കോഴിക്കോട്∙ ഉമ്മൻ ചാണ്ടിയില്ലാത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ ഓർമിപ്പിച്ച് അച്ചു ഉമ്മൻ എത്തിയിരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അവർ പങ്കെടുത്ത ആദ്യ പ്രചാരണമാണ് ഇന്നലെ വടകരയിൽ നടന്നത്. ഷാഫി പറമ്പിലിന്റെ പത്രികാസമർപ്പണത്തിൽ പങ്കെടുത്തു മടങ്ങുമ്പോൾ അച്ചു ഉമ്മൻ ‘മലയാള മനോരമ’യോട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Q യുവജനങ്ങൾ ഈ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ശരിക്കും ഉൾക്കൊണ്ടതായി തോന്നുന്നുണ്ടോ?
A ഉണ്ട്. യുവാക്കളും സ്ത്രീകളും അതു തിരിച്ചറിഞ്ഞു രംഗത്തിറങ്ങിക്കഴിഞ്ഞു.  വിലക്കയറ്റം ആദ്യം ബാധിക്കുന്നത് സ്ത്രീകളെയാണല്ലോ.  തങ്ങളുടെ സ്വാതന്ത്ര്യമാണ് യുവജനങ്ങൾക്കു പ്രധാനം. അതിന്മേൽ ഇക്കൂട്ടർ നടത്തുന്ന കടന്നുകയറ്റം അതിഭീകരമായി വർധിക്കുന്ന കാഴ്ച യുവജനത കയ്യും കെട്ടി നോക്കിനിൽക്കില്ല. അതിനുള്ള പ്രതികരണം കൊടുത്തിരിക്കും. 

ADVERTISEMENT

Q കോൺഗ്രസിന്റെ  സാധ്യതകൾ
A  ജനാധിപത്യത്തെ  തകർക്കുകയല്ലേ മോദി സർക്കാർ ചെയ്യുന്നത്. കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തും മറ്റും ജനം കണ്ടുകൊണ്ടിരിക്കുകയല്ലേ, നേതാക്കളെ അറസ്റ്റ് ചെയ്തും അക്കൗണ്ടുകൾ മരവിപ്പിച്ചും ഇവർ നടത്തുന്ന ജനാധിപത്യവിരുദ്ധ പോരാട്ടം കയ്യും കാലും തല്ലിയൊടിച്ചിട്ട് ഗുസ്തിക്കു വിളിക്കുന്നതു പോലെയാണ്. ഇതിനുള്ള മറുപടികൊടുക്കാൻ പോകുന്നത് ജനങ്ങളാണ്. നോക്കിക്കോ, ഇന്ത്യാ സഖ്യം വന്നിരിക്കും. 

Q യുവജന രാഷ്ട്രീയത്തിൽ അക്രമപ്രവണത കൂടിവരുന്നത് ശ്രദ്ധിച്ചിരുന്നോ
A കേരളത്തിൽ പെൻഷനും ശമ്പളവും കൊടുക്കാനില്ലാത്ത അവസരത്തിലും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. സിദ്ധാർഥന്റെ മരണം സൂചിപ്പിക്കുന്നത് അതാണ്. അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയവരുടെ സർക്കാരാണിത്. 

ADVERTISEMENT

Q ഈ തിരഞ്ഞെടുപ്പിൽ എന്തിനു ഷാഫി ഉൾപ്പെടുന്ന യുഡിഎഫിനു വോട്ടു ചെയ്യണമെന്നു ചോദിച്ചാൽ
A ഇന്ത്യയുടെ ആത്മാവ് തിരിച്ചുപിടിക്കാൻ, എന്ന് ഒറ്റവാക്കിൽ ഉത്തരം പറയും. നിങ്ങളുടെ മാതാപിതാക്കൾ ജീവിച്ചിരുന്ന ഒരിന്ത്യയുണ്ട്. അവിടെ മതങ്ങൾ തമ്മിലടിച്ചിരുന്നില്ല. എല്ലാവരും ഒന്നായിക്കണ്ട ഇന്ത്യയാണ് അത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT