അലയിളക്കി ആഹ്ലാദം; യുഡിഎഫ് പ്രവർത്തകർക്ക് ആഘോഷദിനം
മുക്കം∙വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ മലയോര മേഖലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആഹ്ലാദ തിമർപ്പിൽ.വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടായിട്ടും കന്നി അങ്കത്തിൽ ഭൂരിപക്ഷം 4 ലക്ഷത്തിലധികം കടന്നതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ്
മുക്കം∙വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ മലയോര മേഖലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആഹ്ലാദ തിമർപ്പിൽ.വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടായിട്ടും കന്നി അങ്കത്തിൽ ഭൂരിപക്ഷം 4 ലക്ഷത്തിലധികം കടന്നതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ്
മുക്കം∙വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ മലയോര മേഖലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആഹ്ലാദ തിമർപ്പിൽ.വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടായിട്ടും കന്നി അങ്കത്തിൽ ഭൂരിപക്ഷം 4 ലക്ഷത്തിലധികം കടന്നതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ്
മുക്കം∙ വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ മലയോര മേഖലയിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും ആഹ്ലാദ തിമർപ്പിൽ. വോട്ടിങ് ശതമാനത്തിൽ കുറവ് ഉണ്ടായിട്ടും കന്നി അങ്കത്തിൽ ഭൂരിപക്ഷം 4 ലക്ഷത്തിലധികം കടന്നതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് പ്രവർത്തകർ. മുക്കം നഗരസഭയുടെയും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെയും വിവിധ ഭാഗങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആനന്ദത്തിലായി. ഇരുചക്ര വാഹനങ്ങളിലും മറ്റും കോൺഗ്രസ് പതാകകളുമേന്തി പ്രവർത്തകർ ചുറ്റൽ തുടങ്ങി. വൈകിട്ട് തുടങ്ങിയ ആഹ്ലാദ പ്രകടനം വിവിധ ഭാഗങ്ങളിൽ പ്രവർത്തകരെ ആവേശത്തിലാക്കി രാത്രിയോടെ സമാപിച്ചു.
നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ആഹ്ലാദ പ്രകടനവുമായി നീങ്ങിയ സ്ത്രീകൾ അടക്കമുള്ള പ്രവർത്തകർ രാത്രി മുക്കം ആലിൻചുവട്ടിലും ബസ് സ്റ്റാൻഡിലും നൃത്തം വച്ചു. പടക്കങ്ങൾ പൊട്ടിച്ചും ആഹ്ലാദിച്ചു.കൊടിയത്തൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തിന് നിയോജക മണ്ഡലം യുഡിഎഫ് കൺവീനർ കെ.ടി.മൻസൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, എ.എം.നൗഷാദ്, നൗഫൽ പുതുക്കുടി, കെ.എം.സി.വഹാബ്, ടി.ടി.അബ്ദുറഹിമാൻ, ഇ.കെ.മായിൻ,കെ.പി.അഷ്റഫ്, വസീം അഹമ്മദ്, ഷരീഫ് അമ്പലക്കണ്ടി, ഇ.എ.ജബ്ബാർ, അബ്ദുസ്സമദ് കണ്ണാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഹ്ലാദ പ്രകടനത്തിന് ഡിസിസി അംഗം എം.ടി.അഷ്റഫ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സമാൻ ചാലൂളി, യൂനുസ് പുത്തലത്ത്, സാദിഖ് കുറ്റിപറമ്പ്, അഷ്റഫ് തച്ചാറമ്പത്ത്, റുഖിയ റഹീം, ഷൈനാസ് ചാലൂളി തുടങ്ങിയവർ നേതൃത്വം നൽകി.മുക്കം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ് എം.മധു, വേണു കല്ലുരുട്ടി, ജുനൈദ് പാണ്ടികശാല, എ.എം.അബൂബക്കർ, മുഹമ്മദ് ദിഷാൽ, എം.കെ.മമ്മദ്, ലെറിൻ റാഹത്ത്, ബി.പി.സിയാദ്, ഗഫൂർ കല്ലുരുട്ടി, ഒ.കെ.ബൈജു, പ്രഭാകരൻ മുക്കം, എം.കെ.യാസർ, ദാവുദ് മുത്താലം, സന്ദീപ് വാഴക്കാടൻ, സുഭാഷ് മണാശ്ശേരി, റഫീഖ് മാളിക, മുസ്തഫ തലാപ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കോടഞ്ചേരി∙ യുഡിഎഫ് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പടക്കം പൊട്ടിച്ചും ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. പൊതുയോഗവും മധുര പലഹാര വിതരണവും നടത്തി.യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ് ആധ്യക്ഷ്യം വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിൻസന്റ് വടക്കേമുറിയിൽ, അബൂബക്കർ മൗലവി, ജമീല അസീസ്, സണ്ണി കാപ്പാട്ടുമല, ജോസ് പൈക, സജി നിരവത്ത്, സാബു അവണ്ണൂർ, തമ്പി പറകണ്ടത്തിൽ, പി.പി.നാസർ, ചിന്ന അശോകൻ തുടങ്ങിയവർ പ്രസംഗിച്ചു.
