ഒരൊറ്റ കേന്ദ്രത്തിൽ 30 കോടി രൂപയുടെ അനധികൃത ആക്രി കച്ചവടം; 4.5 കോടി രൂപയുടെ നികുതി വെട്ടിപ്പ്
കോഴിക്കോട്∙ ആക്രി വ്യാപാരമേഖലയിൽ നടത്തിയ റെയ്ഡിൽ ജില്ലയിൽ കണ്ടെത്തിയത് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ്. 55 കോടി രൂപയുടെ അനധികൃത ആക്രി വ്യാപാരത്തിലൂടെയാണ് ഇത്രയും രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പിനു കീഴിലെ ഇന്റലിജൻസ്–എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ റെയ്ഡിൽ

കോഴിക്കോട്∙ ആക്രി വ്യാപാരമേഖലയിൽ നടത്തിയ റെയ്ഡിൽ ജില്ലയിൽ കണ്ടെത്തിയത് 10 കോടി രൂപയുടെ നികുതി വെട്ടിപ്പ്. 55 കോടി രൂപയുടെ അനധികൃത ആക്രി വ്യാപാരത്തിലൂടെയാണ് ഇത്രയും രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പിനു കീഴിലെ ഇന്റലിജൻസ്– എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ റെയ്ഡിൽ കണ്ടെത്തിയത്. ജില്ലയിൽ 8 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. വ്യാപാരികളിലൊരാളുടെ വീട്ടിലും 7 വ്യാപാരകേന്ദ്രങ്ങളിലുമാണ് ‘ഓപ്പറേഷൻ പാം ട്രീ’ എന്ന പേരിൽ ഒരേ സമയം റെയ്ഡ് നടത്തിയത്.
നഗരത്തിനടുത്ത ഒരൊറ്റ കേന്ദ്രത്തിൽ നടത്തിയ റെയ്ഡിലാണ് 30 കോടി രൂപയുടെ അനധികൃത ആക്രി കച്ചവടവും 4.5 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയത്. സംസ്ഥാനമൊട്ടാകെ വ്യാപിച്ചുകിടക്കുന്ന തട്ടിപ്പു ശൃംഖലയെക്കുറിച്ചു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പുലർച്ചെ 5ന് ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു. 4.5 കോടി രൂപയ്ക്കു മുകളിൽ നികുതിവെട്ടിപ്പു നടത്തിയ വ്യക്തിയുടെ വീട്ടിലും സ്ഥാപനത്തിലും 5 കോടി രൂപയിൽ താഴെ നികുതിവെട്ടിപ്പു നടത്തിയ 7 സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്‌സ്മെന്റ് ജോയിന്റ് കമ്മിഷണർ ടി.എ.അശോകൻ, ഇന്റലിജൻസ് ഡപ്യൂട്ടി കമ്മിഷണർ ജി.ലോറൻസ്, ഇന്റലിജൻസ് ഓഫിസർമാരായ ടി.ഷിജോയ് ജയിംസ്, ഡി.എസ്.ദിലീഷ്, കെ.ലിജിത്, പി.വി.മനോജ് കുമാർ, പി.പ്രശോഭ്, വി.പി.രതീഷ്, ഇൻസ്പെക്ടർമാരായ കെ.സുരേഷ് ബാബു, ബി.എസ്.സന്ധ്യ, ടി.വി.സബീന, ഉജ്വൽ വി. കോമത്ത്, പരമേശ്വരൻ നമ്പൂതിരി, വി.കെ.ശോഭിഷ്, വി.ശശില, സി.കെ.ഷിജു കുമാർ, കെ.ഷംസുദ്ദീൻ, ഇ.എം.വിജേഷ്, കെ.ഷിജി, ഡ്രൈവർമാരായ കെ.ജ്യോതിഷ് കുമാർ, എം.എം.മനോജ്, സി.വിനോദൻ, പി.പ്രതാപൻ എന്നിവർ ജില്ലയിലെ റെയ്ഡിനു നേതൃത്വം നൽകി.
കോഴിക്കോട്, വടകര, കണ്ണൂർ, തലശ്ശേരി, തിരൂർ എന്നിവിടങ്ങളിൽനിന്നുള്ള ഇന്റലിജൻസ് യൂണിറ്റുകളാണ് പരിശോധനയിൽ പങ്കെടുത്തത്.