അർബുദ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടിദാനം ചെയ്ത് സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റുകൾ
ചേളന്നൂർ ∙ പാവപ്പെട്ട അർബുദ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടിദാനം ചെയ്ത് ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനം. ഫാറൂഖ് കോളജ് മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിഗ് ബാങ്കുമായി ചേർന്ന് ആദ്യ പടിയായി ഏഴ് പേർ മുടി ദാനം ചെയ്തു. എസ്പിസി

ചേളന്നൂർ ∙ പാവപ്പെട്ട അർബുദ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടിദാനം ചെയ്ത് ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റിന്റെ നേതൃത്വത്തിൽ മാതൃകാ പ്രവർത്തനം. ഫാറൂഖ് കോളജ് മിറാക്കിൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിഗ് ബാങ്കുമായി ചേർന്ന് ആദ്യ പടിയായി ഏഴ് പേർ മുടി ദാനം ചെയ്തു.
എസ്പിസി കെഡറ്റുകളായ എൻ.കെ.അർച്ചന, പി.വൈഗ, ഹസ്ന റഹ്മാൻ, എസ്പിസി മുൻ കെഡറ്റുകളായ ആരതി ബിജു, എം.ഒ.നജ നസ്രിൻ, സ്കൂൾ പൂർവ വിദ്യാർഥിനി കെ.ഇ.ഫാത്തിമ ഷഹാന, വിജിലൻസ് സ്പെഷൽ സെല്ലിലെ സിവിൽ പൊലീസ് ഓഫിസർ ഡോ. എൻ.വീണ എന്നിവരാണ് മുടി ദാനം ചെയ്തത്.
എല്ലാവർക്കും ട്രസ്റ്റിന്റെ സർട്ടിഫിക്കറ്റും നൽകി. വീണ മൂന്നാം തവണയാണ് അർബുദ രോഗികൾക്ക് വിഗ് നിർമാണത്തിനു മുടിദാനം ചെയ്യുന്നത്. വിവാഹ വാർഷിക്കോട് അനുബന്ധിച്ചാണ് ഇത്തവണയും മുടിദാനം ചെയ്തത്.വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പി കെ.കെ.ബിജു ഉദ്ഘാടനം ചെയ്തു. ഏറെ മാതൃകാപരമായ പ്രവർത്തനമാണ് എസ്പിസിയുടെ നേതൃത്വത്തിൽ നടത്തുന്നതെന്നു അദ്ദേഹം പറഞ്ഞു. എസ്പിസി പിടിഎ പ്രസിഡന്റ് എം.ഒ.നസീർ അധ്യക്ഷത വഹിച്ചു.
മിറാക്കിൾ ട്രസ്റ്റ് ചെയർമാൻ ഫാറൂഖ് തുമ്പപ്പാടം, സെക്രട്ടറി കെ.ഷബീർ അലി, ട്രഷറർ സി.പി.അനസ് എന്നിവർ മുടി ഏറ്റുവാങ്ങി. പ്രധാന അധ്യാപിക ബി.എസ്.ഷീജ, പിടിഎ പ്രസിഡന്റ് എ.ബിജുനാഥ്, വൈസ് പ്രസിഡന്റ് എം.എം.നൗഷാദ്, സീനിയർ അധ്യാപകൻ ടി.പി.മുരളീധരൻ, റിട്ട എസ്ഐ പി.രാജൻ, ഡോ. എൻ.വീണ, എസ്പിസി പിടിഎ വൈസ് പ്രസിഡന്റ് വി.പി.പ്രമോദ്, സിപിഒമാരായ വി.എം.കവിത, സി.സന്ധ്യ എന്നിവർ പ്രസംഗിച്ചു.