ചത്ത കോഴി വിൽപന സിപിആർ ചിക്കൻ സ്റ്റാളിന്റെ ലൈസൻസ് റദ്ദാക്കും
തലക്കുളത്തൂർ∙ ചത്ത കോഴിയെ വിൽപന നടത്തിയ അണ്ടിക്കോട് സിപിആർ ചിക്കൻ സ്റ്റാളിന്റെ ലൈസൻസ് ഇന്നു റദ്ദാക്കും. ഇന്നലെ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നു നടത്തിയ പരിശോധനയിൽ കടയിൽ നിന്നു 33 കിലോഗ്രാം ചത്ത കോഴി കണ്ടെടുത്തു. ഇന്നലെ പൊതു അവധി ദിവസം ആയതിനാലാണു ലൈസൻസ് റദ്ദാക്കുന്ന നടപടി ഇന്നത്തേക്കു മാറ്റിയത്. കട ഇന്നലെതന്നെ അടപ്പിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഇവിടെനിന്നു കോഴി വാങ്ങിപ്പോയവർ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു തിരികെ കോഴിയുമായി കടയിൽ എത്തി. വിവരമറിഞ്ഞു നാട്ടുകാരും എത്തി. അപ്പോൾ കടയിൽനിന്നു ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു. തുടർന്നു പൊലീസിൽ വിവരം അറിയിച്ചു. എലത്തൂർ പൊലീസും പഞ്ചായത്ത് ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി കട പൂട്ടിച്ചു. ഇന്നലെ രാവിലെ ആയപ്പോഴേക്കും കടയുടെ പരിസരം ദുർഗന്ധപൂരിതമായി.
നാട്ടുകാർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്കു 12ന് കട തുറന്നു പരിശോധന നടത്തിയപ്പോഴാണു 33 കിലോ ചത്ത കോഴിയെ കണ്ടെടുത്തത്. കോഴി അഴുകിത്തുടങ്ങിയിരുന്നു. ഈ കടയിൽ അതിഥിത്തൊഴിലാളികളാണു ജോലി ചെയ്യുന്നത്. അവർ മാത്രമാണു പലപ്പോഴും ഉണ്ടാകുക. നടത്തിപ്പുകാരൻ പുതിയങ്ങാടി സ്വദേശി സി.പി.ആർ.റഷീദ് ഇന്നലെയും വന്നിട്ടില്ല. ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.കെ.ഷജിനി, കെ.നിഷ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.രാജേഷ് കുമാർ, ടു.രാജേഷ്, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥൻ അനീസ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.
അസുഖം ബാധിച്ച കോഴികളെ വിറ്റ സംഭവം മുൻപും
തമിഴ്നാട്ടിലെ ഫാമുകളിൽ നിന്ന് അസുഖം ബാധിച്ച കോഴികളെ നിസ്സാര വിലയ്ക്കു വാങ്ങി ഇവിടെ എത്തിച്ചു വിൽക്കുന്ന രീതി നേരത്തേ ഉണ്ടായിരുന്നു. ഇത്തരത്തിൽ കൊണ്ടുവരുന്ന കോഴികൾ ഭൂരിപക്ഷവും വഴിയിൽ ചാകും. അത് ഇവിടെ എത്തുമ്പോൾ തുകൽ ഉരിഞ്ഞ് ഇറച്ചിയാക്കി വിൽക്കുകയാണു ചെയ്യുന്നത്.
എരഞ്ഞിക്കൽ പുതിയപാലത്തിനു സമീപത്തെ കടയിൽ നിന്നു മുൻപു 2000 കിലോഗ്രാം ചത്ത കോഴിയെ കണ്ടെടുത്തിരുന്നു. നടക്കാവിലെ കടയിൽ നിന്നും ജില്ലയുടെ മറ്റു ചില ഭാഗങ്ങളിൽ നിന്നും ചത്ത കോഴികളെ പിടികൂടി. എല്ലാ സ്ഥലത്തും ചത്ത കോഴികളെ കൊണ്ടുവന്നു വിൽപന നടത്തുന്നത് ഒരേ സംഘമാണ്.
ഇനി ലൈസൻസ് അനുവദിക്കില്ല
ജനങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയാകും വിധം കോഴിക്കട നടത്തിയ സിപിആർ ചിക്കൻ സ്റ്റാൾ ഉടമയ്ക്ക് ഇനി പഞ്ചായത്തിൽ എവിടെയും ലൈസൻസ് അനുവദിക്കില്ലെന്നു തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.പ്രമീള പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയാണു കട നടത്തുന്നത്.
മാലിന്യം സൂക്ഷിക്കാൻ സംവിധാനമില്ല. ഫ്രീസർ പോലുള്ള സൗകര്യങ്ങളുമില്ല. മിക്ക കടകളും കോഴികളെ ഉപഭോക്താവിന്റെ മുന്നിൽ വച്ചു പിടിച്ച് അറുത്തു തൂക്കുകയാണു ചെയ്യുന്നത്. എന്നാൽ ഇവിടെ നേരത്തേ തൊലി ഉരിഞ്ഞുവച്ച ഇറച്ചിയാണു തൂക്കി നൽകുന്നത്. ചത്ത കോഴികളെയാണ് ഇങ്ങനെ നൽകുന്നതെന്ന ആരോപണം ഉണ്ട്.
ചിക്കൻ വ്യാപാരി സമിതി മാർച്ച് ഇന്ന്
കോഴിക്കോട് ∙ അസുഖം ബാധിച്ച കോഴികളെ വിൽപന നടത്തുന്ന കടകൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി. ഇത്തരം സ്ഥാപനങ്ങൾക്കു മതിയായ പരിശോധനകളില്ലാതെ ലൈസൻസ് നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെയും വ്യാപാരി വ്യവസായി സമിതി പ്രക്ഷോഭം സംഘടിപ്പിക്കും.
ഇതിന്റെ ഭാഗമായി തലക്കുളത്തൂർ പഞ്ചായത്ത് ഓഫിസിലേക്കു ഇന്നു ചിക്കൻ വ്യാപാരി സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുമെന്നു ജില്ലാ പ്രസിഡന്റ് കെ.വി.റഷീദ് പറഞ്ഞു. രോഗബാധയുള്ള കോഴികളെ വിൽപന നടത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അതു നല്ല രീതിയിൽ പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളുകളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തുമെന്നും സമിതി ജില്ലാ സെക്രട്ടറി മുസ്തഫ കിണാശ്ശേരി പറഞ്ഞു.