ജല അതോറിറ്റിയോട് കലക്ടർ, ജലജീവൻ കുഴികളുള്ള റോഡ് നന്നാക്കണം
കോഴിക്കോട്∙ ജലജീവൻ മിഷൻ പ്രവൃത്തിക്കായി കുഴിച്ചിട്ട പുറക്കാട്ടിരി വികെ റോഡ് മുതൽ ഉള്ളിയേരി വരെയുള്ള ഭാഗം താൽക്കാലികമായി ഗതാഗതയോഗ്യമാക്കണമെന്ന് ജല അതോറിറ്റിക്ക് കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. കനത്ത മഴയുള്ളതിനാൽ സ്ഥിരമായ പരിഹാരം സാധ്യമല്ലെങ്കിലും സഞ്ചാര യോഗ്യമാക്കാനുള്ള ഉത്തരവാദിത്തം ജല

കോഴിക്കോട്∙ ജലജീവൻ മിഷൻ പ്രവൃത്തിക്കായി കുഴിച്ചിട്ട പുറക്കാട്ടിരി വികെ റോഡ് മുതൽ ഉള്ളിയേരി വരെയുള്ള ഭാഗം താൽക്കാലികമായി ഗതാഗതയോഗ്യമാക്കണമെന്ന് ജല അതോറിറ്റിക്ക് കലക്ടർ സ്നേഹിൽ കുമാർ സിങ് നിർദേശം നൽകി. കനത്ത മഴയുള്ളതിനാൽ സ്ഥിരമായ പരിഹാരം സാധ്യമല്ലെങ്കിലും സഞ്ചാര യോഗ്യമാക്കാനുള്ള ഉത്തരവാദിത്തം ജല അതോറിറ്റിക്ക് ഉണ്ടെന്നും ജോലികൾ ജില്ലാ ഭരണകൂടം നിരീക്ഷിക്കുമെന്നും കലക്ടർ വ്യക്തമാക്കി.
പണി പൂർത്തിയാക്കേണ്ട അന്തിമ തീയതി കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ജല അതോറിറ്റി നടപടികൾ എടുക്കാതിരുന്നതോടെയാണ് ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ കലക്ടറോട് ആവശ്യപ്പെട്ടത്. 82 കോടി രൂപ മുടക്കി നിർമിക്കുന്ന പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി– ഉള്ളിയേരി റോഡിലെ മെല്ലെപ്പോക്ക് സംബന്ധിച്ചാണ് റോഡ് ഫണ്ട് ബോർഡിന്റെ പരാതി.
പരിമിതികൾ അറിയാം
പണികൾ മികച്ച നിലയിൽ പൂർത്തീകരിക്കാൻ ജല അതോറിറ്റിക്കുള്ള പരിമിതികൾ ബോധ്യമുണ്ട്. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനം വേണ്ട കാര്യമാണിത്. കനത്ത മഴയും ജോലികൾക്ക് തടസ്സമാണ്. എങ്കിലും താൽക്കാലികമായി സഞ്ചാരയോഗ്യമാക്കേണ്ട ഉത്തരവാദിത്തം ജല അതോറിറ്റിക്കു തന്നെയാണ്. സ്നേഹിൽ കുമാർ സിങ്, കലക്ടർ