കോഴിക്കോട്∙ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫിസ് ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി ഒന്നര വർഷം മുൻപ് കലക്ടറേറ്റിൽ നടപ്പാക്കിയ ഇലക്ട്രോണിക് സംവിധാനം ഉപയോഗ ശൂന്യമായി. പകരം മൊബൈൽ ഫോണിൽ ‘ആധാർ ഫെയ്സ് ആർഡി’ ആപ് വഴി ഹാജർ സംവിധാനം ഏർപ്പെടുത്തിയെങ്കിലും അറിയിക്കാൻ വൈകിയതിനാൽ ജീവനക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സിവിൽ സ്റ്റേഷനിലെ വിവിധ സർക്കാർ ഓഫിസ് ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കി ഒന്നര വർഷം മുൻപ് കലക്ടറേറ്റിൽ നടപ്പാക്കിയ ഇലക്ട്രോണിക് സംവിധാനം ഉപയോഗ ശൂന്യമായി. പകരം മൊബൈൽ ഫോണിൽ ‘ആധാർ ഫെയ്സ് ആർഡി’ ആപ് വഴി ഹാജർ സംവിധാനം ഏർപ്പെടുത്തിയെങ്കിലും അറിയിക്കാൻ വൈകിയതിനാൽ ജീവനക്കാർ പൊല്ലാപ്പിലായി. ആധുനിക മൊബൈൽ ഫോൺ ഇല്ലാത്ത നൂറിലേറെ ജീവനക്കാർ ആപ് വഴി ഹാജർ നില രേഖപ്പെടുത്താൻ കഴിയാതെ നെട്ടോട്ടത്തിലാണ്. 

ജീവനക്കാരുടെ ഹാജർ ഡിജിറ്റൽ ആക്കുന്നതിനാണ് ഒന്നര വർഷം മുൻപ് 193 ഓഫിസുകളിലെ രണ്ടായിരത്തിലേറെ ജീവനക്കാർക്കു സൗകര്യമായി അതത് ഓഫിസ് പരിധിയിൽ സർക്കാരിന്റെ ഐടി വിഭാഗം ഇലക്ട്രോണിക് ഉപകരണം സ്ഥാപിച്ചത്. മൊത്തം 19 ലക്ഷത്തോളം രൂപ ചെലവിട്ടാണ് 186 യന്ത്രങ്ങൾ സ്ഥാപിച്ചത്. അനുബന്ധ ഉപകരണങ്ങൾക്കും വയറിങ്ങിനും മറ്റുമായി 4 ലക്ഷം രൂപയും ചെലവിട്ടു. എന്നാൽ സെപ്റ്റംബർ 1 മുതൽ കലക്ടറേറ്റ് മേഖലയിലെ ഓഫിസുകളിൽ നിലവിലെ സംവിധാനം ഒഴിവാക്കി ജീവനക്കാരുടെ മൊബൈൽ ഫോണിൽ ആധാർ കാർഡുമായി ബന്ധിപ്പിച്ചു ഫെയ്സ് ആപ്പിൽ ഹാജർ രേഖപ്പെടുത്താനാണ് നിർദേശിച്ചത്. നിലവിലെ സംവിധാനം അപ്ഡേറ്റ് ചെയ്യാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരുമെന്നതിനാലാണ് ഇതെന്നു പറയുന്നു.

ADVERTISEMENT

പുതിയ നിർദേശം ജീവനക്കാർ അറിഞ്ഞത് കഴിഞ്ഞ 5ന് ആണ്. ഒന്നു മുതൽ നിലവിലെ യന്ത്രം ഉപയോഗിക്കാൻ കഴിയാതെ ആയതോടെ ജീവനക്കാർ ഹാജർ പുസ്തകത്തിൽ പഴയ രീതി തുടർന്നു. പിന്നീടാണ് ജീവനക്കാരെ ഇക്കാര്യം ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ, ആധുനിക സംവിധാനമുള്ളതും (ആൻഡ്രോയ്ഡ്) 5 ജിബി ഫയൽ സംഭരണ ശേഷിയുള്ളതുമായ മൊബൈൽ ഫോണിൽ മാത്രം പ്രവർത്തിക്കുന്ന ആധാർ ഫെയ്സ് ആപ് ജീവനക്കാരിൽ പലർക്കും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഇക്കാര്യം വകുപ്പു മേലാധികാരികളുമായി ചർച്ച ചെയ്തപ്പോൾ സഹപ്രവർത്തകരുടെ ഫോണിൽ ഹാജർ രേഖപ്പെടുത്താനാണ് നിർദേശിച്ചത്. 

ആധാർ ഫെയ്സ് ആർഡി പൊല്ലാപ്പ് 
കലക്ടറേറ്റിലെയും സിവിൽ സ്റ്റേഷനിലെ 193 ഓഫിസുകളിലെയും ജീവനക്കാർക്കാണ് ആധാർ ഫെയ്സ് ആർഡി ഹാജർ സംവിധാനം നടപ്പാക്കിയത്. ഓഫിസിന് 50 മീറ്റർ ചുറ്റളവിൽ എത്തിയാലെ ആപ് പ്രവർത്തിക്കൂ. ഓഫിസ് സമയത്തിനുള്ളിൽ എത്തി ഫോണിൽ ഫെയ്സ് ആപ് തുറന്നു തെളിയുന്ന സ്ക്രീനിൽ രണ്ടുവട്ടം കണ്ണു ചിമ്മി വേണം ഹാജർ രേഖപ്പെടുത്താൻ. ഓരോ ഓഫിസിലും 50 മീറ്റർ പരിധിയിൽ അതത് ഓഫിസിലുള്ള ജീവനക്കാർക്കു മാത്രമേ ആപ് പ്രവർത്തിക്കു.

ADVERTISEMENT

കലക്ടറേറ്റിൽ ഉള്ളവർക്ക് ആർടിഒ ഓഫിസിനടുത്ത് ആപ് പ്രവർത്തിക്കില്ല. ഇത്തരം ഫോൺ ഇല്ലാത്തവർക്കു ഓഫിസിലെ സഹപ്രവർത്തകരുടെ ഫോണിൽ ഹാജർ രേഖപ്പെടുത്താം. 2 മാസം ട്രയൽ നടത്തി ജില്ലയിലെ മറ്റു ഓഫിസുകളിലും നടപ്പാക്കാനാണ് പദ്ധതി. അതുവരെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നതു തുടരും.ആധുനിക ഫോൺ ഇല്ലാത്ത നൂറുകണക്കിനു ജീവനക്കാരുണ്ട് ഇവിടെ. ഓഫിസിൽ 10.15ന് ഹാജർ രേഖപ്പെടുത്തണം. പക്ഷേ പല ദിവസവും നെറ്റ്‌വർക്ക് തകരാർമൂലം സമയത്തിനു ഹാജർ രേഖപ്പെടുത്താൻ കഴിയാതെ വരുന്നു.

English Summary:

A costly electronic attendance system implemented in Kozhikode Civil Station has been abandoned due to technical issues, leaving employees struggling to adapt to the new Aadhaar Face RD app. This has caused confusion and frustration among employees, highlighting the challenges of digitalization in government offices.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT