കോഴിക്കോട്∙ മാസങ്ങൾക്കുമുൻപ് സംഘർഷങ്ങളുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളജിൽ ഇന്നലെ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം. റിട്ടേണിങ് ഓഫിസറെയും പ്രിൻസിപ്പലിനെയും മുറിയിൽ അടച്ചിട്ട് എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. തിരഞ്ഞെടുപ്പ് നാമനിർദേശ പട്ടികയിൽ പൂർണമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മാസങ്ങൾക്കുമുൻപ് സംഘർഷങ്ങളുണ്ടായ കൊയിലാണ്ടി ഗുരുദേവ കോളജിൽ ഇന്നലെ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് വീണ്ടും തർക്കം. റിട്ടേണിങ് ഓഫിസറെയും പ്രിൻസിപ്പലിനെയും മുറിയിൽ അടച്ചിട്ട് എസ്എഫ്ഐ പ്രവർത്തകർ ഉപരോധിച്ചു. 

തിരഞ്ഞെടുപ്പ് നാമനിർദേശ പട്ടികയിൽ പൂർണമായും പൂരിപ്പിക്കാത്ത പട്ടികകളുണ്ടെന്നും ഇതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയതെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞശേഷം സൂക്ഷ്മപരിശോധന കഴിഞ്ഞാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കെഎസ്‌യു പ്രവർത്തകർ നൽകിയ നാമനിർദേശപത്രികകൾ തള്ളണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ നടത്തിയ പ്രതിഷേധം അംഗീകരിക്കാനാവില്ലെന്നു കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.

ADVERTISEMENT

കഴിഞ്ഞ ജൂലൈ ഒന്നിനു  ബിരുദപ്രവേശനത്തിന് ഹെൽപ് ഡെസ്ക് ഇടുന്നതിനെച്ചൊല്ലി എസ്എഫ്ഐ പ്രവർത്തകരും കോളജ് പ്രിൻസിപ്പലും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രിൻസിപ്പലിന്റെ മുഖത്ത് വിദ്യാർഥി അടിച്ചതായും വിദ്യാർഥിയെ പ്രിൻസിപ്പൽ മർദിച്ചതായും ആരോപണം ഉയർന്നിരുന്നു. 4 എസ്എഫ്ഐ പ്രവർത്തകരെ അന്ന് സസ്പെൻഡ് ചെയ്തെങ്കിലും അന്വേഷണ കമ്മിഷനുമുന്നിൽ സമർ‍പ്പിച്ച  വിശദീകരണം പരിഗണിച്ച് സസ്പെൻഷൻ പിൻവലിക്കുകയായിരുന്നു.

English Summary:

Student politics takes center stage at Gurudeva College in Koyilandy as SFI activists stage a protest, locking the Returning Officer and Principal in a room over alleged irregularities in the college election nomination process. This incident follows previous clashes between student groups and the college administration, highlighting the ongoing tensions within the campus.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT