കോഴിക്കോട് ജില്ലയിൽ ഇന്ന് 11-12-2024); അറിയാൻ, ഓർക്കാൻ
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ശാസ്ത്ര സമ്മേളനം 14നും 15നും കോഴിക്കോട്∙ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര പ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി 14, 15 തീയതികളിലായി സംസ്ഥാനതല ശാസ്ത്ര സമ്മേളനം മേഖല ശാസ്ത്ര കേന്ദ്രത്തിൽ
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ശാസ്ത്ര സമ്മേളനം 14നും 15നും കോഴിക്കോട്∙ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര പ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി 14, 15 തീയതികളിലായി സംസ്ഥാനതല ശാസ്ത്ര സമ്മേളനം മേഖല ശാസ്ത്ര കേന്ദ്രത്തിൽ
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ശാസ്ത്ര സമ്മേളനം 14നും 15നും കോഴിക്കോട്∙ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര പ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി 14, 15 തീയതികളിലായി സംസ്ഥാനതല ശാസ്ത്ര സമ്മേളനം മേഖല ശാസ്ത്ര കേന്ദ്രത്തിൽ
ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയുടെ ശാസ്ത്ര സമ്മേളനം 14നും 15നും
കോഴിക്കോട്∙ ശാസ്ത്രീയ ചിന്താഗതി വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായി അഖിലേന്ത്യാ തലത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര പ്രസ്ഥാനമായ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി 14, 15 തീയതികളിലായി സംസ്ഥാനതല ശാസ്ത്ര സമ്മേളനം മേഖല ശാസ്ത്ര കേന്ദ്രത്തിൽ സംഘടിപ്പിക്കും. വിദ്യാർഥികളും അധ്യാപകരും ഗവേഷകരും ശാസ്ത്രപ്രവർത്തകരും പ്രതിനിധികളായി പങ്കെടുക്കുന്ന സമ്മേളനം കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച് മുൻ ഡയറക്ടറും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി ജനറൽ സെക്രട്ടറിയുമായ പ്രഫ. സൗമിത്രോ ബാനർജി ഉദ്ഘാടനം ചെയ്യും.
ബുദ്ധിയും നിർമിത ബുദ്ധിയും എന്ന വിഷയത്തിൽ സൂറത്കൽ എൻഐടിയിലെ പ്രഫ. ഡോ. ദീപു വിജയസേനൻ പ്രഭാഷണം നടത്തുമെന്ന് സൊസൈറ്റി കേരള ചാപ്റ്റർ സെക്രട്ടറി പ്രഫ. പി.എൻ.തങ്കച്ചനും ജില്ലാ പ്രസിഡന്റ് സി.സദാനന്ദനും അറിയിച്ചു. നമ്മുടെ ശാസ്ത്ര വിദ്യാഭ്യാസം എന്തുകൊണ്ട് ശാസ്ത്രീയ മനോഭാവം സൃഷ്ടിക്കുന്നില്ല എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ മുംബൈ ഐഐടിയിലെ മുൻ പ്രഫ. ഡോ. കുര്യൻ ഐസക്, ഡോ. ജോ ജേക്കബ് എന്നിവർ പങ്കെടുക്കും.
ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് 14 മുതൽ
കോഴിക്കോട്∙ ആറാമത് ദേശീയ ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ 14, 15, 16 തീയതികളിൽ നടക്കും. സംസ്ഥാന ഡിസേബിൾഡ് ഇൻഡോർ ക്രിക്കറ്റ് അസോസിയേഷനും ചേവായൂരിലെ സിആർസിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്. മധ്യപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഡൽഹി, പശ്ചിമ ബംഗാൾ, ഗോവ, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവർ ടൂർണമെന്റിനായി എത്തും. കേരളത്തിൽ നിന്ന് 2 ടീമുകൾ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഒ.രാജഗോപാലും ജനറൽ കൺവീനർ തച്ചിലോട്ട് നാരായണനും അറിയിച്ചു. 14നു രാവിലെ 11.30നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 2 ടീമുകളെ കേണൽ മോഹൻദാസാണ് പരിശീലിപ്പിക്കുന്നത്.
