നടപ്പാതകളില്ല, എല്ലാം കയ്യേറ്റപ്പാതകൾ; നടപ്പാതകൾ കയ്യടക്കി കച്ചവടക്കാർ, കേബിളുകൾ, പ്രചാരണ ബോർഡുകൾ...
കോഴിക്കോട്∙നഗരത്തിലെ നടപ്പാതകളിൽ നിന്നു കാൽനടയാത്രക്കാർ പുറത്ത്. തെരുവുകച്ചവടക്കാരുടെ കയ്യേറ്റവും കെഎസ്ഇബി വക കേബിളുകൾ മുതൽ സംഘടനകളുടെ ബോർഡുകൾ വരെയുള്ള സാമഗ്രികളും ചേർന്നു നടപ്പാതകൾ കയ്യേറിയതോടെ യാത്രക്കാർ തീർത്തും പുറത്തായി.കച്ചവടക്കാർ സാധനങ്ങൾ കൂട്ടിയിടുന്നത് നടപ്പാതകളിലായതോടെ യാത്രക്കാർക്കു വഴി

കോഴിക്കോട്∙നഗരത്തിലെ നടപ്പാതകളിൽ നിന്നു കാൽനടയാത്രക്കാർ പുറത്ത്. തെരുവുകച്ചവടക്കാരുടെ കയ്യേറ്റവും കെഎസ്ഇബി വക കേബിളുകൾ മുതൽ സംഘടനകളുടെ ബോർഡുകൾ വരെയുള്ള സാമഗ്രികളും ചേർന്നു നടപ്പാതകൾ കയ്യേറിയതോടെ യാത്രക്കാർ തീർത്തും പുറത്തായി.കച്ചവടക്കാർ സാധനങ്ങൾ കൂട്ടിയിടുന്നത് നടപ്പാതകളിലായതോടെ യാത്രക്കാർക്കു വഴി നടക്കാൻ രക്ഷയില്ല. വൈകിട്ട് അടക്കം തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയം വച്ചാണു യാത്രക്കാർ നടക്കുന്നത്. വൈദ്യുതത്തൂണിൽ ബന്ധിപ്പിച്ച പലതരം കേബിളുകൾ നടപ്പാതയിലേക്കു വീണു കിടക്കുകയാണ് പലയിടത്തും.
നേരിയ കമ്പി വയറുകൾ മുതൽ ഒരാളെ കൊണ്ട് എടുത്തുയർത്താൻ വയ്യാത്ത തടിച്ച കേബിളുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതിനു പുറമേയാണ് സംഘടനകളുടെ പ്രചാരണ ആവശ്യത്തിനായി സ്ഥാപിച്ച ബോർഡുകൾ. നടപ്പാതകളോടു ചേർന്നുള്ള തൂണുകളിൽ സ്ഥാപിച്ച ബോർഡുകൾ ഏറെയും പാതയിലേക്കു ചരിഞ്ഞാണു കിടക്കുന്നത്. പരിപാടി കഴിഞ്ഞിട്ടും എടുത്തു മാറ്റാത്ത ബോർഡുകളുടെ ഭാഗങ്ങൾ പലതും അപകടകരമായ രീതിയിൽ തള്ളി നിൽക്കുന്ന അവസ്ഥയുമുണ്ട്.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ പ്രവേശന കവാടത്തിനോടു ചേർന്നുള്ള നടപ്പാതയിൽ കേബിൾ വീണ് രോഗികൾ അടക്കമുള്ളവർ ഏറെ പ്രയാസപ്പെട്ടായിരുന്നു ഇന്നലെ വരെ നടന്നിരുന്നത്. തടിച്ച കേബിളിനും മതിലിനും ഇടയിലൂടെയുള്ള ഇത്തിരി സ്ഥലത്തു കൂടി നൂണ്ടു കയറി ഇറങ്ങിയായിരുന്നു നടത്തം. ഒടുവിൽ നാട്ടുകാർ ഇടപെട്ടു പരാതി അറിയിച്ചതോടെയാണു കെഎസ്ഇബി അധികൃതർ എത്തി കേബിൾ വലിച്ചു കെട്ടിയത്.
നടപ്പാതയിലെ തെരുവുകച്ചവടം:15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണം
കോഴിക്കോട്∙ കാൽനട യാത്രക്കാരെ റോഡിലേക്കു തള്ളിവിട്ട ശേഷം നടപ്പാതകൾ കയ്യടക്കുന്ന തെരുവു കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ. നടക്കാവ്, പാളയം, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥലങ്ങൾ തെരുവുകച്ചവടക്കാരുടെ കയ്യിലാണെന്നു പരാതിയുണ്ട്. ഇതു സംബന്ധിച്ചു15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നു കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, നഗരസഭാ സെക്രട്ടറി എന്നിവർക്കു മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി. ഡിസംബർ 20 നു കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.റോഡ് വാഹനങ്ങൾക്കും നടപ്പാത കാൽനട യാത്രക്കാർക്കുമുള്ളതാണ്. എന്നാൽ നടപ്പാതകൾ കച്ചവടക്കാർ കയ്യേറുകയാണ്. ഇതു ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്നു കമ്മിഷൻ ചൂണ്ടിക്കാട്ടി.