കക്കയത്ത് വനംവകുപ്പ് ഉറപ്പ് പാലിക്കണം; ഡാം റോഡിൽ സൗരവേലി സ്ഥാപിക്കണം
കൂരാച്ചുണ്ട് ∙ കക്കയം ഡാം റോഡിൽ 8ാം കിലോമീറ്ററിൽ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിരന്തരം വന്യമൃഗ ശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധം. മാർച്ച് 5 ന് കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തിയ ശേഷം നടന്ന

കൂരാച്ചുണ്ട് ∙ കക്കയം ഡാം റോഡിൽ 8ാം കിലോമീറ്ററിൽ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനു സമീപത്ത് നിരന്തരം വന്യമൃഗ ശല്യമുണ്ടാകുന്ന മേഖലയിൽ സൗരവേലി നിർമിക്കുമെന്ന വനം വകുപ്പിന്റെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധം. മാർച്ച് 5 ന് കർഷകൻ പാലാട്ടിയിൽ ഏബ്രഹാമിനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തിയ ശേഷം നടന്ന ചർച്ചയിൽ ഈ മേഖലയിൽ 2 കിലോമീറ്റർ ദൂരം സൗരവേലി ഉടൻ നിർമിക്കുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചിരുന്നതാണ്.
സൗരവേലി നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏറ്റെടുത്തെങ്കിലും പ്രവൃത്തി കരാർ നൽകിയില്ലെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ 11ന് ഇക്കോ ടൂറിസം സെന്റർ കൂടി തുറന്നതോടെ ഡാം റോഡിൽ സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ടിക്കറ്റ് കൗണ്ടറിൽ സുരക്ഷാ സംവിധാനം ഇല്ലാതെ ജീവൻ പണയം വച്ചാണ് ഗൈഡുമാർ ഇപ്പോൾ ഡ്യൂട്ടി ചെയ്യുന്നത്. ഈ ഭാഗത്ത് മിക്കപ്പോഴും കാട്ടുപോത്ത് ഉൾപ്പെടെ ഇറങ്ങുന്നതാണ്. ഇവിടെ നിന്നാണ് വന്യമൃഗങ്ങൾ കൃഷി ഭൂമിയിലേക്ക് എത്തുന്നത്. ഈ പ്രദേശത്തിന്റെ സമീപത്താണ് കർഷകനെ കാട്ടുപോത്ത് കുത്തി കൊലപ്പെടുത്തിയ കൃഷിയിടം.
കൗണ്ടർ മേഖലയിൽ 2 വനിത ഗൈഡുമാർ മാത്രമാണ് ഇപ്പോൾ ഡ്യൂട്ടിയിൽ ഉള്ളത്. വനം വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥനെയും പുരുഷ ഗൈഡുകളെയും നിയമിക്കാൻ അധികൃതർ നടപടിയെടുക്കണം. കൗണ്ടർ ഭാഗത്ത് സൗരവേലി നിർമിച്ചാൽ ഒരു പരിധി വരെ വന്യമൃഗങ്ങളുടെ ശല്യം നിയന്ത്രിക്കാം. സൗരവേലി നിർമാണം ഉടൻ ആരംഭിച്ച് മഴക്കാലത്തിനു മുൻപ് സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് നാട്ടുകാരും വിനോദ സഞ്ചാരികളും ആവശ്യപ്പെടുന്നത്.