രാഷ്ട്രീയം മാത്രം; അല്ലാതെ വേറൊന്നും പറയാനില്ല: കേന്ദ്ര നിലപാടുകളെ അക്കമിട്ട് വിമർശിച്ച് എളമരം കരീം
കോഴിക്കോട്∙ അതിരാവിലെ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് അവസാനിപ്പിക്കുമ്പോഴും എളമരം കരീമിന്റെ മുറുക്കിയുടുത്ത മുണ്ട് അൽപം പോലും ഉലഞ്ഞിട്ടില്ല, 70 വയസ്സ് പിന്നിടുമ്പോഴും ഒട്ടും ഉലയാത്ത രാഷ്ട്രീയ നിലപാട് പോലെ അതു വടിവൊത്തു നിൽക്കുന്നു. കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ ഇരിപ്പിലും
കോഴിക്കോട്∙ അതിരാവിലെ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് അവസാനിപ്പിക്കുമ്പോഴും എളമരം കരീമിന്റെ മുറുക്കിയുടുത്ത മുണ്ട് അൽപം പോലും ഉലഞ്ഞിട്ടില്ല, 70 വയസ്സ് പിന്നിടുമ്പോഴും ഒട്ടും ഉലയാത്ത രാഷ്ട്രീയ നിലപാട് പോലെ അതു വടിവൊത്തു നിൽക്കുന്നു. കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ ഇരിപ്പിലും
കോഴിക്കോട്∙ അതിരാവിലെ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് അവസാനിപ്പിക്കുമ്പോഴും എളമരം കരീമിന്റെ മുറുക്കിയുടുത്ത മുണ്ട് അൽപം പോലും ഉലഞ്ഞിട്ടില്ല, 70 വയസ്സ് പിന്നിടുമ്പോഴും ഒട്ടും ഉലയാത്ത രാഷ്ട്രീയ നിലപാട് പോലെ അതു വടിവൊത്തു നിൽക്കുന്നു. കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ ഇരിപ്പിലും
കോഴിക്കോട്∙ അതിരാവിലെ തുടങ്ങിയ തിരഞ്ഞെടുപ്പ് പര്യടനം വൈകിട്ട് അവസാനിപ്പിക്കുമ്പോഴും എളമരം കരീമിന്റെ മുറുക്കിയുടുത്ത മുണ്ട് അൽപം പോലും ഉലഞ്ഞിട്ടില്ല, 70 വയസ്സ് പിന്നിടുമ്പോഴും ഒട്ടും ഉലയാത്ത രാഷ്ട്രീയ നിലപാട് പോലെ അതു വടിവൊത്തു നിൽക്കുന്നു. കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയുടെ ഇരിപ്പിലും നടപ്പിലും വോട്ട് ചോദിക്കുന്നതിലും ആ രാഷ്ട്രീയം വ്യക്തം. വോട്ടർമാരെ കാണുമ്പോഴുള്ള അമിത സ്നേഹപ്രകടനമോ കെട്ടിപ്പിടിക്കലോ ഇല്ല.
കവല പ്രസംഗങ്ങളിൽ ഏച്ചു കെട്ടലുകളോ വലിച്ചു നീട്ടലോ ഇല്ല, രാജ്യസഭാ പ്രസംഗം പോലെ കൃത്യം,സൂക്ഷ്മം. എതിർ സ്ഥാനാർഥിയെ ഒരിക്കൽ പോലും വ്യക്തിപരമായി അധിക്ഷേപിക്കാത്ത രാഷ്ട്രീയ കണിശത. എളമരം കരീമിന്റെ തിരഞ്ഞെടുപ്പ് പര്യടനം അടിമുടി ‘പൊളിറ്റിക്ക’ലാണ്. ഇന്നലെ കൊടുവള്ളി മണ്ഡലത്തിലെ വേനക്കാവിൽനിന്നായിരുന്നു പ്രചാരണത്തിനു തുടക്കം. സ്ത്രീകളും കുട്ടികളും അടക്കം കാത്തുനിൽക്കുന്നു. ബാൻഡ് മേളവും മുത്തുക്കുടയും ബലൂണുകളുമായി സ്വീകരണം കളറാണ്.
8.15ന് കട്ടിപ്പാറയിൽ എത്താനായിരുന്നു തീരുമാനിച്ചതെങ്കിലും എത്തിയപ്പോഴേക്കും 10 കഴിഞ്ഞു. കട്ടിപ്പാറ പതിനാലാം വാർഡിലെ കർഷക തൊഴിലാളിയായ അപ്പു(82) കരീമിനെ കാണാനായി അതിരാവിലെ എത്തിയതാണ്. തൊഴിലാളികൾക്കും കർഷകർക്കും വേണ്ടി രാജ്യസഭയിൽ നിരന്തരം പ്രസംഗിക്കുന്ന എളമരം കരീമിനെ കാണണമെന്നു നിർബന്ധമുള്ളതു കൊണ്ട് ക്ഷീണം വകവയ്ക്കാതെ കാത്തു നിന്നു. സ്ഥാനാർഥി എത്തിയപ്പോൾ കർഷക തൊഴിലാളികൾക്കു വേണ്ടി മാലയണിയിച്ചു.