കണ്ണോത്ത്∙ അങ്ങാടിയിൽ യുഡിഎഫ് നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനു പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, ജോർജ്കുട്ടി കിളിവേലിക്കുടി, ജോയി മോളെക്കുന്നേൽ, ദേവസ്യ പാപ്പാടിയിൽ, ഉലഹന്നാൻ മാതയേക്കൽ, എ.കെ.രവി, ജോസ് പൊട്ടംപുഴ, ബെൽജി ഉറുമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.നെല്ലിപ്പൊയിൽ, വലിയകൊല്ലി, തോട്ടുംമുഴി, മുറമ്പാത്തി, വേളംകോട്, കരിമ്പാാലകുന്ന്, നൂറാംതോട് തുടങ്ങിയ കേന്ദ്രങ്ങളിലും യുഡിഎഫ് വിജയാഹ്ലാദ പ്രകടനം നടത്തി.
ഈങ്ങാപ്പുഴ∙ പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. അന്നമ്മ മാത്യു, ജോർജ് മങ്ങാട്ടിൽ , ഷാഫി വളഞ്ഞപാറ, രാജേഷ് ജോസ്, ബിജു താന്നിക്കാക്കുഴി, കെ.പി.സുനീർ, പി.സി.മാത്യു, സഹീർ എരഞ്ഞോണ, കെ.പി. മുഹമ്മദലി,സന്തോഷ് മാളിയേക്കൽ , നാസർ പുഴങ്കര, ഷംസു കുനിയിൽ, ടി.പി.സി. കമറുദ്ദീൻ ടിപിസി എന്നവർ പ്രസംഗിച്ചു.
കട്ടിപ്പാറ∙ പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ വിജയത്തിൽ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി. എ.കെ.അബൂബക്കർകുട്ടി, സലാം മണക്കടവൻ, കെ.കെ.ഹംസ ഹാജി, ഹാരിസ് അമ്പായത്തോട്, മുഹമ്മദ് മോയത്ത്, അനിൽ ജോർജ്, കെ.ടി.രിഫായത്ത്, കെ.ടി.സലാം, നാസർ ചമൽ, ഉലഹന്നാൻ എന്നിവർ പ്രസംഗിച്ചു.
താമരശ്ശേരി∙ വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും നേടിയ ഉജ്വല വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചും യുഡിഎഫ് പ്രകടനം നടത്തി. ഗാന്ധി പാർക്ക് ബസ് ബേയിൽ നടന്ന യോഗം കെപിസിസി മെംബർ പി.സി.ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ പി.ടി.ബാപ്പു ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, പി.ഗിരീഷ്കുമാർ, പി.എസ്.മുഹമ്മദലി, എം.സി.നാസിമുദ്ദീൻ, എ.കെ.കൗസർ, അബ്ദുൽ ഗഫൂർ, കെ.സരസ്വതി, സി.പി.ഖാദർ, എം.ടി.അയൂബ് ഖാൻ, സി.മുഹസിൻ,ഖദീജ സത്താർ, വി.ആർ.കാവ്യ എന്നിവർ പ്രസംഗിച്ചു.
തിരുവമ്പാടി∙ പ്രിയങ്ക ഗാന്ധിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് റാലി നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, ബിന്ദു ജോൺസൺ, ഷൗക്കത്തലി കൊല്ലളത്തിൽ, കെ.എ.അബ്ദു റഹ്മാൻ, ബിജു എണ്ണാർമണ്ണിൽ, അസ്കർ ചെറിയമ്പലത്ത്, ടോമി കൊന്നയ്ക്കൽ, ലിസി മാളിയേക്കൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ എന്നിവർ പ്രസംഗിച്ചു.
എളേറ്റിൽ∙ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എളേറ്റിൽ വട്ടോളിയിൽ പ്രവർത്തകർ പ്രകടനം നടത്തി. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.കെ.ജബ്ബാർ, ഗഫൂർ മൂത്തേടത്ത്, കെ.കെ.അബ്ദുറഹിമാൻ കുട്ടി, കെ.പി.ബാബു, അസ്സയിൻ പറക്കുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.
നരിക്കുനി ∙ വയനാട്, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ നേടിയ വിജയങ്ങളിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് പ്രകടനം നടത്തി. പി.ഐ.വാസുദേവൻ നമ്പൂതിരി, വി.സി.മുഹമ്മദ്, ജൗഹർ പൂമംഗലം, വി.ഇല്യാസ്, എ.ജാഫർ, യു.അബ്ദുൽ ബഷീർ, വരിക്കാട്ട് ഇബ്രാഹിം, മിനി പുല്ലങ്കണ്ടി, പി.സുനിത തുടങ്ങിയവർ നേതൃത്വം നൽകി.