തലമുറകൾ കൈമാറിയ കാരുണ്യസുഗന്ധം
മലപ്പുറം ∙ കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും പോലെ അധികാര രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലാണു മുസ്‌ലിം ലീഗിന്റെയും നിൽപ്. അതിന്റേതായ ദൗർബല്യങ്ങൾ മറ്റെല്ലാവരെയും പോലെ ലീഗിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, കാരുണ്യത്തെ, സഹജീവി സ്നേഹത്തെ, അതിരുകളില്ലാത്ത മാനവികതയെ രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കുന്നതു
മലപ്പുറം ∙ കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും പോലെ അധികാര രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലാണു മുസ്‌ലിം ലീഗിന്റെയും നിൽപ്. അതിന്റേതായ ദൗർബല്യങ്ങൾ മറ്റെല്ലാവരെയും പോലെ ലീഗിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, കാരുണ്യത്തെ, സഹജീവി സ്നേഹത്തെ, അതിരുകളില്ലാത്ത മാനവികതയെ രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കുന്നതു
മലപ്പുറം ∙ കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും പോലെ അധികാര രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലാണു മുസ്‌ലിം ലീഗിന്റെയും നിൽപ്. അതിന്റേതായ ദൗർബല്യങ്ങൾ മറ്റെല്ലാവരെയും പോലെ ലീഗിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, കാരുണ്യത്തെ, സഹജീവി സ്നേഹത്തെ, അതിരുകളില്ലാത്ത മാനവികതയെ രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കുന്നതു
മലപ്പുറം ∙ കേരളത്തിലെ മറ്റെല്ലാ പാർട്ടികളെയും പോലെ അധികാര രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലാണു മുസ്‌ലിം ലീഗിന്റെയും നിൽപ്. അതിന്റേതായ ദൗർബല്യങ്ങൾ മറ്റെല്ലാവരെയും പോലെ ലീഗിനെയും ബാധിച്ചിട്ടുണ്ട്. എന്നാൽ, കാരുണ്യത്തെ, സഹജീവി സ്നേഹത്തെ, അതിരുകളില്ലാത്ത മാനവികതയെ രാഷ്ട്രീയ ദൗത്യമായി ഏറ്റെടുക്കുന്നതു ലീഗിനെ വേറിട്ടു നിർത്തുന്നു. ചന്ദനം ചാരിയവരെ ചന്ദനം മണക്കുന്നതുപോലെ, നന്മയുടെ പ്രകാശഗോപുരമായ പാണക്കാട് കൊടപ്പനയ്ക്കൽ തറവാടിനെച്ചാരിയുള്ള നിൽപാണു ലീഗിനു രാഷ്ട്രീയത്തിനതീതമായ മുഖം സമ്മാനിക്കുന്നത്.
എളിമയുടെ, ലാളിത്യത്തിന്റെ, സൗമ്യതയും പ്രകാശ ഗോപുരമായി പാണക്കാട് കുടുംബം അതിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനു ജനങ്ങളുമായുള്ള നിരന്തര സമ്പർക്കം പ്രധാന കാരണമാണ്. സങ്കടങ്ങളുടെ കടലിരമ്പവുമായി എല്ലാ ചൊവ്വാഴ്ചയും തങ്ങന്മാരെത്തേടി എത്തുന്നത് ആയിരങ്ങളാണ്. ആ സങ്കടങ്ങൾ തങ്ങളുടേതു കൂടിയായി ഏറ്റുവാങ്ങി, അനുകമ്പയുടെ, മനുഷ്യത്വത്തിന്റെ സ്വരത്തിലാണു പരിഹാരം നിർദേശിക്കുന്നത്. ഒരേ പരിഗണന ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ കടന്നുവരുന്നവർക്കു മുൻപിൽ ആ വാതിലുകൾ ഒരിക്കലും അടയാറില്ല. കൊടപ്പനയ്ക്കൽ തറവാടിന്റെ പൂമുഖത്തെ കാരുണ്യമുഖമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളും. പരിചയപ്പെടുന്ന ആരെയും ഏറ്റവും അടുപ്പക്കാരാക്കുന്ന ഹൃദ്യമായ സൗമ്യതയായിരുന്നു ഹൈദരലി തങ്ങളുടെ ശൈലി.
ലീഗ് നിയമസഭയിൽ ചരിത്രത്തിലെ ഏറ്റവും കനത്ത തോൽവി ഏറ്റുവാങ്ങി, അടുത്ത തിരഞ്ഞെടുപ്പിനു മുൻപാണു ഹൈദരലി തങ്ങൾ അധ്യക്ഷ പദം ഏറ്റെടുത്തത്. പാർട്ടിയെ തിളക്കമാർന്ന വിജയത്തിലേക്കു നയിച്ച് അദ്ദേഹം നേതൃശേഷിയും തെളിയിച്ചു. ഹൈദരലി ശിഹാബ് തങ്ങൾക്കു പകരം സാദിഖലി ശിഹാബ് തങ്ങൾ മുസ്‌ലിം ലീഗിന്റെ അധ്യക്ഷ സ്ഥാനമേറ്റെടുക്കുമ്പോൾ പാണക്കാട് കുടുംബവും ലീഗും തമ്മിലുള്ള പാരസ്പര്യത്തിന്റെ പുതിയ അധ്യായത്തിനും തുടക്കമാകുന്നു.
ഒന്നിച്ചു നീങ്ങിയ അൻപതാണ്ടുകൾ
∙ 1973–ലാണു പാണക്കാട് കുടുംബത്തിൽനിന്നൊരാൾ ലീഗിന്റെ സംസ്ഥാന അധ്യക്ഷനാകുന്നത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ മരണ ശേഷം പദവി പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളെ തേടിയെത്തുകയായിരുന്നു. നേരത്തേ തന്നെ ലീഗ് രാഷ്ട്രീയത്തിൽ സജീവമായിരുന്നു പൂക്കോയ തങ്ങൾ ലീഗ് ഏറനാട് മണ്ഡലം, മലപ്പുറം ജില്ലാ പ്രസിഡന്റ് പദവികൾ വഹിച്ചിരുന്നു. പൂക്കോയ തങ്ങൾ രണ്ടു വർഷമാണു ലീഗിന്റെ അധ്യക്ഷ പദവിയിലിരുന്നത്. വിധി അകാലത്തിൽ അദ്ദേഹത്തെ തിരികെ വിളിച്ചപ്പോൾ ലീഗിനു പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടി വന്നു.
ലീഗിൽ ഭിന്നതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയ സമയമായിരുന്നു അത്. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ, വായനയെയും യാത്രയെയും സ്നേഹിക്കുന്ന, അധ്യാപനത്തെ സ്വപ്ന ജോലിയായി മനസ്സിൽ കൊണ്ടുനടന്നിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് ശിഹാബ് തങ്ങൾക്കാണ് ആ ഘട്ടത്തിൽ പാർട്ടിയെ നയിക്കാനുള്ള ചരിത്ര നിയോഗം ലഭിച്ചത്. 40 വയസ്സു തികഞ്ഞിട്ടില്ലാത്ത, മൃദുഭാഷിയും സൗമ്യനുമായിരുന്ന തങ്ങൾ ഏറെ മടിച്ചു. സിഎച്ച് ഉൾപ്പെടെയുള്ള നേതാക്കളുടെ സ്നേഹപൂർണമായ സമ്മർദത്തിനു വഴങ്ങിയാണു മുഹമ്മദലി തങ്ങൾ പിതാവിന്റെ പിൻഗാമിയായി ലീഗ് അധ്യക്ഷപദം ഏറ്റെടുത്തത്.
മൂന്നു പതിറ്റാണ്ടു കാലം ലീഗിന്റെ അമരത്തിരുന്ന മുഹമ്മദലി ശിഹാബ് തങ്ങൾ, കാറ്റു കോളും നിറഞ്ഞ ചരിത്ര സന്ധികളിൽ പാർട്ടിക്കു ശരിയായ വഴിതെളിച്ചു മുന്നിൽ നടന്നു. 2009ൽ മുഹമ്മദലി ശിഹാബ് തങ്ങൾ വിട പറയുമ്പോഴേക്കും ലീഗിന്റെ നേതൃ പദവിയും പാണക്കാട് കുടുംബവും വേർതിരിക്കാനാവാത്ത വിധം ഒന്നായിക്കഴിഞ്ഞിരുന്നു. ശിഹാബ് തങ്ങളുടെ കാലത്തു തന്നെ ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി നേതൃതലത്തിൽ സജീവമായിരുന്നു ഹൈദരലി തങ്ങൾ. സഹോദരന്റെ മരണത്തിനു പിന്നാലെ സ്വാഭാവികമായി ഹൈദരലി തങ്ങൾ സംസ്ഥാന പ്രസിഡന്റായി. അതേ കീഴ്‌വഴക്കമാണു സാദിഖലി തങ്ങളുടെ സ്ഥാനാരോഹണത്തിലും നടന്നത്. യൂത്ത് ലീഗ് പ്രസിഡന്റ്, ലീഗ് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ കർമ ശേഷിയുടെ മുദ്ര പതിപ്പിച്ചാണു സാദിഖലി തങ്ങൾ പുതിയ പദവിയിലേക്കു വരുന്നത്.
നേതൃ മികവിന്റെ ‘കൊടപ്പനയ്ക്കൽ’ ടച്ച്
∙ പാണക്കാട് കുടുംബത്തിൽനിന്നു ലീഗിന്റെ നേതൃ പദവിയിൽ വന്നവരാരും രാഷ്ട്രീയ നേതാവിന്റെ പരമ്പരാഗത ധാരണകൾക്കു വഴങ്ങുന്നവരായിരുന്നില്ല. തീ പാറുന്ന പ്രസംഗങ്ങളില്ല, കല്ലേൽപിളർക്കുന്ന കൽപനകളില്ല, കടത്തിവെട്ടുന്ന അടവുകളില്ല. സൗമ്യമായി, ശാന്തമായി, എന്നാൽ, ഏതു കൊടുങ്കാറ്റിലും ഉലയാതെ അവർ പാർട്ടിയെ നയിച്ചു. എല്ലാവർക്കും അവരുടേതായ ശൈലികളുണ്ടായിരുന്നു. എന്നാൽ, എല്ലാ പൂന്തോട്ടത്തിലും ഒരു തുളസിച്ചെടിയുണ്ടാകുമെന്ന ചൊല്ല് പോലെ, മറ്റുള്ളവരോടുള്ള അളവില്ലാത്ത അനുകമ്പയാണ് എല്ലാവരുടെയും പൊതുവിശേഷം. അതിനെ അടിത്തറയാക്കിയാണ് അവർ മറ്റെല്ലാം ചെയ്തത്.
പൂക്കോയ തങ്ങൾ കുറഞ്ഞകാലമാണു അധ്യക്ഷ പദവിയിലിരുന്നത്. ഏറ്റവും കൂടുതൽ കാലം അധ്യക്ഷനായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്താണു പാർട്ടി വലിയ വെല്ലുവിളികൾ നേരിട്ടത്. ആരും പതറിപ്പോകുമായിരുന്ന ആ ഘട്ടങ്ങളിലെല്ലാം സൗമ്യനായ ആ മനുഷ്യൻ കാരിരുമ്പിന്റെ കരുത്തുള്ള നിലപാടുകളെടുത്തു. ബാബറി മസ്ജിദ് തകർന്ന കാലത്ത് കേരളത്തിൽ മത സൗഹാർദത്തിനു വിള്ളൽ വീഴാതിരിക്കാൻ നിലപാടിന്റെ പടവാളേന്തി കാവൽ നിന്നു.
രാഷ്ട്രീയപരമായി ലീഗിനു നഷ്ടങ്ങളുണ്ടായി.
ദേശീയ തലത്തിലെ മുഖമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടി വിട്ടു. സമുദായത്തിനകത്തുനിന്നു മുറുമുറുപ്പുകളുണ്ടായി. പതിവില്ലാത്ത കാർക്കശ്യത്തോടെ ശിഹാബ് തങ്ങൾ നിലപാടിൽ ഉറച്ചുനിന്നു. ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ലീഗെടുത്ത നിലപാടായിരുന്നു ശരിയെന്ന് എല്ലാവരും സമ്മതിക്കുന്നു. വായനയിലൂടെ ലഭിച്ച ഉൾക്കാഴ്ചയും ആരും ആദരിക്കുന്ന വ്യക്തി പ്രഭാവവുമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങളുടെ കരുത്ത്.