പൊലീസിന് മിന്നൽ വേഗം; പന്തീരാങ്കാവിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന മരുമകൻ അറസ്റ്റിൽ
പന്തീരാങ്കാവ്∙ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന മരുമകൻ അറസ്റ്റിൽ. പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള അന്വേഷണത്തിൽ സംഭവം കഴിഞ്ഞു ഒന്നര മണിക്കൂർ കൊണ്ട് പ്രതിയെ കസ്റ്റഡിയിലെടുത്തു.പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ അമ്മയും, മകളും, മകളുടെ ഭർത്താവും താമസിക്കുന്ന
പന്തീരാങ്കാവ്∙ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന മരുമകൻ അറസ്റ്റിൽ. പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള അന്വേഷണത്തിൽ സംഭവം കഴിഞ്ഞു ഒന്നര മണിക്കൂർ കൊണ്ട് പ്രതിയെ കസ്റ്റഡിയിലെടുത്തു.പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ അമ്മയും, മകളും, മകളുടെ ഭർത്താവും താമസിക്കുന്ന
പന്തീരാങ്കാവ്∙ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന മരുമകൻ അറസ്റ്റിൽ. പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള അന്വേഷണത്തിൽ സംഭവം കഴിഞ്ഞു ഒന്നര മണിക്കൂർ കൊണ്ട് പ്രതിയെ കസ്റ്റഡിയിലെടുത്തു.പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ അമ്മയും, മകളും, മകളുടെ ഭർത്താവും താമസിക്കുന്ന
പന്തീരാങ്കാവ്∙ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും കവർന്ന മരുമകൻ അറസ്റ്റിൽ. പൊലീസിന്റെ മിന്നൽ വേഗത്തിലുള്ള അന്വേഷണത്തിൽ സംഭവം കഴിഞ്ഞു ഒന്നര മണിക്കൂർ കൊണ്ട് പ്രതിയെ കസ്റ്റഡിയിലെടുത്തു. പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പയ്യടി മീത്തലിൽ അമ്മയും മകളും മകളുടെ ഭർത്താവും താമസിക്കുന്ന വീട്ടിൽ വീട്ടമ്മയായ ആദിയോടത്ത് പറമ്പിൽ വീട്ടിൽ അസ്മാബിയാണ് (55) മരുമകന്റെ ക്രൂരതയ്ക്ക് ഇരയായത്. പ്രതി ചെന്നൈ ആരക്കോണം സ്വദേശി മെഹമൂദ് എന്ന മമ്മദ് (39) ആണ്. ഒന്നരമണിക്കൂറിനുള്ളിൽ തന്നെ പൊലീസിന്റെ വലയിൽ ആയത്. ഒമ്പത് വർഷമായി പന്തീരങ്കാവിലെ മരിച്ച അസ്മാബിയുടെ മകളെ വിവാഹം ചെയ്തിട്ട് . സ്ഥിരം മദ്യപാനിയായ പ്രതി കഴിഞ്ഞ ആറുമാസമായി യാതൊരുവിധ ജോലിക്കും പോകാതെ വീട്ടിൽ സ്ഥിരം വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനായിരുന്നു.
ഭാര്യ ജോലിക്ക് പോയ സമയത്താണ് വീട്ടിലിരുന്ന് മദ്യപിച്ചതിനെ ചോദ്യം ചെയ്ത പ്രതിയും ഭാര്യാ മാതാവും വഴക്കിടുന്നത്. മദ്യാസക്തിയിലായിരുന്ന പ്രതി ഭാര്യ മാതാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പത്തര ഗ്രാം തൂക്കം വരുന്ന മാലയും 5 ഗ്രാം തൂക്കം വരുന്ന സ്റ്റഡും കമ്മലും അസ്മാബിയുടെ മൊബൈൽ ഫോണും ആണ് പ്രതി കൊല ചെയ്ത ശേഷം കവർച്ച ചെയ്തത്. ബുധനാഴ്ച്ച രാത്രി എട്ടര യോടെ ജോലികഴിഞ്ഞ് വീട്ടിലെത്തിയ മകളാണ് അമ്മ കട്ടിലിൽ മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്ന് അമ്മയുടെ ശരീരത്തിലെ ആഭരണങ്ങൾ കാണാനില്ലാത്തതും ഭർത്താവ് വീട്ടിൽ നിന്നും അപ്രത്യക്ഷമായതും മകൾ വെളിപ്പെടുത്തി. ഇതോടെ മരണത്തിന് ദുരൂഹത വർദ്ധിച്ചു.
പഴുതടച്ച് പിന്തുടർന്ന് പൊലീസ് ഒന്നരമണിക്കൂറിനുള്ളിൽ പ്രതിയെ വലയിലാക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ എം സിദ്ധിക്കും, ഫറോക്ക് ക്രൈം സ്ക്വഡ് അംഗങ്ങളും ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ കീഴിലുള്ള ജില്ലാ ക്രൈം സ്ക്വഡും ചടുലമായ നീക്കത്തിലൂടെയാണ് പ്രതിയെ കുരുക്കിയത്. ഏതാണ്ട് ആറുമണിയോടെ കൃത്യം നിർവഹിച്ച പ്രതി മെഹമൂദ് എട്ടുമണിയോടെ കോഴിക്കോട് വിട്ടു. റെയിൽവേ സ്റ്റേഷനു സമീപത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസിന് ലഭിച്ച നിർണായക വിവരമാണ് കേസിന് വഴിത്തിരിവായത്. ഉടൻതന്നെ റെയിൽവേ സ്റ്റേഷനിൽ 8.30ന് ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനും 10 മണിക്ക് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനും പോയി കഴിഞ്ഞിരുന്നു.
ട്രെയിനിനെ പൊലീസ് ജീപ്പിൽ പിൽതുടർന്നു . എ. സി പിയും സംഘവും തനിക്ക് പരിചയമുള്ള സ്ഥലത്തേക്ക് സഞ്ചരിച്ച് അവിടെ മാറി മാറി ഒളിവിൽ താമസിക്കാൻ സാധ്യതയേറെയാണെന്ന് നിഗമനമാണ് തീവണ്ടി പിന്തുടരാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഏതെങ്കിലും കാരണവശാൽ പ്രതി വടക്കുഭാഗത്തേക്കുള്ള ട്രെയിനിൽ യാത്ര തുടർന്നാൽ പിടികൂടാൻ കൺട്രോൾ റൂം എ. സി പി കുഞ്ഞുമോൻ കുട്ടിയുടെ മേൽനോട്ടത്തിൽ ബേപ്പൂർ ഐ പി ദിനേശ് കോറോത്തും, മാറാട് ഐ പി ബെന്നി ലാലുവും കണ്ണൂർ റെയിൽവേ പൊലീസുമായി ചേർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിൻ നിരീക്ഷണത്തിൽ ഉണ്ടായിരുന്നു.
ചെന്നെ സൂപ്പർഫാസ്റ്റ് ട്രെയിൻ പിന്തുടർന്ന് പോലീസ് സംഘം ശര വേഗത്തിൽ ഷോർണൂർ എത്തിയെങ്കിലും, മിനിറ്റുകൾക്ക് മുൻപ് ട്രെയിൻ സ്റ്റേഷൻ വിട്ടിരുന്നു. ഷോർണൂർ റെയിൽവേ പൊലീസിനെ വിവരം അറിയിച്ചിരുന്നു എങ്കിലും ട്രെയിനിലെ വിശദമായ തിരിച്ചിലിൽ സാധ്യമാകുന്നതിന് മുമ്പ് ട്രെയിൻ സ്റ്റേഷൻ വിടുകയായിരുന്നു. തുടർന്ന് പാലക്കാട് റെയിൽവേ ഡിവൈഎസ്പിക്ക് വിവരം കൈമാറുകയും ട്രെയിൻ പാലക്കാട് ഒലവക്കോട് സ്റ്റേഷനിൽ എത്തി സ്റ്റേഷൻ വിടാൻ സെക്കൻഡുകൾ ബാക്കി നിൽക്കെയാണ് പാലക്കാട് റെയിൽവേ പൊലീസ് ഫോട്ടോയോട് സാദൃശ്യം തോന്നിയ ആളെ തടഞ്ഞുവെച്ചത്.
റെയിൽവേ പൊലീസിനോട് പേരും വിലാസവും മാറ്റിപറഞ്ഞു കബളിപ്പിക്കാൻ ശ്രമിക്കുകയും തത്സമയം ഫറോക്ക് ഏ സി പിയും പൊലീസ് പാർട്ടിയും സ്ഥലത്തെത്തി ഇയാളുടെ ദേഹ പരിശോധന നടത്തിയ സമയത്താണ് കവർന്നെടുത്ത സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ശരീരത്തിൽ ഒളിപ്പിച്ച് വെച്ച രീതിയിൽ കണ്ടെടുത്തത്. വീട്ടിനുളളിൽ മദ്യപാനം ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നും, ഭാര്യയുമായുള്ള കുടുംബജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോയി മറ്റൊരു കല്യാണം കഴിച്ച് മാറി താമസിക്കാനായിരുന്നു പ്രതി ആസൂത്രണം ചെയ്തതെന്ന് പൊലീസിന് കൊടുത്ത മൊഴിയിൽ പറഞ്ഞു.