ചകിരി നാരാവും, നാര് കയറാവും; പ്രതീക്ഷയോടെ മാമ്പറ്റ
മുക്കം∙ പുതിയ കെട്ടിടം, ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ യന്ത്ര സാമഗ്രികൾ. നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ കയർ ഫെഡിന്റെ യന്ത്രവൽകൃത ചകിരി സംസ്കരണ യൂണിറ്റ് വീണ്ടും പ്രവർത്തനംതുടങ്ങുന്നു.പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ സ്ഥലത്ത് പുതിയ കെട്ടിടവും പുതിയ യന്ത്രങ്ങളുമൊക്കെയായി ട്രയൽ റൺ നടത്തി ഉദ്ഘാടനത്തിന്

മുക്കം∙ പുതിയ കെട്ടിടം, ലക്ഷങ്ങൾ വിലമതിക്കുന്ന പുതിയ യന്ത്ര സാമഗ്രികൾ. നഗരസഭയിലെ വെസ്റ്റ് മാമ്പറ്റയിൽ കയർ ഫെഡിന്റെ യന്ത്രവൽകൃത ചകിരി സംസ്കരണ യൂണിറ്റ് വീണ്ടും പ്രവർത്തനംതുടങ്ങുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ സ്ഥലത്ത് പുതിയ കെട്ടിടവും പുതിയ യന്ത്രങ്ങളുമൊക്കെയായി ട്രയൽ റൺ നടത്തി ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷമായിരുന്നു പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയത്. പഴയ യന്ത്രങ്ങളും മാറ്റി. കയർ ഫെഡിന്റെ ഒന്നര ഏക്കർ സ്ഥലത്താണ് സംസ്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്.
കുറെ വർഷം യൂണിറ്റിന്റെ പ്രവർത്തനം നിലച്ചിരുന്നു. സ്ഥലം കാടു കയറി നശിക്കുകയായിരുന്നു. പുതിയ യന്ത്രങ്ങളും കെട്ടിടവുമായി യൂണിറ്റ് പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് കയർഫെഡ് പറഞ്ഞിരുന്നു. ഇത് യാഥാർഥ്യമായിരിക്കയാണ്. ആലപ്പുഴ കേന്ദ്രമായുള്ള കയർ ഫെഡിന്റെ കീഴിൽ 2000 ൽ ആയിരുന്നു ആദ്യമായി യൂണിറ്റ് തുടങ്ങിയത്. കയർ നിർമിക്കുന്നതിനുള്ള ചകിരി സംസ്കരിച്ച് നാരാക്കി ഇവിടെ നിന്നും കയറ്റിയയക്കുകയായിരുന്നു. 5 വർഷത്തോളം പ്രവർത്തിച്ചതോടെ യന്ത്രങ്ങൾ പതുക്കെ പണി മുടക്കാൻ തുടങ്ങിയതോടെ യൂണിറ്റിന്റെ പ്രവർത്തനവും താറുമാറായി.
2010 ൽ വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും ഇതും ഏറെ മുന്നോട്ട് പോയില്ല. 2022 സെപ്റ്റംബർ 28 ന് മലയാള മനോരമ ‘പിരിഞ്ഞു പോകുമോ ’ എന്ന തലക്കെട്ടിൽ പ്രവർത്തനം നിലച്ച യൂണിറ്റിനെക്കുറിച്ച് ഫീച്ചർ പ്രസിദ്ധീകരിച്ചിരുന്നു.പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോഴും പുതിയത് യാഥാർഥ്യമാകുമോ എന്ന ആശങ്ക പലർക്കും ഉണ്ടായിരുന്നു. ഇപ്പോൾ പുതിയ യന്ത്രങ്ങളും കെട്ടിടവുമായി ഉദ്ഘാടനത്തിന് കാത്തിരിക്കയാണ് യൂണിറ്റ്.