ഹൃദ്രോഗ നിർണയ ക്യാംപ് 14ന്
കോഴിക്കോട്∙ 18 വയസ്സിനു താഴെയുള്ളവർക്കായി വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയീമഠത്തിൽ ഹൃദ്രോഗ നിർണയ ക്യാംപ് 14ന് രാവിലെ 10.30 മുതൽ 2.30 വരെ നടക്കും. നിർധനകുട്ടികളുടെ ശസ്ത്രക്രിയയ്ക്കുള്ള സഹായങ്ങൾ അമൃതാ ആശുപത്രിയിൽ ചെയ്തു കൊടുക്കും. 9744894949
പ്രവാസി ഭാരത് ദിവസ് ജനുവരി 9ന്
കോഴിക്കോട്∙ പ്രവാസി ഭാരത് ദിവസ് ജനുവരി 9ന് നളന്ദ ഓഡിറ്റോറിയത്തിൽ നടത്തും. പ്രവാസി കോൺഗ്രസ് ജില്ലാ യോഗത്തിൽ കോഓഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബാബു കരിപ്പാല അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ.ആർ.രാജീവ്, കെ.സി.രവീന്ദ്രൻ, കെ.കെ.സിതി, ഇബ്രാഹിം വരിക്കാട്ട്, ഷംസുദ്ദീൻ അപ്പോളോ, മനോഹരൻ നന്മന, ഷമീർ കൊമ്മേരി, അബ്ബാസ് കൊടുവള്ളി, ശരീഫ് താമരശ്ശേരി, ജയൻ എലത്തൂർ, വിനോദ് പെരുവയൽ തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപക നിയമനം
വടകര∙ ഗവ. വിഎച്ച്എസ്എസിൽ (ടിഎച്ച്എസ്) വൊക്കേഷനൽ ടീച്ചർ എംആർഡിഎ ഒഴിവിലേക്ക് നിയമനത്തിനു കൂടിക്കാഴ്ച നാളെ 10ന് സ്കൂൾ ഓഫിസിൽ .
വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 9– 1 വരെ വെസ്റ്റ്‌ഹിൽ പൂഴിയിൽ റോഡ്, അത്താണിക്കൽ (കണ്ണൂർ റോഡ് ഭാഗം), കോയ റോഡ് എന്നീ ഭാഗങ്ങളിൽ ഭാഗികം.
∙9– 3 മാവൂർ ഹാപ്പി ട്രാൻസ്‌ഫോർമർ, കല്ലേരി.
∙9– 1 കൊടുവള്ളി കാക്കേരി, എരഞ്ഞിക്കോത്ത്.
∙ 7– 5 കൂട്ടാലിട കോട്ടക്കുന്ന്, പഞ്ചായത്ത് ഓഫിസ് പരിസരം, ടെലിഫോൺ എക്സ്‍ചേഞ്ച്, കൂട്ടാലിട ഗ്രൗണ്ട്, പ്രതിഭ, മാർഷൽ, കൂട്ടാലിട ടൗൺ, തിരുവോട്, തിരുവോട് ഫൈബർ, ചെക്കിതാഴെ.
∙ 8– 5 പുതുപ്പാടി കാൽവരി, ത്രിവേണി, തങ്ങൾകുന്ന്
∙7– 4 ബാലുശ്ശേരി ബ്ലോക്ക് ഓഫിസ്, നങ്ങേലിക്കണ്ടി, എംപി ജംക്‌ഷൻ, ചാത്തൻകുളങ്ങര, പൊന്നരംതെരു, വൈകുണ്ഠം, വൈകുണ്ഠം ഷോപ്പിങ് കോംപ്ലക്സ്, ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ പരിസരം
∙7– 4 പൊയിൽത്താഴം, പുറ്റുമണ്ണിൽത്താഴം, കിഴക്കക്കടവ്, പെരുവട്ടിപ്പറ, കുളങ്ങേരേടത്തു ഭാഗം, കിഴക്കണ്ടിത്താഴം, കറീച്ചാൽ, ചെന്നിക്കോട്ടു താഴം
∙ 8– 5 കട്ടാങ്ങൽ വലിയപൊയിൽ, നോർക്കർ, ശ്രീസൺ ക്രഷർ, എസ്ബിഐ പരിസരം, എൻഐടി ടെലിഫോൺ എക്സ്ചേഞ്ച്, 12–ാം മൈൽ, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം.