കോഴിക്കോട്∙ അടിസ്ഥാന വര്‍ഗത്തെയും നയനിലപാടുകളും കൈയൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാർഥികള്‍ക്കെതിരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ അടിസ്ഥാന വര്‍ഗത്തെയും നയനിലപാടുകളും കൈയൊഴിഞ്ഞ് വര്‍ഗീയതയില്‍ അഭിരമിക്കുന്ന സിപിഎം പാര്‍ട്ടി ഓഫീസുകള്‍ ആര്‍.എസ്.എസിന് ശാഖ നടത്താന്‍ വിട്ടുകൊടുക്കുകയാണ് നല്ലതെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. യു.ഡി.എഫിന്റെ മുസ്്‌ലിം-ഹിന്ദു സ്ഥാനാർഥികള്‍ക്കെതിരെ ഏതു കാര്‍ഡെടുക്കണമെന്ന് സിപിഎമ്മിന് ശരിക്കുമറിയാം. ഇത്ര നീചമായ രീതിയില്‍ വര്‍ഗീയതയുടെ കാര്‍ഡുകള്‍ തിരഞ്ഞെടുപ്പിലെടുത്ത് വീശുന്ന പാര്‍ട്ടി രാജ്യത്ത് തന്നെ വേറെയില്ല. 

ഷാഫി പറമ്പില്‍ വടകരയില്‍ സ്ഥാനാർഥിയായപ്പോള്‍ കാഫിര്‍ വര്‍ഗീയ കാര്‍ഡിറക്കി സി.പി.എം ആര്‍.എസ്.എസ് വോട്ട് നേടാന്‍ ശ്രമിച്ചു. പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സന്ദിപ്‌വാര്യര്‍ ആര്‍.എസ്.എസ് എന്നെല്ലാം പരസ്യം നല്‍കി മുസ്്‌ലിം വോട്ട് സ്വരൂപിക്കാനും നീക്കം നടത്തി. പാലക്കാട്ട് വര്‍ഗീയ കാര്‍ഡ് ഫലിച്ചില്ലെന്ന് കണ്ടതോടെ വീണ്ടും ജമാത്ത്-എസ്.ഡി.പി.ഐ കാര്‍ഡിറക്കി പ്രചാരണം തുടങ്ങിയിരിക്കുന്നു. മതനിരപേക്ഷതയും ജനപക്ഷ രാഷ്ട്രീയവും കയ്യൊഴിഞ്ഞ് അധോലോക മാഫിയയായ സിപിഎം, പാര്‍ട്ടി ഓഫിസുകള്‍ ആര്‍എസ്എസിനെ പോലും പിന്നിലാക്കുന്ന വര്‍ഗീയതയാണ് പയറ്റുന്നത്. മുനീര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ADVERTISEMENT

മുസ്ലിം സമുദായത്തിലെ വിവിധ സംഘടനകളില്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിക്കാനും തട്ടുകളായി തിരിച്ച് വര്‍ഗീയ സംഘടനകളെന്നും വര്‍ഗ സംഘടനകളെന്നും തരംതിരിച്ച് അക്രമിക്കുന്നതാണ് സിപിഎം രീതി. സി.പി.എമ്മിനെ പിന്തുണക്കുന്നുണ്ടോ എന്നതാണ് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം. എന്നാല്‍, മറ്റൊരു സമുദായത്തിലെ സംഘടനകള്‍ക്കും ഇത്തരം വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് വിതരണം കാണുന്നുമില്ല. പതിറ്റാണ്ടുകള്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വാങ്ങി, തദ്ദേശ സ്ഥാപനങ്ങളില്‍ ഒന്നിച്ച് മത്സരിച്ച് അധികാരം പങ്കുവെച്ച സി.പി.എം പുതിയ വെളുപാടുമായി വരുന്നത് എല്ലാവര്‍ക്കും മനസ്സിലാകും.

മുസ്്‌ലിംലീഗിന്റെയും സുന്നികളുടെയും നേതാവായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പോലും ജമാഅത്ത് ചാപ്പകുത്തിയത് പിണറായി വിജയന്‍ നേരിട്ടാണ്. തരാതരം വര്‍ഗീയ കാര്‍ഡെടുത്ത് പാഷാണം വര്‍ക്കി കളിക്കുന്ന സി.പി.എമ്മിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നുവെന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും എം.കെ മുനീര്‍ വ്യക്തമാക്കി.