‘‘ ഈ കാലത്തിനിടയിൽ വോട്ട് ചെയ്തത് ഇടതു സ്ഥാനാർഥികൾക്കു മാത്രമാണ്. മലയോരത്തെ കർഷക തൊഴിലാളികളുടെ കാര്യമൊക്കെ കഷ്ടമാണ്. തൊഴിലാളികളുടെ കാര്യം പരിഗണിക്കുന്ന ഒരാൾ എംപിയായി വന്നാൽ ഞങ്ങൾക്കു വേണ്ടി പോരാടുമെന്ന് ഉറപ്പുണ്ട്’’. എന്തിന് എളമരത്തിനു വോട്ടു ചെയ്യണമെന്നു ചോദിച്ചാൽ അപ്പുവിന്റെ മറുപടി. വോട്ടർമാർക്ക് എളമരം കരീം നൽകുന്നതും ആ ഉറപ്പു തന്നെ ‘‘ നിങ്ങൾക്കു വേണ്ടി പറയാനുള്ളത് എവിടെയും ധൈര്യപൂർവം പറഞ്ഞിരിക്കും, അതാണെന്റെ നിലപാട്’’.
പര്യടനം തുടരുന്നതിനിടെയാണു തൊട്ടടുത്ത് സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷിക്കാർക്കുള്ള പ്രതീക്ഷ ഭവൻ കാരുണ്യ തീരം ക്യാംപസ് പ്രവർത്തിക്കുന്നുണ്ടെന്നു കൂടെയുള്ളവർ പറഞ്ഞത്. മുൻകൂട്ടി നിശ്ചയിച്ചതല്ലങ്കിലും അവിടെ എത്തുമ്പോൾ അന്തേവാസികൾ സ്ഥാനാർഥിയെ കാത്തിരിക്കുന്നു. അവരോടു പേരും വിശേഷങ്ങളും ചോദിച്ചു, അധിക സമയം അവരെ ബുദ്ധിമുട്ടിക്കരുതെന്നു ജീവനക്കാർക്കു നിർദേശം നൽകി പെട്ടെന്നു മടക്കം. ഇല്ലായ്മകൾ ജീവനക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അതെല്ലാം പരിഹരിക്കാൻ ഇടപെടുമെന്ന് ഉറപ്പു നൽകി അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്.
പടക്കം പൊട്ടിച്ച് ആഘോഷം
കൂടത്തായി ബസാറിൽ സ്ഥാനാർഥി എത്തുമ്പോൾ പടക്കം പൊട്ടുകയാണ്. ‘കനൽ ഒരു തരി മതി’ എന്ന വാക്ക് പടർത്തിയ ആവേശത്തിൽ നിന്നാണ് മാലപ്പടക്കത്തിനു തീപിടിച്ചത്. പെട്രോൾ വില വർധന, പാചകവാതക വില വർധന, കേന്ദ്ര സർക്കാരിന്റെ കുത്തക മുതലാളിമാരോടുള്ള പ്രീണനം, സാധാരണക്കാരന്റെ ദുരിതം, ഇതിനിടയിൽ കോൺഗ്രസിന്റെ നിലപാട് ഇല്ലായ്മ...അങ്ങനെ പ്രാദേശിക നേതാക്കൾ പ്രസംഗവുമായി കത്തിക്കയറുന്നതിനിടെയാണു മാലപ്പടക്കത്തിന്റെ അകമ്പടിയോടെ സ്ഥാനാർഥി വേദിയിലെത്തുന്നത്.
പ്രസംഗവും വോട്ടഭ്യർഥനയുമെല്ലാം ചുരുങ്ങിയ വാക്കുകളിലാണ്. എന്തു കൊണ്ട് ഇടതു സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന വിശദീകരണം, ഇടയ്ക്കു ചില കണക്കുകൾ. എല്ലാം ചേർത്ത് രണ്ടോ മൂന്നോ മിനിറ്റ് പ്രസംഗം. ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഗൗരവത്തെ കുറിച്ച് എല്ലാവരെയും ഒരിക്കൽ കൂടി ഓർമിപ്പിച്ച് അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക്. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്കു ഉപഹാരമായി കിട്ടുന്നതെല്ലാം തോർത്ത്മുണ്ടാണ്. തോർത്ത് തലയിലിട്ടും വിയർപ്പ് തുടച്ചും വീശിത്തണുപ്പിച്ചും താൽക്കാലിക രക്ഷ നേടുകയാണ് എല്ലാവരും.
രാവിലെ നേരത്തെ തുടങ്ങുന്ന പ്രചാരണം ചൂട് കൂടുന്നതോടെ നിർത്തും. ആലിൻതറയിലായിരുന്നു ഇന്നലെ രാവിലത്തെ അവസാന പ്രചാരണ കേന്ദ്രം. തുടർന്ന് സമീപത്തെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ ഉച്ചഭക്ഷണം. തുടർന്ന് 3 മണിയോടെ വീണ്ടും പ്രചാരണം. വെയിൽ കുറയുന്നതിനാൽ ഉച്ചയ്ക്കു ശേഷമാണു കൂടുതൽ സ്ഥലങ്ങളിൽ പ്രചാരണം. കെടയക്കുന്ന്, എരഞ്ഞിക്കോത്ത്, കരുവൻപൊയിൽ, മാനിപുരം, മുത്തമ്പലം, പട്ടിണിക്കര, നെല്ലാങ്കണ്ടി, പറക്കുന്ന്, പുതുവയൽ, കാവിലുമ്മാരം, ആരാമ്പ്രം, രാംപൊയിൽ, വട്ടപ്പാറപൊയിൽ, പൈക്കാട്ട്താഴം, ഇല്ലത്ത്താഴം, മേലേപാലങ്ങാട്, വെട്ടുകല്ലുംപുറം, എളേറ്റിൽ എന്നിവിടങ്ങളിലെ പ്രചാരണത്തിനു ശേഷം സമാപിച്ചു.