നവീകരണം അവസാന ഘട്ടത്തിൽ; മാവൂർ റോഡ് ശ്മശാനം ഒന്നിനു തുറക്കും
കോഴിക്കോട് ∙ നവീകരിച്ച മാവൂർ റോഡ് ശ്മശാനം ‘സ്മൃതിപഥം’ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മന്ത്രി എം.ബി.രാജേഷ് നാടിനു സമർപ്പിക്കും. പുതുമോടിയിലായ ‘സ്മൃതിപഥ’ത്തിൽ വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന 3 ചൂളകളും പരമ്പരാഗത രീതിയിൽ ചേരികൊണ്ടു ദഹിപ്പിക്കാനുള്ള 2 ചൂളകളും നിർമിച്ചു. കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി

കോഴിക്കോട് ∙ നവീകരിച്ച മാവൂർ റോഡ് ശ്മശാനം ‘സ്മൃതിപഥം’ നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ മന്ത്രി എം.ബി.രാജേഷ് നാടിനു സമർപ്പിക്കും. പുതുമോടിയിലായ ‘സ്മൃതിപഥ’ത്തിൽ വാതകം ഉപയോഗിച്ച് ദഹിപ്പിക്കുന്ന 3 ചൂളകളും പരമ്പരാഗത രീതിയിൽ ചേരികൊണ്ടു ദഹിപ്പിക്കാനുള്ള 2 ചൂളകളും നിർമിച്ചു. കർമങ്ങൾ ചെയ്യാനും ദേഹശുദ്ധി വരുത്താനുമായി പ്രത്യേകം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അനുശോചന യോഗങ്ങൾക്ക് ഉൾപ്പെടെ കേരളീയ മാതൃകയിൽ വിശാലമായ ഹാൾ നിർമിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ മുൻവശത്തു പുൽത്തകിടിയും ഒരുക്കി.
ഇതിനു സമീപം മനുഷ്യന്റെ ജനനം, ജീവിതം, മരണം എന്നിവ ചിത്രീകരിച്ച ചുമർ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ശ്മശാനത്തിലെ പ്രധാന കെട്ടിടത്തിലും വരച്ചിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകാനായി ഓടകളും നിർമിച്ചിട്ടുണ്ട്. ചുറ്റുമതിൽ, ഗേറ്റ്, പ്രവേശന കവാടം, തെരുവു വിളക്കുകൾ, ജനറേറ്റർ തുടങ്ങിയവ ഇതിന്റെ ഭാഗമായി സ്ഥാപിച്ചു. അവസാനഘട്ട പ്രവൃത്തികൾ രണ്ടു ദിവസത്തിനകം പൂർത്തിയാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തുന്നത്. കോർപറേഷൻ ഫണ്ടിൽ 4 കോടി രൂപയും എ.പ്രദീപ് കുമാർ എംഎൽഎ ആയിരുന്നപ്പോൾ എംഎൽഎ ഫണ്ടിൽ അനുവദിച്ച രണ്ടര കോടി രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.
പഴയ 2 ചൂളകളും നന്നാക്കുന്നു
മാവൂർ റോഡ് ശ്മശാനത്തിൽ നേരത്തേയുണ്ടായിരുന്ന, വാതകവും വൈദ്യുതിയും ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കാനുള്ള 2 ചൂളകളുടെ നവീകരണവും പുരോഗമിക്കുന്നു. ഉദ്ഘാടനത്തോടൊപ്പം ഇതിന്റെ പ്രവൃത്തിയും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഒരേ സമയം 7 മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും.