നിർത്താൻ ഇടമില്ല; നിർത്തിയാലോ? പിഴ; വാഹന പാർക്കിങ്ങിനു സൗകര്യമില്ലാതെ കുന്നമംഗലം ടൗൺ
കുന്നമംഗലം ∙ ടൗണിൽ വാഹനവുമായി എത്തിയാൽ കാഴ്ച കണ്ട് ഓടിച്ചു പോകണം, അല്ലെങ്കിൽ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ഒടുക്കാൻ തയാറാകണം. ആഘോഷ സമയങ്ങളിലും ആഴ്ചയിലെ അവസാന ദിവസങ്ങളിൽ തിരക്കേറുന്ന സമയത്തും ടൗണിൽ വാഹനവുമായി എത്തുന്നവർ എവിടെയെങ്കിലും പാർക്ക് ചെയ്തു കാര്യം നടത്താം എന്നു വച്ചാൽ നിർത്താൻ ഇടം

കുന്നമംഗലം ∙ ടൗണിൽ വാഹനവുമായി എത്തിയാൽ കാഴ്ച കണ്ട് ഓടിച്ചു പോകണം, അല്ലെങ്കിൽ അനധികൃത പാർക്കിങ്ങിന്റെ പേരിൽ പിഴ ഒടുക്കാൻ തയാറാകണം. ആഘോഷ സമയങ്ങളിലും ആഴ്ചയിലെ അവസാന ദിവസങ്ങളിൽ തിരക്കേറുന്ന സമയത്തും ടൗണിൽ വാഹനവുമായി എത്തുന്നവർ എവിടെയെങ്കിലും പാർക്ക് ചെയ്തു കാര്യം നടത്താം എന്നു വച്ചാൽ നിർത്താൻ ഇടം കിട്ടില്ല. പഞ്ചായത്ത് ഓഫിസ് പരിസരത്തെ ഒഴിഞ്ഞു കിടക്കുന്ന റവന്യു ഭൂമി, ബസ് സ്റ്റാൻഡ് പരിസരം, ദേശീയപാതയോരത്ത് എയുപി സ്കൂൾ പരിസരം എന്നിവിടങ്ങളിലായിരുന്നു നേരത്തെ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.
റവന്യു ഭൂമിയുടെ നല്ലൊരു ഭാഗം മിനി സിവിൽ സ്റ്റേഷനോട് അനുബന്ധിച്ചുള്ള പാർക്കിങ് പ്ലാസ നിർമാണത്തിന് വിട്ടു നൽകുകയും ശേഷിക്കുന്ന ഭാഗത്ത് കെട്ടിട നിർമാണ അവശിഷ്ടങ്ങളും മാലിന്യവും തള്ളുകയും ചെയ്തതോടെ വിരലിൽ എണ്ണാവുന്ന ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ ഈ ഭാഗത്ത് ഇപ്പോൾ പാർക്ക് ചെയ്യാൻ കഴിയുകയുള്ളൂ. ബസ് സ്റ്റാൻഡ് പരിസരത്ത് തിരക്കും വീതി കുറഞ്ഞ റോഡുമാണ്. എയുപി സ്കൂൾ പരിസരത്ത് വാഹനം നിർത്തിയാൽ പിഴ കിട്ടും. ഇവിടെ പൊലീസിന്റെ ക്യാമറയുണ്ട്. ട്രാഫിക് യൂണിറ്റും പിഴ ചുമത്തും.
ഓണത്തിരക്കിൽ എന്തു ചെയ്യും?
പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് പരിസരം, പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പാത്ത് വേ എന്നിവിടങ്ങളാണ് പാർക്കിങ്ങിന് ആകെ ആശ്രയം. ഇവിടെ ഇരുചക്ര വാഹനങ്ങൾ നിർത്താൻ മാത്രമേ സൗകര്യം ഉള്ളൂ. പാർക്കിങ്ങിന് അവസരം കിട്ടണമെങ്കിൽ ക്യൂ നിൽക്കണം. ഇവിടെ രാവിലെ മുതൽ വാഹനങ്ങൾ നിറയുന്നതോടെ വഴിയുടെ അറ്റത്തുള്ള വീട്ടുകാർക്കും സ്ഥാപന ഉടമകൾക്കും വാഹനവുമായി പുറത്തിറങ്ങാൻ കഴിയാറില്ല.
ഓണത്തിരക്ക് വർധിക്കുന്നതോടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളും മറ്റും ഉപയോഗപ്പെടുത്തി പാർക്കിങ്ങിന് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയില്ലെങ്കിൽ ആളുകൾ സൗകര്യം ഉള്ള മറ്റിടങ്ങളിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് വ്യാപാരികളും ആശങ്ക പങ്കുവയ്ക്കുന്നു. ടൗണിൽ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങളോടു ചേർന്ന് പാർക്കിങ് സൗകര്യം പ്ലാൻ പ്രകാരം ഉണ്ടെങ്കിലും പിന്നീട് അടച്ചു കെട്ടി ഗോഡൗണുകളും മറ്റും ആക്കി മാറ്റിയെന്നാണ് പരാതി.
45 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച പാർക്കിങ് പ്ലാസ ഹരിത കർമ സേനയുടെ മാലിന്യ സംഭരണ കേന്ദ്രം ആക്കി മാറ്റി. സിന്ധു തിയറ്റർ പരിസരത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞു കിടക്കുന്ന നൂറ് മീറ്ററോളം ഭാഗം പൂട്ടുകട്ട വിരിച്ച് പാർക്കിങ് സൗകര്യം ഒരുക്കും എന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും വെള്ളക്കെട്ടും ചെളിയും നിറഞ്ഞ് വാഹന അറ്റകുറ്റപ്പണിക്കും ലോറി അടക്കമുള്ള വാഹനങ്ങൾ നിർത്താനും ആണ് ഉപയോഗിക്കുന്നത്.