വെള്ളം മുടങ്ങിയിട്ട് 3 ആഴ്ച; അഴിയൂരിലും മുക്കാളിയിലും പ്രതിഷേധം
വടകര∙ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങി 3 ആഴ്ചയായിട്ടും ദേശീയപാത നിർമാണ കമ്പനി അറ്റകുറ്റപ്പണി നടത്താത്തതിൽ അഴിയൂർ, മുക്കാളി ഭാഗത്ത് പ്രതിഷേധം ശക്തമായി. മുക്കാളിയിൽ പാതയ്ക്കു കുറുകെ കലുങ്ക് പണിയാൻ കുഴി എടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ഇത്തരം സ്ഥലങ്ങളിൽ സമാന്തരമായി പുതിയ പൈപ്പ് സ്ഥാപിച്ച ശേഷമാണ്

വടകര∙ പൈപ്പ് പൊട്ടി ജല വിതരണം മുടങ്ങി 3 ആഴ്ചയായിട്ടും ദേശീയപാത നിർമാണ കമ്പനി അറ്റകുറ്റപ്പണി നടത്താത്തതിൽ അഴിയൂർ, മുക്കാളി ഭാഗത്ത് പ്രതിഷേധം ശക്തമായി. മുക്കാളിയിൽ പാതയ്ക്കു കുറുകെ കലുങ്ക് പണിയാൻ കുഴി എടുത്തപ്പോഴാണ് പൈപ്പ് പൊട്ടിയത്. ഇത്തരം സ്ഥലങ്ങളിൽ സമാന്തരമായി പുതിയ പൈപ്പ് സ്ഥാപിച്ച ശേഷമാണ് കുഴിയുണ്ടാക്കുക. എന്നാൽ ഇവിടെ പുതിയ പൈപ്പ് സ്ഥാപിക്കാതെ കുഴിയുണ്ടാക്കുകയായിരുന്നു. ദേശീയ പാത അതോറിറ്റിയും നിർമാണ കമ്പനിയും ഇത്രയും ദിവസമായിട്ടും നടപടിയെടുത്തിട്ടില്ല.
ജല അതോറിറ്റിയുടെ കരാർ ജോലിക്കാരെ നൽകാമെന്നു പറഞ്ഞിട്ടും പൈപ്പ് പൊട്ടിയ അവസ്ഥയിൽ കിടക്കുകയാണ്. തീര മേഖല ഉൾപ്പെടെയുള്ള സ്ഥലത്ത് കുടിവെള്ളം മുടങ്ങിയതിനെ തുടർന്ന് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ആവശ്യപ്പെട്ടിട്ടും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞ്‍ റിപ്പയർ നീട്ടിക്കൊണ്ടു പോകുകയാണ്. പൈപ്പ് മാറ്റാൻ വൈകിയാൽ പാതയുടെ പണി തടയുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
പ്രതിഷേധവുമായി ജനപ്രതിനിധികളും
മുക്കാളിയിൽ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി പൊട്ടിയ പൈപ്പുകൾ പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ജന പ്രതിനിധികളും വിവിധ സംഘടന പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ഇവർ നിർമാണ കമ്പനി അധികൃതരുമായി ചർച്ച നടത്തിയെങ്കിലും 3 ദിവസത്തിനുള്ളിൽ പുനഃസ്ഥാപിക്കുമെന്ന മറുപടിയാണ് കിട്ടിയത്. 3 ആഴ്ചയായി തീരദേശ മേഖലയിൽ ഉൾപ്പെടെ കുടിവെള്ളം മുടങ്ങിയിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധം അറിയിച്ചു. പ്രമോദ് മാട്ടാണ്ടി, പി.ബാബുരാജ്, പി.കെ.പ്രീത, ഹാരിസ് മുക്കാളി, കവിത അനിൽ കുമാർ, പ്രദീപ് ചോമ്പാല തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്.