മുക്കം – അരീക്കോട് റോഡ്: അപകടങ്ങൾ ഈ വർഷവും കൂടുതൽ; 400 അപകടം, 25 മരണം
മുക്കം ∙ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയുന്നില്ല. അശാസ്ത്രീയമായ റോഡ് നവീകരണത്തെ തുടർന്ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ. ഇന്നലെയും സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ വലിയപറമ്പിൽ വാൻ ഇലക്ട്രിക് പോസ്റ്റുകളിലിടിച്ച് അപകടമുണ്ടായി. തൊട്ടടുത്ത കടയുടെ മേൽക്കൂരയുടെ

മുക്കം ∙ സംസ്ഥാന പാതയിൽ അപകടങ്ങൾ കുറയുന്നില്ല. അശാസ്ത്രീയമായ റോഡ് നവീകരണത്തെ തുടർന്ന് എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിൽ അപകടങ്ങളും അപകട മരണങ്ങളും തുടർക്കഥ. ഇന്നലെയും സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ വലിയപറമ്പിൽ വാൻ ഇലക്ട്രിക് പോസ്റ്റുകളിലിടിച്ച് അപകടമുണ്ടായി. തൊട്ടടുത്ത കടയുടെ മേൽക്കൂരയുടെ കാലിലും വാൻ ഇടിച്ചു. വാനും ഒരു ഇലക്ട്രിക് പോസ്റ്റും പൂർണമായും തകർന്നു. മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശികളായിരുന്നു വാനിലുണ്ടായിരുന്നത്.
ഈ വർഷം 400 അപകടങ്ങളും 25 മരണങ്ങളും സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായി.ഒക്ടോബർ ആദ്യവാരം വലിയപറമ്പിലുണ്ടായ അപകടത്തിൽ പന്നിക്കോട് പാറമ്മൽ അശ്വിൻ മരിച്ചു. സഹോദരൻ അഖിലിന് പരുക്കേറ്റിരുന്നു. സംസ്ഥാന പാതയരികിൽ നിർത്തിയിട്ട ലോറിയിൽ സ്കൂട്ടർ ഇടിച്ചായിരുന്നു അപകടം. ഇതിന്റെ തൊട്ടടുത്ത ദിവസം കറുത്തപറമ്പിലെ അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. വലിയപറമ്പിലാണ് ഇന്നലെ വീണ്ടും അപകടം ഉണ്ടായത്.
സംസ്ഥാന പാതയിൽ മാടാംപറമ്പ്, ഓടത്തെരുവ്, കറുത്തപറമ്പ്, വലിയപറമ്പ്, ഗോതമ്പ് റോഡ്, നെല്ലിക്കാപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് അപകടങ്ങളും അപകട മരണങ്ങളും പതിവായത്. സംസ്ഥാന പാതയിലെ തന്നെ ഓമശ്ശേരി അഗസ്ത്യൻമൂഴി മുക്കം റോഡിലും അപകടങ്ങൾ പതിവാണ്. അശാസ്ത്രീയമായ നവീകരണ പ്രവൃത്തിയാണ് കാരണമെന്ന് ആക്ഷേപം ഉയർന്നു. മഴ പെയ്താൽ റോഡിൽ വാഹനങ്ങൾ തെന്നിയാണ് മിക്ക അപകടങ്ങളും ഉണ്ടാവുന്നത്.