കോഴിക്കോട് ജില്ലയിൽ ഇന്നും കനത്ത മഴയ്ക്കു സാധ്യത; മലയോരത്ത് യാത്രാനിയന്ത്രണം
കോഴിക്കോട് ∙ തീവ്ര ന്യൂനമർദം തുടരുന്നതിനാൽ ജില്ലയിൽ ഇന്നും കനത്ത മഴ പെയ്യാൻ സാധ്യത. നഗരത്തിൽ ഇന്നലെ രാവിലെയും വൈകിട്ടും കനത്ത മഴ പെയ്തു. ഇന്നലെ വൈകിട്ട് വരെ 18 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുന്നമംഗലത്തു 4 മില്ലിമീറ്റർ, ഉറുമി പ്രദേശത്ത് 29.5 മില്ലിമീറ്റർ, വടകരയിൽ 46 മില്ലിമീറ്റർ, പെരുവണ്ണാമൂഴി ഡാം

കോഴിക്കോട് ∙ തീവ്ര ന്യൂനമർദം തുടരുന്നതിനാൽ ജില്ലയിൽ ഇന്നും കനത്ത മഴ പെയ്യാൻ സാധ്യത. നഗരത്തിൽ ഇന്നലെ രാവിലെയും വൈകിട്ടും കനത്ത മഴ പെയ്തു. ഇന്നലെ വൈകിട്ട് വരെ 18 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുന്നമംഗലത്തു 4 മില്ലിമീറ്റർ, ഉറുമി പ്രദേശത്ത് 29.5 മില്ലിമീറ്റർ, വടകരയിൽ 46 മില്ലിമീറ്റർ, പെരുവണ്ണാമൂഴി ഡാം പ്രദേശത്തു 10 മില്ലിമീറ്റർ എന്നിങ്ങനെ മഴ പെയ്തു.നഗരത്തിൽ മാനാഞ്ചിറ, മാവൂർ റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. മഴ പെയ്തതിനാൽ രാവിലെയും വൈകിട്ടും നഗരത്തിൽ ഗതാഗതം മന്ദഗതിയിലായി.
കക്കയം ഡാമിൽ ബ്ലൂ അലർട്ട്
കൂരാച്ചുണ്ട് ∙ ഡാം വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതിനെ തുടർന്ന് കക്കയം ജലവൈദ്യുത പദ്ധതിയുടെ കക്കയം, കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി ഡാമുകളിലും ജലനിരപ്പ് വർധിച്ചു. കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലവൽ ആയ 755.70 മീറ്ററായി കൂടി. 757.50 മീറ്ററാണ് റെഡ് അലർട്ട്. അതിശക്തമായ മഴ പെയ്താൽ ഡാമിലെ ജലനിരപ്പ് വർധിക്കാൻ സാധ്യതയുള്ളതിനാൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.
പെരുവണ്ണാമൂഴി ഡാമിലെ ജലനിരപ്പ് ഇന്നലെ 39.65 മീറ്റർ ആയി ഉയർന്നു. ഡാം മേഖലയിൽ ഇന്നലെ വൈകിട്ട് വരെ തീവ്രമഴ ഉണ്ടായിരുന്നില്ല. പെരുവണ്ണാമൂഴി പദ്ധതിയിൽ വൈദ്യുതി ഉൽപാദനവും മികച്ച തോതിൽ നടക്കുന്നുണ്ട്. കക്കയം, പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്നലെ രാവിലെ തുറന്നിരുന്നു. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കലക്ടറുടെ ഉത്തരവിനെ തുടർന്ന് 11.30ന് കക്കയം, കരിയാത്തുംപാറ, തോണിക്കടവ്, പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചു.