കോഴിക്കോട് ∙ചുരുങ്ങിയ സമയം കൊണ്ട് ലോകശ്രദ്ധ നേടിയ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട 'സ്റ്റോപ്പ് ബോഡി ഷെയിംമിങ്ങ് ക്യാമ്പയിൻ' സമാപിച്ചു.ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്ത് പിടിക്കുവാൻ അറബി കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി മൊട്ടകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ ക്യാംപെയിൻ സമാപിച്ചു. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്തുപിടിക്കാൻ അറബിക്കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി പ്ലക്കാര്‍ഡുകളുമായി ‘മൊട്ടകൾ’ നടന്നു നീങ്ങിയപ്പോൾ കണ്ടുനിന്നവർക്ക് കൗതുകമായി.

മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ ക്യാംപെയിൻ നിന്ന്.

കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ജി. നായർ ആമുഖ സന്ദേശം നൽകി. പ്രവർത്തക സമിതി അംഗം ജയ് ഗോപാൽ ചന്ദ്രശേഖരന്‍, ട്രഷറാർ നിയാസ് പാറയ്ക്കൽ, ജോ. സെക്രട്ടറി യൂസഫ് കൊടുഞ്ഞി, പ്രവർത്തക സമിതി അംഗം മുജീബ് ചോയിമഠം എന്നിവർ പ്രസംഗിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള മൊട്ട ഗ്ലോബൽ ആർട്ടിക്കിൾ പ്രകാശനം ചെയ്തു.

ADVERTISEMENT

മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍, അവർക്കിടയിൽ ആത്മവിശ്വാസം പകരുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ആഴ്ചകൾക്ക് മുൻപ് തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം ‘മൊട്ടകൾ’ സംഗമിച്ചിരുന്നു.

English Summary:

Motta Global's 'Stop Body Shaming Campaign' concluded with a powerful demonstration of solidarity by hundreds of bald individuals in Kozhikode, India. This global organization is combating body shaming and fostering self-acceptance among people experiencing hair loss, promoting a world where character and actions matter more than physical appearance.