക്കട്ടിലുമാണ്. ഷാഫിക്കൊരു വോട്ട് ഞമ്മക്കൊരു കൂട്ട് എന്ന പേരിൽ ഇറക്കിയ ഗാനോപഹാരം സ്ഥാനാർഥി ഷാഫി പറമ്പിൽ പുറത്തിറക്കി. പ്രമോദ് കക്കട്ടിൽ, ശ്രീജേഷ് ഊരത്ത്, വി.വി.നിയാസ് എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് വനിതാസംഗമം
∙ അഴിമതിയിൽ കൂടി കോടികൾ സമ്പാദിച്ച സിപിഎമ്മിന് കേന്ദ്ര ഏജൻസികളിൽ നിന്ന് സുരക്ഷ ലഭിക്കണമെങ്കിൽ ബിജെപിയുമായി രഹസ്യ ബന്ധം ഇല്ലാതെ കഴിയില്ലെന്ന് കെ.കെ.രമ എംഎൽഎ. കേരളത്തിൽ തിരഞ്ഞെടുപ്പ് രംഗത്തും ഈ ബന്ധം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ടെന്ന് നിയോജക മണ്ഡലം യുഡിഎഫ് വനിതാ സംഗമം നാദാപുരത്ത് ഉദ്ഘാടനം ചെയ്തു രമ പറഞ്ഞു.
കുണ്ടിൽ സൈനബ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഐ.മൂസ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന, യുഡിഎഫ് മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, സി.കെ.സുമിത തുടങ്ങിയവർ പ്രസംഗിച്ചു.
∙ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ വിജയത്തിനായി അസംബ്ലി മണ്ഡലം യുഡിഎഫ് വനിതാ സംഗമം നടത്തി. ജില്ലാ വനിതാ ലീഗ് പ്രസിഡന്റ് കെ.ആമിന ഉദ്ഘാടനം ചെയ്തു. മഠത്തിൽ പുഷ്പ ആധ്യക്ഷ്യം വഹിച്ചു.
കെ.കെ.രമ എംഎൽഎ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക, ടി.കെ.വിമല, ഷക്കീല ഈങ്ങോളി, കോട്ടയിൽ രാധാകൃഷ്ണൻ, കുളങ്ങര ചന്ദ്രൻ, സതീശൻ കുരിയാടി, നുഷൈബ, പി.രജനി, കെ.ജലജ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് കൺവൻഷൻ
വടകര∙ കേന്ദ്ര, സംസ്ഥാന ഭരണത്തിനെതിരായ വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പെന്നു കെപിസിസി അംഗം റിജിൽ മാക്കുറ്റി. യുഡിവൈഎഫ് – റവലൂഷനറി യൂത്ത് നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.കെ.സി.അഫ്സൽ ആധ്യക്ഷ്യം വഹിച്ചു. പാറക്കൽ അബ്ദുല്ല, കോട്ടയിൽ രാധാകൃഷ്ണൻ, കെ.റസാഖ്, എസ്.പി.കുഞ്ഞമ്മദ്, ആർ.റിജു, സി.നിജിൻ, അഫ്നാസ് ചോറോട്, ഷുഹൈബ് കുന്നത്ത്, അൻസീർ പനോളി, പി.ടി.നിഖിൽ എന്നിവർ പ്രസംഗിച്ചു.
∙ ചെക്യാട് പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. സി.എച്ച്.ഹമീദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ഐ.മൂസ, ആവോലം രാധാകൃഷ്ണൻ, മോഹനൻ പാറക്കടവ്, ടി.കെ.ഖാലിദ്, അഹമദ് കുറുവയിൽ, രാജീവ് പുതുശ്ശേരി, എൻ.കെ.കുഞ്ഞിക്കേളു, ഫായിസ് ചെക്യാട്, എ.ആർ.കെ. മൊയ്തു, വി.വി.മൊയ്തു തുടങ്ങിയവർ പ്രസംഗിച്ചു.
ആശംസാകാർഡ്
വടകര ∙ ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഈസ്റ്റർ ആശംസാ കാർഡ് വിതരണം സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ ഫാ.വിമലിന് നൽകി ഉദ്ഘാടനം ചെയ്തു.
ഓഫിസ് ഉദ്ഘാടനം
യുഡിഎഫ് – ആർഎംപി നടക്കുതാഴ മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണു ഉദ്ഘാടനം ചെയ്തു. വി.പി.സി.മൊയ്തു ആധ്യക്ഷ്യം വഹിച്ചു. വി.ആർ.ഉമേഷ്, സുധീഷ് വള്ളിൽ, പി.കെ.സി.റഷീദ്, പി.എസ്.രഞ്ജിത്ത് കുമാർ, ശരണ്യ വാഴയിൽ എന്നിവർ പ്രസംഗിച്ചു.